University News
പിജി ഏകജാലകം രണ്ടാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു; പ്രവേശനം 26 വരെ
ഏകജാലകം വഴിയുള്ള പിജി പ്രവേശനത്തിനുള്ള രണ്ടാം ഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ച അപേക്ഷകൾ ഓൺലൈൻ പേമന്റ് ഗേറ്റ്വേ വഴി യൂണിവേഴ്സിറ്റി അക്കൗണ്ടിൽ വരേണ്ട ഫീസടച്ച് അലോട്ട്മെന്റ് മെമ്മോയുടെ പ്രിന്റൗട്ട് എടുത്ത് 26ന് വൈകുന്നേരം നാലിനകം അലോട്ട്മെന്റ് ലഭിച്ച കോളജിൽ യോഗ്യത തെളിയിക്കുന്ന അസൽ സാക്ഷ്യപത്രങ്ങൾ സഹിതം പ്രവേശനത്തിനു റിപ്പോർട്ട് ചെയ്യണം. 26നകം ഫീസടക്കാത്തവരുടെയും അടച്ചശേഷം കോളജിൽ പ്രവേശനം നേടാത്തവരുടെയും അലോട്ട്മെന്റ് റദ്ദാക്കും. കോളജുകളിൽ പ്രവേശനത്തിനായി റിപ്പോർട്ട് ചെയ്യുന്നവർ പ്രവേശനത്തിനുശേഷം കൺഫർമേഷൻ സ്ലിപ് കോളജധികൃതരിൽ നിന്നും വാങ്ങേണ്ടതും പ്രവേശനം സംബന്ധിച്ച വിവരങ്ങൾ കൃത്യമായി അപ്ലോഡ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പ് വരുത്തേണ്ടതുമാണ്.

രണ്ടാം അലോട്ട്മെന്റിൽ പ്രവേശനത്തിനർഹത നേടിയ അപേക്ഷകർ തങ്ങൾക്ക് അലോട്ട്മെന്റ് ലഭിച്ച കോളജുകളിൽ പ്രവേശനം നേടുന്നപക്ഷം ഓൺലൈൻ പേമന്റ് ഗേറ്റ്വേ വഴിയൊടുക്കുന്ന യൂണിവേഴ്സിറ്റി ഫീസിന് പുറമെ ട്യൂഷൻ ഫീ ഉൾപ്പെടെയുള്ള ഫീസ് കോളജുകളിൽ ഒടുക്കി പ്രവേശനം ഉറപ്പാക്കണം. ഒന്നാം അലോട്ട്മെന്റിൽ താത്കാലികമായി പ്രവേശനം നേടിയ അപേക്ഷകർ ഒന്നാം അലോട്ട്മെന്റ് ലഭിച്ച കോളജിൽ തുടരുന്നില്ലാത്തപക്ഷം തങ്ങളുടെ ടിസി, അസൽ സർട്ടിഫിക്കറ്റുകൾ എന്നിവ ബന്ധപ്പെട്ട കോളജിൽ നിന്നു 26ന് മുമ്പായി കൈപ്പറ്റണം.

അലോട്ട്മെന്റ് ലഭിച്ച എസ്സി, എസ്ടി വിഭാഗം ഒഴിച്ചുള്ള എല്ലാ വിഭാഗം അപേക്ഷകരും അലോട്ട്മെന്റ് ലഭിച്ച കോളജുകളിൽ 26ന് മുമ്പ് സ്‌ഥിര പ്രവേശനം നേടാത്ത പക്ഷം അത്തരം അപക്ഷകരുടെ അലോട്ട്മെന്റ് റദ്ദാക്കും. ഹെൽപ് ലൈൻ നമ്പർ: 0481–6555563, 0481–2733379/2733581.

<ആ>പിജി ക്ലാസുകൾ 27ന് ആരംഭിക്കും

2016–17 അധ്യയന വർഷത്തെ പിജി ക്ലാസുകൾ 27ന് ആരംഭിക്കും.

<ആ>അപേക്ഷാത്തീയതി നീട്ടി

മൂന്നും അഞ്ചും സെമസ്റ്റർ അണ്ടർ ഗ്രാജ്വേറ്റ് (സിബിസിഎസ്എസ്) ഡിഗ്രി പരീക്ഷകൾക്ക് 500 രൂപ സൂപ്പർഫൈനോടെ 26ന് വൈകുന്നേരം അഞ്ചു വരെ അപേക്ഷ സ്വീകരിക്കും.

<ആ>അപേക്ഷാത്തീയതി

രണ്ടാം സെമസ്റ്റർ മാസ്റ്റർ ഓഫ് അപ്ലൈഡ് സയൻസ് ഇൻ മെഡിക്കൽ ഡോക്കുമെന്റേഷൻ (പുതിയ സ്കീം – 2015 അഡ്മിഷൻ റെഗുലർ, 2015ന് മുമ്പുള്ള അഡ്മിഷൻ സപ്ലിമെന്റരി) ഡിഗ്രി പരീക്ഷകൾ ഒക്്ടോബർ 14ന് ആരംഭിക്കും. അപേക്ഷകൾ 29 വരെയും 50 രൂപ പിഴയോടെ 30 വരെയും 500 രൂപ സൂപ്പർഫൈനോടെ ഒക്ടോബർ ഒന്നു വരെയും സ്വീകരിക്കും.

രണ്ടാം വർഷ ബിഎസ്സി എംഎൽടി (പുതിയ സ്കീം – 2014 അഡ്മിഷൻ റെഗുലർ, 2013ന് മുമ്പുള്ള അഡ്മിഷൻ സപ്ലിമെന്ററി) ഡിഗ്രി പരീക്ഷകൾ ഒക്ടോബർ 18ന് ആരംഭിക്കും. അപേക്ഷകൾ 30 വരെയും 50 രൂപ പിഴയോടെ ഒക്ടോബർ ഒന്നു വരെയും 500 രൂപ സൂപ്പർഫൈനോടെ നാലു വരെയും സ്വീകരിക്കും. റെഗുലർ അപേക്ഷകർ 100 രൂപയൂം വീണ്ടുമെഴുതുന്നവർ ഓരോ പേപ്പറിനും 20 രൂപ വീതവും സിവി ക്യാമ്പ് ഫീസായി നിശ്ചിത പരീക്ഷാഫീസിന് പുറമെ അടയ്ക്കണം.

<ആ>പരീക്ഷാ തീയതി

അഫിലിയേറ്റഡ് കോളജുകളിലെ മൂന്നാം സെമസ്റ്റർ സിബിസിഎസ്എസ് അണ്ടർഗ്രാജ്വേറ്റ് കോപ്ലിമെന്ററി കോഴ്സ് ‘മാത്തമാറ്റിക്കൽ ഇക്കണോമിക്സ്‘ (2015 അഡ്മിഷൻ റെഗുലർ, 2013 മുതലുള്ള അഡ്മിഷൻ റീഅപ്പിയറൻസ്, ഇംപ്രൂവ്മെന്റ്) പരീക്ഷ ഒക്ടോബർ 20നും, അഞ്ചാം സെമസ്റ്റർ സിബിസിഎസ്എസ് അണ്ടർ ഗ്രാഡ്വേറ്റ് ഓപ്പൺ കോഴ്സ് ‘മീഡിയ ആൻഡ് സൊസൈറ്റി‘ (റെഗുലർ, റീ–അപ്പിയറൻസ് – 2013 മുതലുള്ള അഡ്മിഷൻ) ഡിഗ്രി പരീക്ഷ ഒക്ടോബർ 21 നും നടത്തും. പരീക്ഷാ കേന്ദ്രത്തിനും സമയത്തിനും മാറ്റമില്ല.

<ആ>പുതുക്കിയ പരീക്ഷാ തീയതി

സെപ്റ്റംബർ എട്ടിന് നടത്താൻ നിശ്ചയിച്ചിരുന്നതും മാറ്റിവച്ചതുമായ തിയറി പരീക്ഷകളുടെ പുതുക്കിയ തീയതി പ്രസിദ്ധീകരിച്ചു. നാലാം വർഷ ബിപിടി (പുതിയ സ്കീം) പരീക്ഷകൾ ഒക്ടോബർ ആറിനും, നാലാം സെമസ്റ്റർ എംബിഎ (പുതിയ സ്കീം – 2014 അഡ്മിഷൻ – റെഗുലർ, 2012–13 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷകൾ ഒകടോബർ 14നും, രണ്ടാം സെമസ്റ്റർ ബിഎച്ച്എം (2015 അഡ്മിഷൻ റെഗുലർ, 2013 ആന്റ് 2014 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷ ഒക്ടോബർ മൂന്നിനും നടത്തും. പരീക്ഷാ കേന്ദ്രത്തിന് മാറ്റമില്ല.

<ആ>പരീക്ഷ മാറ്റി

സ്കൂൾ ഓഫ് പെഡഗോഗിക്കൽ സയ്സസിൽ 26ന് നടത്താൻ നിശ്ചയിച്ചിരുന്ന എംഎഡ് (സിഎസ്എസ്) ഡിഗ്രി കോഴ്സിന്റെ ‘കരിക്കുലം ഡവലപ്മെന്റ് ആൻഡ് ട്രാൻസാക്ഷൻ‘ പേപ്പറിന്റെ പരീക്ഷാ 30ന് നടത്തുന്നതിനായി മാറ്റി.

<ആ>പ്രാക്ടിക്കൽ, വൈവാ വോസി പരീക്ഷകൾ

നാലാം സെമസ്റ്റർ എംഎസ്സി ജിയോളജി ഡിഗ്രി പരീക്ഷയുടെ പ്രാക്ടിക്കലും വൈവാ വോസിയും 26, 29 തീയതികളിൽ കോട്ടയം ഗവൺമെന്റ് കോളജിൽ നടത്തും.

<ആ>പരീക്ഷാഫലം

2016 ജൂണിൽ നടത്തിയ മൂന്നാം സെമസ്റ്റർ മാസ്റ്റർ ഓഫ് അപ്ലൈഡ് സയൻസ് ഇൻ മെഡിക്കൽ ഡോക്കുമെന്റേഷൻ (റെഗുലർ, സപ്ലിമെന്ററി) ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് ഒക്ടോബർ ഏഴു വരെ അപേക്ഷിക്കാം.

<ആ>എംഎൽഐഎസ്സി: >സ്പോട്ട് അഡ്മിഷൻ 27ന്

ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് ഡിപ്പാർട്ട്മെന്റിൽ 2016–17 വർഷത്തെ എംഎൽഐഎസ്സി കോഴ്സിലേക്കുള്ള ഏതാനും സീറ്റുകളുടെ ഒഴിവിലേക്ക് സ്പോട്ട് അഡ്മിഷൻ 27ന് നടത്തും. താത്പര്യമുള്ളവർ അന്നേ ദിവസം രാവിലെ 10ന് കാമ്പസിലുള്ള ഡിപ്പാർട്ട്മെന്റിൽ ഒറിജിനൽ സർട്ടിഫിക്കറ്റുകളും, ഫീസുമായി നേരിട്ട് ഹാജരാകണം. ബിഎൽഐഎസ്സി പാസായിരിക്കണം. ഫോൺ 0481–2732948, 9747581437.

<ആ>വാക്ക് ഇൻ ഇന്റർവ്യൂ

യൂണിവേഴ്സിറ്റി നേരിട്ട് നടത്തുന്ന സ്വാശ്രയ സ്‌ഥാപനമായ തൊടുപുഴ യൂണിവേഴ്സിറ്റി കോളജ് ഓഫ് എൻജിനിയറിംഗിൽ കരാർ അടിസ്‌ഥാനത്തിൽ ഗണിതശാസ്ത്ര അധ്യാപകരെയും ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിംഗ് വകുപ്പിൽ അസോസിയേറ്റ് പ്രഫസർമാരെയും നിയമിക്കുന്നതിനുവേണ്ടിയുള്ള വാക് ഇൻ ഇന്റർവ്യൂ 26ന് യൂണിവേഴിസിറ്റി കാമ്പസിൽ നടത്തും. വിശദ വിവരങ്ങൾ യൂണിവേഴ്സിറ്റി വെബ്സൈറ്റിൽ ലഭിക്കും. ഫോൺ 0481–2731032, 2733409.