University News
രണ്ടാംവർഷ ബിഎസ്സി ഒപ്ടോമെട്രി ഡിഗ്രി പരീക്ഷ അപേക്ഷ
നവംബർ മൂന്നു മുതലാരംഭിക്കുന്ന രണ്ടാംവർഷ ബിഎസ്സി ഒപ്ടോമെട്രി ഡിഗ്രി റഗുലർ (2014 സ്കീം), രണ്ടാംവർഷ ബിഎസ്സി ഒപ്ടോമെട്രി ഡിഗ്രി സപ്ലിമെന്ററി (2010 സ്കീം), എന്നീ പരീക്ഷകൾക്ക് പിഴകൂടാതെ ഓൺലൈനായി രജിസ്റ്റർ ചെയ്യുന്നതിനുള്ള അവസാനതീയതി ഒക്ടോബർ 15. പേപ്പറൊന്നിന് 100 രൂപ. ഫൈനോടുകൂടി 19 വരെയും 300 രൂപ സൂപ്പർഫൈനോടുകൂടി 21 വരെയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.

പരീക്ഷാഫലം

കേരള ആരോഗ്യശാസ്ത്ര സർവകലാശാല 2016 ജൂണിൽ നടത്തിയ രണ്ടാംവർഷ ഫാംഡി പോസ്റ്റ് ബേസിക് ഡിഗ്രി റഗുലർ/സപ്ലിമെന്ററി പരീക്ഷാഫലം പ്രസിദ്ധപ്പെടുത്തി.

റീടോട്ടലിംഗ്, ഉത്തരക്കടലാസിന്റെയും സ്കോർഷീറ്റിന്റെയും ഫോട്ടോകോപ്പി എന്നിവ ആവശ്യമുള്ളവർ കോളജ് പ്രിൻസിപ്പൽമാർ മുഖേന നിശ്ചിത ഫീസടച്ച് ഓൺലൈനായി ഒക്ടോബർ ആറിനകം അപേക്ഷിക്കേണ്ടതാണ്.

എംഎസ്സി എംഎൽടി ഡിഗ്രി പരീക്ഷ അപേക്ഷ

നവംബർ ഒന്നുമുതലാരംഭിക്കുന്ന രണ്ടാംവർഷ എംഎസ്സി എംഎൽടി ഡിഗ്രി റഗുലർ/സപ്ലിമെന്ററി പരീക്ഷയ്ക്ക് ഓൺലൈനായി രജിസ്റ്റർ ചെയ്യുന്നതിനുള്ള അവസാനതീയതി ഒക്ടോബർ 15. പേപ്പറൊന്നിന് 100 രൂപ ഫൈനോടുകൂടി 19 വരെയും 300 രൂപ സൂപ്പർഫൈനോടുകൂടി 21 വരെയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.

ബിഎസ്എംഎസ് ഡിഗ്രി പ്രാക്ടിക്കൽ * വൈവ പരീക്ഷാതീയതി

ഒക്ടോബർ ഒന്നു മുതലാരംഭിക്കുന്ന ഫസ്റ്റ് പ്രഫഷണൽ ബിഎസ്എംഎസ് ഡിഗ്രി റഗുലർ/ സപ്ലിമെന്ററി (2015 ആൻഡ് 2014 പ്രവേശനം) പ്രാക്ടിക്കൽ ആൻഡ് വൈവ പരീക്ഷാടൈംടേബിൾ.

ഒക്ടോബർ അഞ്ചിനാരംഭിക്കുന്ന തേർഡ് പ്രഫഷണൽ ബിഎസ്എംഎസ് ഡിഗ്രി സപ്ലിമെന്ററി (2013 പ്രവേശനം) പ്രാക്ടിക്കൽ ആൻഡ് വൈവ പരീക്ഷാടൈംടേബിൾ ഒക്ടോബർ 13നാരംഭിക്കുന്ന സെക്കൻഡ് പ്രഫഷണൽ ബിഎസ്എംഎസ് ഡിഗ്രി സപ്ലിമെന്ററി (2014 ആൻഡ് 2013 പ്രവേശനം) പ്രാക്ടിക്കൽ ആൻഡ് വൈവ പരീക്ഷാ ടൈംടേബിൾ എന്നിവ പ്രസിദ്ധപ്പെടുത്തി.

പ്രാക്ടിക്കൽ ആൻഡ് വൈവ പരീക്ഷാതീയതി

ഒക്ടോബർ നാലിന് ആരംഭിക്കുന്ന തേർഡ് ബിഎച്ച്എംഎസ് ഡിഗ്രി സപ്ലിമെന്ററി പ്രാക്ടിക്കൽ ആൻഡ് വൈവ പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. കൂടുതൽ വിവരങ്ങൾക്കു സർവകലാശാല വെബ്സൈറ്റ് സന്ദർശിക്കുക.
More News