University News
മലയാളം സർവകലാശാലയിൽ ഹ്രസ്വകാല കോഴ്സ്
മലപ്പുറം: മലയാളം സർവകലാശാലയിൽ പൊതുജനങ്ങൾക്കും പ്രത്യേകിച്ചു സ്ത്രീകൾക്കുമായി 10 ഹ്രസ്വകാല കോഴ്സുകൾ തുടങ്ങും. 50 മണിക്കൂർ വീതമുള്ള കോഴ്സുകൾ സംസ്‌ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായാണു നടത്തുന്നത്. ലൈബ്രറി കൗൺസിലുമായി സഹകരിച്ചാണു പദ്ധതി. പുരാലിഖിത പഠനം, വിവർത്തനം, മലയാളം കംപ്യൂട്ടിംഗ്, കേരള പൈതൃക പരിചയം, പ്രാദേശിക ചരിത്ര പരിചയം, കേരളചരിത്ര പരിചയം, സാമൂഹിക മാധ്യമങ്ങളെക്കുറിച്ചുള്ള പഠനം, സാഹിത്യാസ്വാദനം, ചലച്ചിത്ര ആസ്വാദനം, പ്രായുക്‌ത മലയാളം എന്നിവയാണ തുടങ്ങുന്ന കോഴ്സുകൾ.
More News