University News
ബിരുദ പ്രവേശനം: 30 വരെ നീട്ടി
കാലിക്കറ്റ് സർവകലാശാലയുടെ 2016–17 അധ്യയന വർഷത്തെ ബിരുദ പ്രവേശനത്തിനുള്ള തീയതി ഗവൺമെന്റ് നിർദ്ദേശപ്രകാരം സെപ്റ്റംബർ 30 വരെ നീട്ടി. എല്ലാ അഫിലിയേറ്റഡ് കോളജുകൾക്കും 27 മുതൽ 30 വരെ അഡ്മിഷൻ നൽകാം. ക്യാപ് രജിസ്ട്രേഷൻ ചെയ്ത അപേക്ഷകർക്ക് കോളജുമായി ബന്ധപ്പെട്ട് ഒഴിവുള്ള സീറ്റുകളിൽ പ്രവേശനം നേടാം.

<ആ>പരീക്ഷാ അപേക്ഷ

അവസാന വർഷ ബിഡിഎസ് പാർട്ട് ഒന്ന് പരീക്ഷക്ക് പിഴകൂടാതെ 26 മുതൽ ഒക്ടോബർ അഞ്ച് വരെയും 150 രൂപ പിഴയോടെ ഒക്ടോബർ ഏഴ് വരെയും ഓൺലൈനിൽ അപേക്ഷിക്കാം.

<ആ>രണ്ടാം സെമസ്റ്റർ എസ്ഡിഇ–യുജി പുനർമൂല്യനിർണയ ഫലം

വിദൂരവിദ്യാഭ്യാസം രണ്ടാം സെമസ്റ്റർ ബിഎ/ബിഎസ്സി/ബികോം/ബിബിഎ (സിസിഎസ്എസ്) ഏപ്രിൽ 2014 പരീക്ഷയുടെ പുനർമൂല്യനിർണയ ഫലങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്.

ഒന്നാം സെമസ്റ്റർ എംടെക് (ജനുവരി 2016) പുനർമൂല്യനിർണയ ഫലങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്. ഉത്തരക്കടലാസ് തിരിച്ചറിയാൻ ആഗ്രഹിക്കുന്നവർ 15 ദിവസത്തിനകം പരീക്ഷാഭവനുമായി ബന്ധപ്പെടുക.

<ആ>പരീക്ഷാഫലം

2015 നവംബർ, ഡിസംബർ മാസങ്ങളിൽ നടത്തിയ ഒന്ന്, മൂന്ന് സെമസ്റ്റർ എംഎ മ്യൂസിക് പരീക്ഷാഫലങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്.

2015 ഡിസംബറിൽ നടത്തിയ ഒന്ന്, മൂന്ന് സെമസ്റ്റർ എംസിജെ (സിയുസിഎസ്എസ്) റഗുലർ/സപ്ലിമെന്ററി പരീക്ഷാഫലങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്. പുനർമൂല്യനിർണയത്തിന് ഒക്ടോബർ ആറ് വരെ ഓൺലൈനിൽ അപേക്ഷിക്കാം.

2015 ഡിസംബറിൽ നടത്തിയ ഒന്നാം സെമസ്റ്റർ എംഎ അറബിക്, എംഎ മലയാളം, എംഎ മലയാളം വിത്ത് ജേർണലിസം, എംഎ തമിഴ് (സിയുസിഎസ്എസ്) പരീക്ഷാഫലങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്. പുനർമൂല്യനിർണയത്തിന് ഒക്ടോബർ ആറ് വരെ ഓൺലൈനിൽ അപേക്ഷിക്കാം.

2016 ജൂണിൽ നടത്തിയ രണ്ട്, നാല് സെമസ്റ്റർ എംഎച്ച്എ പരീക്ഷാഫലങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്. പുനർമൂല്യനിർണയത്തിന് ഒക്ടോബർ ഏഴ് വരെ ഓൺലൈനിൽ അപേക്ഷിക്കാം.
More News