University News
പിജി കമ്യൂണിറ്റി ക്വോട്ട
കീഴിലുള്ള എയ്ഡഡ് കോളജുകളിൽ 2016–17 അധ്യയന വർഷത്തെ കമ്യൂണിറ്റി ക്വോട്ട വഴിയുള്ള പിജി പ്രവേശനത്തിന് അതത് കോളജുകളിൽ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 29 വരെ നീട്ടി. റാങ്ക് ലിസ്റ്റ് ഒക്ടോബർ മൂന്നിന് അതത് കോളജുകളിൽ പ്രസിദ്ധീകരിക്കും. ഒക്ടോബർ അഞ്ച് മുതൽ പ്രവേശനം നടത്തും.

<ആ>ബിഎ പരീക്ഷാകേന്ദ്രങ്ങളിൽ മാറ്റം

ബിഎ (ആനുവൽ സ്കീം) പരീക്ഷ ചെമ്പഴന്തി എസ്എൻ കോളജ്, സംസ്കൃത കോളജ്, എംജി കോളജ് എന്നിവിടങ്ങൾ പരീക്ഷാകേന്ദ്രമായി അപേക്ഷിച്ചവർ യൂണിവേഴ്സിറ്റി കോളജിൽ നിന്നും നീറമൺകര എൻഎസ്എസ് പരീക്ഷാകേന്ദ്രമായി അപേക്ഷിച്ചവർ ഗവ. വിമൻസ് കോളജിൽ നിന്നും ഹാൾടിക്കറ്റ് വാങ്ങി അവിടെത്തന്നെ പരീക്ഷയെഴുതണം.

കൊട്ടിയം എംഎംഎൻഎസ്എസ്, ചവറ ബിജെഎം, കൊല്ലം എസ്എൻ കോളജ് ഫോർ വിമൻ, കൊല്ലം ടികെഎം. കോളജ് ഓഫ് ആർട്സ് ആൻഡ് സയൻസ്, കൊല്ലം എഫ്എംഎൻ, ശാസ്താംകോട്ട ഡിബി കേളജ് എന്നിവിടങ്ങൾ പരീക്ഷാകേന്ദ്രമായി അപേക്ഷിച്ചവർ കൊല്ലം എസ്എൻ കോളജിലും നങ്യാർകുളങ്ങര ടികെഎം കോളജ് പരീക്ഷാകേന്ദ്രമായി അപേക്ഷിച്ചവർ കായംകുളം എംഎസ്എം കോളജിൽ നിന്നും ഹാൾടിക്കറ്റ് വാങ്ങി അവിടെത്തന്നെ പരീക്ഷയെഴുതണം.

പുനലൂർ എസ്എൻ കോളജ് പരീക്ഷാകേന്ദ്രമായി അപേക്ഷിച്ചവർ അഞ്ചൽ സെന്റ് ജോൺസ് കോളജിൽ നിന്നും ഹാൾടിക്കറ്റ് വാങ്ങി അവിടെത്തന്നെ പരീക്ഷയെഴുതണം.

ആലപ്പുഴ എസ്ഡി കോളജ് പരീക്ഷാകേന്ദ്രമായി അപേക്ഷിച്ചവർ സെന്റ് ജോസഫ്സ് കോളജ് ഫോർ വിമനിൽ നിന്നും ഹാൾടിക്കറ്റ് വാങ്ങി അവിടെത്തന്നെ പരീക്ഷയെഴുതണം.

മലപ്പുറം എൽഎസ്സി, ചേർത്തല സെന്റ് മൈക്കിൾസ് എന്നിവിടങ്ങൾ പരീക്ഷാകേന്ദ്രമായി അപേക്ഷിച്ചവർ ചേർത്തല എസ്എൻ കോളജിൽ നിന്നും ഹാൾടിക്കറ്റ് വാങ്ങി അവിടെത്തന്നെ പരീക്ഷയെഴുതണം.

<ആ>ബിഎസ്സി പരീക്ഷാകേന്ദ്രം

29–ന് തുടങ്ങുന്ന ബി.എസ്സി (ആന്വൽ സ്കീം – സപ്ലിമെന്ററി – പാർട്ട് മൂന്ന്) മാത്തമാറ്റിക്സ് പരീക്ഷയ്ക്ക് തിരുവനന്തപുരം ഗവ. ആർട്സ് കോളജ്, കൊല്ലം എസ്എൻ കോളജ്, ആലപ്പുഴ എസ്ഡി കോളജ് എന്നിവിടങ്ങൾ മാത്രമായിരിക്കും പരീക്ഷാകേന്ദ്രങ്ങൾ. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ് പരീക്ഷാകേന്ദ്രമായി തെരഞ്ഞെടുത്തവർ തിരുവനന്തപുരം ഗവ. ആർട്സ് കോളജിൽ നിന്നും ഹാൾടിക്കറ്റ് വാങ്ങി അവിടെത്തന്നെ പരീക്ഷയെഴുതണം. കായംകുളം എംഎസ്എം കോളജ് പരീക്ഷാകേന്ദ്രമായി തെരഞ്ഞെടുത്തവർ കൊല്ലം എസ്എൻ കോളജിൽ നിന്നും ഹാൾടിക്കറ്റ് വാങ്ങി അവിടെത്തന്നെ പരീക്ഷയെഴുതണം.

<ആ>പിജിഡിഇസി : സീറ്റൊഴിവ്

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷിൽ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ ഇംഗ്ലീഷ് ഫോർ കമ്യൂണിക്കേഷൻ (ഈവനിംഗ്) കോഴ്സിന് എസ്സി വിഭാഗത്തിൽ ഒഴിവുള്ള ഒരു സീറ്റിലേക്ക് സ്പോട്ട് അഡ്മിഷൻ 27 രാവിലെ 11 മണിക്ക് പാളയം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷിൽ നടത്തും. താൽപര്യമുള്ളവർ യോഗ്യത, ജാതി എന്നിവ തെളിയിക്കുന്ന അനുബന്ധ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം.

<ആ>എംഎ വൈവ

ജൂലൈയിൽ നടത്തിയ നാലാം സെമസ്റ്റർ എംഎ ഇക്കണോമിക്സ്, ബിസിനസ് ഇക്കണോമിക്സ് പരീക്ഷകളുടെ വൈവ ഒക്ടോബർ മൂന്ന് മുതൽ 14 വരെ കൊല്ലം എസ്എൻ കോളജ്, ആലപ്പുഴ എസ്ഡി കോളജ്, തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ്, തിരുവനന്തപുരം ഗവ. ആർട്സ് കോളജ് എന്നിവിടങ്ങളിൽ നടത്തും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.

ജൂലൈയിൽ നടത്തിയ എംഎ പബ്ലിക് അഡ്മിനിസ്ടേഷൻ പരീക്ഷയുടെ വൈവ 28–ന് അഞ്ചൽ സെന്റ് ജോൺസ് കോളജിൽ നടത്തും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.

<ആ>എംകോം വൈവ

വിദൂരവിദ്യാഭ്യാസ വിഭാഗം എംകോം വൈവ ഒക്ടോബർ നാലു മുതൽ ഏഴു വരെ സർവകലാശാലയുടെ കൊല്ലം ബിഎഡ് കേന്ദ്രത്തിലും ഒക്ടോബർ 17 മുതൽ 28 വരെ പാളയം എസ്ഡിഇ–യിലും നടത്തും.

<ആ>എംഎ വൈവ

ജൂലൈയിൽ നടത്തിയ നാലാം സെമസ്റ്റർ എംഎ സംസ്കൃതം (ജനറൽ) പരീക്ഷയുടെ വൈവ 30–നും എംഎ ഇസ്ലാമിക് ഹിസ്റ്ററി പരീക്ഷയുടെ വൈവ 28–നും രാവിലെ 10.30–ന് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ നടത്തും. ടൈംടേബിൾ വെബ്സൈറ്റിൽ.

<ആ>എംപിഎ പ്രാക്ടിക്കൽ/ വൈവ

ജൂലൈയിൽ നടത്തിയ നാലാം സെമസ്റ്റർ എംപിഎ വയലിൻ പരീക്ഷയുടെ പ്രാക്ടിക്കൽ, വൈവ 26 മുതലും ഓഗസ്റ്റിൽ നടത്തിയ രണ്ടാം സെമസ്റ്റർ എംപിഎ വയലിൻ പരീക്ഷയുടെ പ്രാക്ടിക്കൽ ഒക്ടോബർ മൂന്ന് മുതലും നടത്തും. വിശദവിവരങ്ങൾ വെബ്സൈറ്റിലും കോളജുകളിലും ലഭിക്കും.

<ആ>എംഎസ്സി വൈവ

ഓഗസ്റ്റിൽ നടത്തിയ രണ്ടാം സെമസ്റ്റർ എംഎസ്സി ഇലക്ട്രോണിക്സ് പരീക്ഷയുടെ വൈവ 27, 29 തീയതികളിൽ അതത് കേന്ദ്രങ്ങളിൽ നടത്തും. വിശദവിവരങ്ങൾ വെബ്സൈറ്റിലും കോളജുകളിലും ലഭിക്കും.