University News
എംഎസ്സി കംപ്യൂട്ടർ സയൻസ് പരീക്ഷ ഒക്ടോബർ 17 മുതൽ
കണ്ണൂർ സർവകലാശാലയുടെ നാലാം സെമസ്റ്റർ എംഎസ്സി കംപ്യൂട്ടർ സയൻസ് (സിസിഎസ്എസ്–റഗുലർ,സപ്ലിമെന്ററി–ഏപ്രിൽ 2016) ഡിഗ്രി പരീക്ഷകൾ ഒക്ടോബർ 17ന് ആരംഭിക്കും. അപേക്ഷകൾ പിഴ കൂടാതെ ഈമാസം 30 വരെയും 130 രൂപ പിഴയോടെ ഒക്ടോബർ മൂന്നുവരെയൂം സമർപ്പിക്കാം. അപേക്ഷയോടൊപ്പം എപിസി, ചലാൻ എന്നിവ ഒക്ടോബർ അഞ്ചിനകം സർവകലാശാലയിൽ എത്തിക്കണം.

<ആ>ഒന്നും രണ്ടും വർഷ ബിഎ (വിദൂര വിദ്യാഭ്യാസം) പരീക്ഷാഫലം

ഒന്നും രണ്ടും വർഷ ബിഎ ഡിഗ്രി (വിദൂര വിദ്യാഭ്യാസം–റഗുലർ, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ്–ഏപ്രിൽ 2016) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. ഉത്തരക്കടലാസുകളുടെ പുനഃപരിശോധന, സൂക്ഷ്മപരിശോധന, ഫോട്ടോ കോപ്പി എന്നിവയ്ക്കുള്ള അപേക്ഷകൾ ഒക്ടോബർ ഏഴു വരെ ഓൺലൈനായി സമർപ്പിക്കാം.

<ആ>തുറന്ന സംവാദം

എഡ്യുക്കേഷനിൽ ഗവേഷണം നടത്തുന്ന എം.പി. ബിന്ദു പിഎച്ച്ഡി ബിരുദത്തിനായി സമർപ്പിച്ച പ്രബന്ധത്തിന്മേലുള്ള തുറന്ന സംവാദം (ഓപ്പൺ ഡിഫൻസ്) 30ന് രാവിലെ 11ന് തലശേരി ഗവ.ബ്രണ്ണൻ കോളജിലെ എഡ്യുക്കേഷൻ വിഭാഗത്തിൽ നടത്തും. പ്രബന്ധം സെമിനാറിന് മൂന്നു ദിവസം മുമ്പു മുതൽ ഗവ: ബ്രണ്ണൻ കോളജിലെ എഡ്യുക്കേഷൻ വിഭാഗം ലൈബ്രറിയിൽ പരിശോധനയ്ക്കു ലഭിക്കും.

<ആ>രണ്ടാം സെമസ്റ്റർ ബിഎസ്സി, ബിസിഎ പരീക്ഷാഫലം

രണ്ടാം സെമസ്റ്റർ ബിഎസ്സി, ബിസിഎ (റഗുലർ, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ്–മേയ് 2016) ഡിഗ്രി പരീക്ഷകളുടെ ഫലം (സൈക്കോളജി ഒഴികെ) പ്രസിദ്ധീകരിച്ചു. ഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. ഉത്തരക്കടലാസിന്റെ സൂക്ഷ്മപരിശോധന, പുനർമൂല്യനിർണയം, ഫോട്ടോകോപ്പി എന്നിവയ്ക്കുള്ള ഓൺലൈൻ അപേക്ഷകൾ ഒക്ടോബർ ആറു വരെ സ്വീകരിക്കും.

<ആ>ബിടെക് പരീക്ഷ: അപേക്ഷാ തീയതി നീട്ടി

മൂന്നും (സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ്– പാർട്ട്–ടൈം ഉൾപ്പെടെ) എട്ടും (സപ്ലിമെന്ററി–പാർട്ട്–ടൈം ഉൾപ്പെടെ) സെമസ്റ്റർ ബിടെക് ഡിഗ്രി (ഒക്ടോബർ 2016) പരീക്ഷകളുടെ ഓൺലൈൻ അപേക്ഷാ തീയതി പിഴ കൂടാതെ നാളെവരെ 26 അടയ്ക്കാം.

<ആ>ഫൈനൽ ഇയർ ബിഡിഎസ് പാർട്ട്– ഒന്ന് പരീക്ഷ മാറ്റിവച്ചു

26ന് ആരംഭിക്കേണ്ടിയിരുന്ന ഫൈനൽ ഇയർ ബിഡിഎസ് പാർട്ട്–ഒന്ന് (സപ്ലിമെന്ററി) പരീക്ഷകൾ പുനഃക്രമീകരിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

<ആ>രണ്ടാം വർഷ എംകോം (വിദൂരവിദ്യാഭ്യസം) വൈവ

രണ്ടാം വർഷ എംകോം (വിദൂര വിദ്യാഭ്യാസം) ഡിഗ്രി (റഗുലർ, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ്– ജൂൺ 2016) യുടെ വൈവവോസി ഒക്ടോബർ മൂന്നു മുതൽ കാഞ്ഞങ്ങാട് നെഹ്റു ആർട്സ് ആൻഡ് സയൻസ് കോളജിലും താവക്കരയിലുള്ള കണ്ണൂർ സർവകലാശാലാ ആസ്ഥാനത്തുമായി നടക്കും. വിശദമായ ടൈംടേബിൾ സർവകലാശാലാ വെബ്സൈറ്റിൽ ലഭ്യമാണ്.

<ആ>ഫസ്റ്റ് പ്രൊഫഷണൽ ബിഎഎംഎസ് ഡിഗ്രി വൈവവോസി

ഫസ്റ്റ് പ്രൊഫഷണൽ ബിഎഎംഎസ് ഡിഗ്രി (സപ്ലിമെന്ററി –ജൂൺ 2016) ഡിഗ്രിയുടെ പ്രായോഗിക പരീക്ഷ, വൈവവോസി 30ന് പറശിനിക്കടവ് ആയുർവേദ മെഡിക്കൽ കോളജിൽ നടക്കും. രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ കോളജുമായി ബന്ധപ്പെണം.

<ആ>അസിസ്റ്റന്റ് പ്രഫസർ നിയമനം

കണ്ണൂർ സർവകലാശാലയുടെ തലശേരി കാമ്പസിൽ പ്രവർത്തിക്കുന്ന ഡിപ്പാർട്ട്മെന്റ് ഓഫ് ബയോടെക്നോളജി ആൻഡ് മൈക്രോബയോളജിയിലേക്ക് നിലവിലുള്ളതും ബയോടെക്നോളജി/മൈക്രോബയോളജിയിൽ ഉണ്ടാകാനിടയുള്ളതുമായ അസിസ്റ്റന്റ് പ്രഫസർമാരുടെ ഒഴിവുകളിലേക്ക് (കരാർ അടിസ്‌ഥാനത്തിൽ) നിയമനം നടത്തുന്നതിനായി കണ്ണൂർ സർവകലാശാല ആസ്‌ഥാനമായ താവക്കര കാമ്പസിൽ 28ന് രാവിലെ 11ന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. അപേക്ഷാഫോമും വിശദവിവരങ്ങളും സർവകലാശാല വെബ്സൈറ്റിൽ <ളീിേ ളമരല=്ലൃറമിമ ശ്വെല=2>(ംംം.സമിിൗൃൗിശ്ലൃെശ്യേ.മര.ശി) ലഭിക്കും.

<ആ>എംഫിൽ ഫിസിക്കൽ എഡ്യുക്കേഷൻ കോഴ്സ്

കണ്ണൂർ സർവകലാശാലയുടെ മാങ്ങാട്ടുപറമ്പ് കാമ്പസിലെ ഫിസിക്കൽ എഡ്യുക്കേഷൻ ഡിപ്പാർട്ട്മെന്റിൽ നടത്തിവരുന്ന എംഫിൽ ഫിസിക്കൽ എഡ്യുക്കേഷൻ കോഴ്സിലേക്ക് ഈ അധ്യയനവർഷത്തെ പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിച്ചു. 55 ശതമാനം മാർക്കിൽ കുറയാത്ത (തത്തുല്യ ഗ്രേഡോടു കൂടി) ബന്ധപ്പെട്ട വിഷയത്തിൽ കണ്ണൂർ യൂണിവേഴ്സിറ്റി അംഗീകരിച്ച ബിരുദാനന്തരബിരുദമുള്ളവർക്ക് അപേക്ഷിക്കാം. എസ്സി/എസ്ടി വിഭാഗങ്ങൾക്ക് അഞ്ചുശതമാനം ഇളവ് ലഭിക്കും. പരീക്ഷാഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. അവർ ഇന്റർവ്യൂ സമയത്ത് സർട്ടിഫിക്കറ്റുകൾ ഹാജരാക്കണം. അപേക്ഷാഫോറം, പ്രോസ്പെക്ടസ് തുടങ്ങിയവ സർവകലാശാല വെബ്സൈറ്റിൽ ലഭിക്കും. ഡൗൺലോഡ് ചെയ്ത അപേക്ഷകൾ പൂരിപ്പിച്ചു സർട്ടിഫിക്കറ്റുകളുടെ പകർപ്പ്, ഫീസടച്ച ചലാൻ എന്നിവ സഹിതം ബന്ധപ്പെട്ട വകുപ്പ് മേധാവിക്കു 30 വരെ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക് കണ്ണൂർ സർവകലാശാല വെബ്സൈറ്റ് <ളീിേ ളമരല=്ലൃറമിമ ശ്വെല=2>(ംംം.സമിിൗൃൗിശ്ലൃെശ്യേ.മര.ശി)സന്ദർശിക്കണം.

<ആ>ബിരുദ കോഴ്സ് പ്രവേശനം: തീയതി 30 വരെ നീട്ടി

കണ്ണൂർ സർവകലാശാലയുടെ കീഴിലുള്ള എല്ലാ അഫിലിയേറ്റഡ് കോളജുകളിലും ബിരുദ/ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്കു പ്രവേശനം പൂർത്തിയാക്കാനുള്ള തീയതി ഈമാസം 30 വരെ നീട്ടി.

<ആ>കോളജ് യൂണിയൻ തെരഞ്ഞെടുപ്പ് ബൈലോ പ്രകാരം നടത്തണം

കണ്ണൂർ സർവകലാശാലയ്ക്കു കീഴിലുള്ള കോഴ്സുകളിൽ വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പ് കോളജ് യൂണിയൻ തെരഞ്ഞെടുപ്പ് ബൈലോയിലെ മാനദണ്ഡങ്ങൾക്കനുസരിച്ചു നടത്തണമെന്നു സ്റ്റുഡന്റ്സ് സർവീസ് ഡയറക്ടർ അറിയിച്ചു. ബൈലോ സർവകലാശാല വെബ്സൈറ്റിൽ ലഭിക്കും. ഫോൺ: 0497 2715300.