മൂന്നാം വർഷ ബിഎസ്സി നഴ്സിംഗ് പരീക്ഷകൾ നാളെ തുടങ്ങും
മൂന്നാം വർഷ ബിഎസ്സി നഴ്സിംഗ് (റഗുലർ, സപ്ലിമെന്ററി) ഡിഗ്രി പരീക്ഷകൾ ഒക്ടോബർ 17ന് ആരംഭിക്കും. കോതമംഗലം മാർ ബസേലിയോസ് കോളജ് ഓഫ് നഴ്സിംഗ്, പള്ളുരുത്തി സിമെറ്റ് കോളജ് ഓഫ് നഴ്സിംഗ് എന്നീ കേന്ദ്രങ്ങൾ പരീക്ഷയ്ക്ക് തെരഞ്ഞെടുത്തവർ മണിമലക്കുന്ന് ഐഎൻഇയിൽ നിന്നും ഹാൾ ടിക്കറ്റ് വാങ്ങി അവിടെത്തന്നെ പരീക്ഷ എഴുതണം. പരുമല സെന്റ് ഗ്രിഗോറിയോസ് കോളജ് ഓഫ് നഴ്സിംഗ്, പത്തനംതിട്ട എംജിഎം എംഎംസി കോളജ് ഓഫ് നഴ്സിംഗ് എന്നീ കേന്ദ്രങ്ങൾ പരീക്ഷയ്ക്ക് തെരഞ്ഞെടുത്തവർ പത്തനംതിട്ട ഐഎൻഇയിൽ നിന്നും ഹാൾ ടിക്കറ്റ് വാങ്ങി അവിടെത്തന്നെ പരീക്ഷ എഴുതണം.
പ്രാക്ടിക്കൽ പരീക്ഷ
രണ്ടാം സെമസ്റ്റർ എംഎസ്സി ഇലക്ട്രോണിക്സ് (റെഗുലർ, സപ്ലിമെന്ററി) ഡിഗ്രി പരീക്ഷയുടെ പ്രാക്ടിക്കൽ അതത് കോളജുകളിൽ 20, 21 തീയതികളിൽ നടത്തും. വിശദമായ ടൈംടേബിൾ യൂണിവേഴ്സിറ്റി വെബ് സൈറ്റിൽ.
പ്രോജക്ട്, വൈവാ മാർക്കുകൾ എത്തിക്കണം
2016 സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിൽ നടത്തിയ നാലാം സെമസ്റ്റർ എംടെക് പരീക്ഷയുടെ പ്രോജക്ട്, വൈവാ മാർക്കുകൾ ബന്ധപ്പെട്ട ചെയർമാൻമാർ 20ന് മുമ്പായി യൂണിവേഴ്സിറ്റിയിൽ എത്തിക്കണം. ഫോൺ 0481–2733607.
ഉത്തരക്കടലാസുകൾ കൈപ്പറ്റണം
2016 ജൂൺ മാസം നടത്തിയ നാലാം സെമസ്റ്റർ എംഎ സിറിയക്, പ്രിന്റ് ആൻഡ് ഇലക്ട്രോണിക് ജേർണലിസം, സിനിമ ആൻഡ് ടെലിവിഷൻ, എംഎസ്സി മൈക്രോബയോളജി, ബയോകെമിസ്ട്രി, ആക്ച്യൂരിയൽ സയൻസ്, ബയോടെക്നോളജി എന്നീ ബിരുദാനന്തര ബിരുദ കോഴ്സുകളുടെ മൂല്യനിർണയത്തിനായി നിയമിച്ചിരിക്കുന്ന അധ്യാപകർക്ക് ഉത്തരക്കടലാസ് അതത് കോളജ് പ്രിൻസിപ്പൽ മുഖാന്തരം നൽകുന്നതാണ്.
മൂല്യനിർണയം പൂർത്തീകരിച്ച് 24ന് തിരികെ ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക് സെക്ഷൻ ഇ.എച്ച്.–15, ഫോൺ 0481–2733619.