ബിഎസ്സി ഒപ്റ്റോമെട്രി പരീക്ഷ അപേക്ഷ
കേരള ആരോഗ്യശാസ്ത്ര സർവകലാശാല നവംബർ നാലു മുതലാരംഭിക്കുന്ന ഒന്നാം വർഷ ബിഎസ്സി ഒപ്റ്റോമെട്രി ഡിഗ്രി റെഗുലർ സപ്ലിമെന്ററി (2014 സ്കീം), ഒന്നാം വർഷം ബിഎസ്സി ഒപ്റ്റോമെട്രി ഡിഗ്രി സപ്ലിമെന്ററി (2010 സ്കീം) എന്നീ പരീക്ഷകൾക്ക് ഓൺലൈനായി രജിസ്റ്റർ ചെയ്യുന്നതിനുള്ള അവസാന തീയതി ഒക്ടോബർ 15. പേപ്പറൊന്നിന് 100 രൂപ ഫൈനോടുകൂടി 19 വരെയും 300 രൂപ സൂപ്പർ ഫൈനോടുകൂടി 21 വരെയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.
എംപിടി ഡിഗ്രി പരീക്ഷ അപേക്ഷ
നവംബർ ഏഴുമുതലാരംഭിക്കുന്ന ഒന്നാംവർഷ എംപിടി ഡിഗ്രി റെഗുലർ/സപ്ലിമെന്ററി പരീക്ഷയ്ക്ക് ഓൺലൈനായി രജിസ്റ്റർ ചെയ്യുന്നതിനുള്ള അവസാന തീയതി ഒക്ടോബർ 21. പേപ്പറൊന്നിന് 100 രൂപ ഫൈനോടുകൂടി 24 വരെയും, 300 രൂപ സൂപ്പർ ഫൈനോടുകൂടി 26 വരെയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.
ബിഎസ്സി നഴ്സിംഗ് (ആയുർവേദ) പരീക്ഷ അപേക്ഷ
ഒക്ടോബർ 26 മുതലാരംഭിക്കുന്ന ഒന്നാം വർഷ ബിഎസ്സി നഴ്സിംഗ് (ആയുർവേദ) റെഗുലർ/സപ്ലിമെന്ററി പരീക്ഷയ്ക്കു പിഴ കൂടാതെ ഓൺലൈനായി രജിസ്റ്റർ ചെയ്യുന്നതിനുള്ള അവസാന തീയതി ഒക്ടോബർ ഏഴ്. പേപ്പറൊന്നിന് 100 രൂപ ഫൈനോടുകൂടി 13 വരെയും, 300 രൂപ സൂപ്പർഫൈനോടുകൂടി 14 വരെയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.
നാലാം വർഷ ബിഎസ്സി നഴ്സിംഗ് പരീക്ഷ പുനഃക്രമീകരണം
കേരള ആരോഗ്യ ശാസ്ത്ര സർവകലാശാല സെപ്റ്റംബർ 29 മുതൽ ആരംഭിക്കാനിരുന്ന നാലാം വർഷ ബിഎസ്സി നഴ്സിംഗ് ഡിഗ്രി റെഗുലർ/സപ്ലിമെന്ററി പരീക്ഷ ഒക്ടോബർ ഏഴു മുതൽ ആരംഭിക്കും. പുനഃക്രമീകരിച്ച പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.