University News
എംഫിൽ (ഇംഗ്ലീഷ്) വൈവ/പ്രോജക്ട്
കണ്ണൂർ സർവകലാശാലയുടെ രണ്ടാം സെമസ്റ്റർ എംഫിൽ (ഇംഗ്ലീഷ്) ഡിഗ്രിയുടെ (ജൂൺ 2016) വൈവ/പ്രോജക്ട് മുല്യനിർണയം 29ന് തലശേരി (പാലയാട്) കാമ്പസിലെ സ്കൂൾ ഓഫ് ഇംഗ്ലീഷ് ആൻഡ് ഫോറിൻ ലാംഗ്വേജസിൽ നടക്കും.

എംഎൽഐഎസ്സി പരീക്ഷാഫലം

നാലാം സെമസ്റ്റർ മാസ്റ്റർ ഓഫ് ലൈബ്രറി സയൻസ് ആൻഡ് ഇൻഫർമേഷൻ സയൻസ് (സിസിഎസ്എസ് –ഏപ്രിൽ 2016) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.

എംബിഎ (സിസിഎസ്എസ്) വൈവ വോസി

നാലാം സെമസ്റ്റർ എംബിഎ (സിസിഎസ്എസ് –റഗുലർ/സപ്ലിമെന്ററി ഏപ്രിൽ 2016) ഡിഗ്രിയുടെ വൈവ വോസി ഒക്ടോബർ മൂന്നിന് തലശേരി (പാലയാട്) കാമ്പസിലുള്ള പഠന വകുപ്പിൽ നടത്തും. രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ ഡിപ്പാർട്ട്മെന്റുമായി ബന്ധപ്പെടണം.

ഏഴാം സെമസ്റ്റർ ബിടെക് പ്രായോഗിക പരീക്ഷ

ഏഴാം സെമസ്റ്റർ ബിടെക് (സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് –ജൂലൈ 2016 – ഇഇഇ ബ്രാഞ്ച്) ഡിഗ്രിയുടെ പ്രായോഗിക പരീക്ഷ ഒക്ടോബർ മൂന്നു മുതൽ നടത്തും. വിദ്യാർഥികൾ അതത് പരീക്ഷാ കേന്ദ്രവുമായി ബന്ധപ്പെടണം.

ബികോം/ബിബിഎ/ബിബിഎ–ടിടിഎം/ബിബിഎ –ആർടിഎം പരീക്ഷാഫലം

രണ്ടാം സെമസ്റ്റർ ബികോം/ബിബിഎ/ബിബിഎ –ടിടിഎം/ബിബിഎ –ആർടിഎം (റഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് –മേയ് 2016) ഡിഗ്രി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. ഉത്തരക്കടലാസിന്റെ സൂക്ഷ്മപരിശോധന/പുനർമൂല്യ നിർണയം/ ഫോട്ടോകോപ്പി എന്നിവയ്ക്കുള്ള ഓൺലൈൻ അപേക്ഷകൾ ഒക്ടോബർ 14 വരെ സ്വീകരിക്കും.

അഞ്ചാം സെമസ്റ്റർ ഡിഗ്രി: തീയതി നീട്ടി

അഞ്ചാം സെമസ്റ്റർ ഡിഗ്രി (സിസിഎസ്എസ് –റഗുലർ/സപ്ലിമെന്ററി/ ഇംമ്പ്രൂമെന്റ്) പരീക്ഷകൾക്ക് ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കേണ്ട തീയതി പിഴ കൂടാതെ 29 വരേയും 130 രൂപ പിഴയോടെ ഒക്റ്റോബർ ഒന്നുവരേയും നീട്ടി.

സീറ്റ് വർധനവിന് അപേക്ഷിക്കാം

കണ്ണൂർ സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള കോളജുകളിൽ പിജി കോഴ്സിന് സ്റ്റാറ്റ്യൂട്ടറി പരിധിക്കകത്ത് (ആർട്സ്, ഭാഷാ വിഷയങ്ങൾ 15 മുതൽ 20 വരെ, സയൻസ് 12) സീറ്റു വർധനവ് അനുവദനീയമാണ്. സീറ്റു വർധനവ് ആവശ്യമുള്ള കോളജുകൾ ഇന്നു വൈകുന്നേരം അഞ്ചിനകം അപേക്ഷിക്കണം.

പിഎച്ച്ഡി പ്രവേശന പരീക്ഷ 16ന്

കണ്ണൂർ സർവകലാശാലയിൽ 2016–17 വർഷത്തെ പിഎച്ച്ഡി പ്രവേശനത്തിന് കഴിഞ്ഞ ജൂലൈ 15 ലെ വിജ്‌ഞാപനപ്രകാരം അപേക്ഷിച്ചവർക്കുള്ള പ്രവേശനപരീക്ഷ ഒക്ടോബർ 16ന് രാവിലെ 10 മുതൽ സർവകലാശാലയുടെ മാങ്ങാട്ടുപറമ്പ് കാമ്പസിൽ നടത്തും. പ്രവേശന പരീക്ഷയുമായി ബന്ധപ്പെട്ട വിശദവിവരങ്ങൾ ഒക്ടോബർ ഒന്നുമുതൽ സർവകലാശാലയുടെ www.kannuruniversity.ac.in എന്ന വെബ്സൈറ്റിൽ ലഭിക്കും.

വിദൂര വിദ്യാഭ്യാസം: ഫീസ് പുതുക്കി നിശ്ചയിച്ചു

കണ്ണൂർ സർവകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗത്തിൽ ഒന്നാംവർഷ ബിരുദ, ബിരുദാനന്തര സർട്ടിഫിക്കറ്റ് കോഴ്സുകൾക്ക് രജിസ്റ്റർ ചെയ്യുന്ന വിദ്യാർഥികളുടെ ഫീസിൽ താഴെ കൊടുത്തിരിക്കുന്ന രീതിയിൽ മാറ്റം വരുത്തിയതായി വിദൂര വിദ്യാഭ്യാസ വിഭാഗം ഡയറക്ടർ അറിയിച്ചു.

ബിഎ, ബിഎസ്സി, ബികോം–1,750 രൂപ, ബിബിഎ–4,900 രൂപ, ബിസിഎ–8,500 രൂപ, അഫ്സൽ ഉൽ ഉലമ പ്രിലിമിനറി–1,200 രൂപ, ബികോം (അഡീഷണൽ ഓപ്ഷണൽ കോ–ഓപ്പറേഷൻ)–1,250 രൂപ, എംഎ, എംഎസ്സി, എംകോം–3,950 രൂപ. പുതിയ നിരക്കിൽ ഫീസടച്ച വിദ്യാർഥികളുടെ അധിക ഫീസ് രണ്ടാംവർഷം ഇളവുചെയ്ത് നൽകും.