University News
എംഡി/എംഎസ് ആയുർവേദ പരീക്ഷാതീയതി
കേരള ആരോഗ്യശാസ്ത്ര സർവകലാശാല ഈമാസം 25നു ആരംഭിക്കുന്ന എംഡി/എംഎസ് ആയുർവേദ പ്രിലിമിനറി റഗുലർ/ സപ്ലിമെന്ററി (2012 സ്കീം) തിയറി പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

പ്രാക്ടിക്കൽ പരീക്ഷാതീയതി

ഈമാസം 24 മുതൽ ആരംഭിക്കുന്ന നാലാംവർഷ ബിഎസ്സി നഴ്സിംഗ് പ്രാക്ടിക്കൽ റഗുലർ/സപ്ലിമെന്ററി പരീക്ഷാ ടൈംടേബിൾ പ്രസിദ്ധപ്പെടുത്തി.

സപ്ലിമെന്ററി പരീക്ഷാ അപേക്ഷ

നവംബർ 28ന് ആരംഭിക്കുന്ന മെഡിക്കൽ പോസ്റ്റ് ഗ്രാഡ്വേറ്റ് ഡിപ്ലോമ സപ്ലിമെന്ററി പരീക്ഷയ്ക്ക് ഓൺലൈനായി രജിസ്റ്റർ ചെയ്യുന്നതിനുള്ള അവസാനതീയതി നവംബർ 10 ആണ്. പേപ്പറൊന്നിനു 100 രൂപ ഫൈനോടുകൂടി 14 വരെയും 300 രൂപ ഫൈനോടുകൂടി 16 വരെയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.

എംഡി/എംഎസ് പരീക്ഷാ അപേക്ഷ

നവംബർ 30 മുതൽ ആരംഭിക്കുന്ന മെഡിക്കൽ പോസ്റ്റ് ഗ്രാഡ്വേറ്റ് ഡിഗ്രി എംഡി/എംഎസ് സപ്ലിമെന്ററി പരീക്ഷയ്ക്ക് ഓൺലൈനായി രജിസ്റ്റർ ചെയ്യുന്നതിനുള്ള അവസാന തീയതി നവംബർ 10. പേപ്പറൊന്നിനു 100 രൂപ ഫൈനോടുകൂടി 14 വരെയും 300 രൂപ സൂപ്പർ ഫൈനോടുകൂടി 16 വരെയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.

റീടോട്ടലിംഗ് ഫലം

2016 ജൂണിൽ പരീക്ഷ നടത്തി ഫലപ്രഖ്യാപനം നടത്തിയിരുന്ന എംഡിഎസ് പാർട്ട് ഒന്ന് റഗുലർ/സപ്ലിമെന്ററി പരീക്ഷയുടെ റീടോട്ടലിംഗ് ഫലം പ്രസിദ്ധപ്പെടുത്തി. വിശദവിവരങ്ങൾ സർവകലാശാല വെബ്സൈറ്റിൽ.

അപേക്ഷ ക്ഷണിച്ചു

കേരള ആരോഗ്യ ശാസ്ത്ര സർവകലാശാലയിൽ നിലവിൽ ഒഴിവുള്ള സർജന്റ് (25200–54000) തസ്തികയിൽ സേവനവ്യവസ്‌ഥയിൽ നിയമിക്കപ്പെടുന്നതിനു സമാന തസ്തികയിൽ ജോലി ചെയ്യുന്ന സർക്കാർ/സർവകലാശാല ജീവനക്കാരിൽനിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ നിശ്ചിത പ്രോഫോർമയിൽ രജിസ്ട്രാർ, കേരള ആരോഗ്യ ശാസ്ത്ര സർവകലാശാല, മെഡിക്കൽ കോളജ് പി.ഒ., തൃശൂർ – 680596 എന്ന വിലാസത്തിൽ ഒക്ടോബർ 31നു മുമ്പായി ലഭിക്കേണ്ടതാണ്.
More News