University News
ബിരുദ പ്രവേശനം: തീയതി നീട്ടി
അഫിലിയേറ്റ് ചെയ്തിട്ടുള്ള ആർട്സ് ആൻഡ് സയൻസ് കോളജുകളിലും കേന്ദ്രങ്ങളിലും ഒന്നാം വർഷ ബിരുദ (2016–17) പ്രവേശനത്തിനുള്ള അവസാന തീയതി 30 വരെ നീട്ടി. നിലവിലുള്ള റാങ്ക് ലിസ്റ്റിൽ നിന്നായിരിക്കും പ്രവേശനം നടത്തുക.

പിജി ഡിപ്ലോമ ഇൻ ബയോമെഡിക്കൽ സയൻസസ് ഫലം

മാർച്ചിൽ നടത്തിയ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ ബയോ മെഡിക്കൽ സയൻസസ് പരീക്ഷയുടെ ഫലം വെബ്സൈറ്റിൽ ലഭിക്കും.

എംഎസ്സി മാത്തമാറ്റിക്സ് ഫലം

ജൂലൈയിൽ ത്തിയ എം.എസ്സി മാത്തമാറ്റിക്സ് (2014–2016 ബാച്ച് – സിഎസ്എസ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
ജി.എസ്. ശ്രുതി (രജി.നം. ങഅഠ 140506) ഒന്നാം റാങ്ക് നേടി.

യൂണിറ്ററി എൽഎൽബി പരീക്ഷ

ഒക്ടോബർ 25ന് തുടങ്ങുന്ന നാലാം സെമസ്റ്റർ യൂണിറ്ററി എൽഎൽബി (ത്രിവത്സരം) പരീക്ഷയ്ക്ക് 29 മുതൽ ഓൺലൈൻ വഴി രജിസ്റ്റർ ചെയ്യാം. പിഴകൂടാതെ ഒക്ടോബർ ആറു വരെ (50 രൂപ പിഴയോടെ ഒക്ടോബർ 13, 250 രൂപ പിഴയോടെ ഒക്ടോബർ 14)ഫീസ് അടയ്ക്കാം.

യൂണിറ്ററി എൽഎൽബി സൂക്ഷ്മപരിശോധന

ഏപ്രിലിൽ നടത്തിയ അഞ്ചാം സെമസ്റ്റർ യൂണിറ്ററി എൽഎൽബി പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ചവർ 27 മുതൽ ഒക്ടോബർ മൂന്നുവരെയുള്ള പ്രവൃത്തി ദിവസങ്ങളിൽ ഉച്ചകഴിഞ്ഞ് മൂന്നുമുതൽ അഞ്ചുവരെയുള്ള സമയങ്ങളിൽ തിരിച്ചറിയൽ രേഖ, ഹാൾടിക്കറ്റ് എന്നിവ സഹിതം പുനർമൂല്യനിർണയ വിഭാഗത്തിൽ ഹാജരാകണം.

എംഎ അറബിക് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ ഫലം

ജൂലൈയിൽ നടത്തിയ എം.എ അറബിക് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ (2014–2015 ബാച്ച് – സിഎസ്എസ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ജെ.എസ്.ഷംനാദ് (രജി.നം അഞആ 140503) ഒന്നാം റാങ്ക് നേടി.

ബിഎഫ്എ ഫലം

ജൂണിൽ നടത്തിയ നാല്, എട്ട് സെമസ്റ്റർ ബിഎഫ്എ (ഹിയറിംഗ് ഇംപയേർഡ്) പരീക്ഷകളുടെ ഫലം വെബ്സൈറ്റിൽ ലഭിക്കും. പൂനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധ്ക്കും ഒക്ടോബർ 17 വരെ അപേക്ഷിക്കാം.

എംഎ ഹിന്ദി പ്രോജക്ട്

വിദൂരവിദ്യാഭ്യാസ വിഭാഗം എംഎ ഹിന്ദി (2016) അവസാന വർഷ വിദ്യാർഥികൾക്ക് ഒക്ടോബർ അഞ്ചുവരെ പ്രോജക്ട് സമർപ്പിക്കാം.

എംഎസ്സി സ്റ്റാറ്റിസ്റ്റിക്സ് പ്രാക്ടിക്കൽ വൈവ

ജൂലൈയിൽ നടത്തിയ നാലാം സെമസ്റ്റർ എംഎസ്സി സ്റ്റാറ്റിസ്റ്റിക്സ് പരീക്ഷയുടെ പ്രാക്ടിക്കലും വൈവയും ഒക്ടോബർ നാലു മുതൽ ഏഴു വരെ രാവിലെ 9.30 മുതൽ 4.30 വരെ അതത് കോളജുകളിൽ നടത്തും. ടൈംടേബിൾ വെബ്സൈറ്റിൽ ലഭിക്കും.

എംഎസ്സി സ്റ്റാറ്റിസ്റ്റിക്സ് ഫലം

കാര്യവട്ടം സ്റ്റാറ്റിസ്റ്റിക്സ് പഠനവകുപ്പ് (സിഎസ്എസ്) ജൂലൈയിൽ നടത്തിയ എംഎസ്സി സ്റ്റാറ്റിസ്റ്റിക്സ് (2014–2016) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സി. അപർണ (രജി.നം ടഠഅ 140503) ഒന്നാം റാങ്ക് നേടി.

യോഗ സർട്ടിഫിക്കറ്റ് കോഴ്സ്

വേദാന്ത പഠനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന യോഗ സർട്ടിഫിക്കറ്റ് കോഴ്സിന് നാല് ഒഴിവുണ്ട്. അടിസ്‌ഥാന യോഗ്യത പ്ലസ് ടു. ഫോൺ. 8281721358.