University News
ബിഎഎസ്എൽപി പ്രാക്ടിക്കൽ
കേരള ആരോഗ്യശാസ്ത്ര സർവകലാശാല ഇന്നുമുതൽ ആരംഭിക്കുന്ന ഒന്നാംവർഷ ബിഎഎസ്എൽപി റഗുലർ/ സപ്ലിമെന്ററി പ്രാക്ടിക്കൽ പരീക്ഷാ ടൈംടേബിൾ, രണ്ടാംവർഷ ബിഎഎസ്എൽപി റഗുലർ/ സപ്ലിമെന്ററി പ്രാക്ടിക്കൽ പരീക്ഷാ ടൈംടേബിൾ എന്നിവ പ്രസിദ്ധീകരിച്ചു.

ഒന്നാംവർഷ എംഎസ്സി എംഎൽടി ഡിഗ്രി പ്രാക്ടിക്കൽ

ഈമാസം 25 മുതൽ ആരംഭിക്കുന്ന ഒന്നാംവർഷ എംഎസ്സി എംഎൽടി ഡിഗ്രി പ്രാക്ടിക്കൽ പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

എംഎസ്സി മെഡിക്കൽ ഫിസിയോളജി പ്രാക്ടിക്കൽ

ഈമാസം 25 മുതൽ ആരംഭിക്കുന്ന ഒന്നാംവർഷ എംഎസ്സി മെഡിക്കൽ ഫിസിയോളജി പ്രാക്ടിക്കൽ പരീക്ഷാടൈംടേബിൾ, മൂന്നാംവർഷ എംഎസ്സി മെഡിക്കൽ ഫിസിയോളജി പ്രാക്ടിക്കൽ പരീക്ഷാ ടൈംടേബിൾ എന്നിവ പ്രസിദ്ധപ്പെടുത്തി.

മൂന്നാംവർഷ ബിഎഎസ്എൽപി ഡിഗ്രി റീടോട്ടലിംഗ് ഫലം

2016 ജൂലൈയിൽ പരീക്ഷ നടത്തി ഫലപ്രഖ്യാപനം നടത്തിയ മൂന്നാംവർഷ ബിഎഎസ്എൽപി ഡിഗ്രി റഗുലർ/ സപ്ലിമെന്ററി പരീക്ഷയുടെ റീടോട്ടലിംഗ് ഫലം പ്രസിദ്ധപ്പെടുത്തി.

ഒന്നാംവർഷ ബിഎസ്സി നഴ്സിംഗ് ഡിഗ്രി റീടോട്ടലിംഗ് ഫലം

ജൂൺ 2016നു പരീക്ഷ നടത്തി ഫലപ്രഖ്യാപനം നടത്തിയ ഒന്നാംവർഷ ബിഎസ്സി നഴ്സിംഗ് ഡിഗ്രി സപ്ലിമെന്ററി പരീക്ഷയുടെ റീടോട്ടലിംഗ് ഫലം പ്രസിദ്ധപ്പെടുത്തി.

എംഡിഎസ് പാർട്ട് 2 ഡിഗ്രി പരീക്ഷാ ഡെസർട്ടേഷൻ

2017 ജൂണിൽ പരീക്ഷ നടത്താനുദ്ദേശിക്കുന്ന എംഡിഎസ് പാർട്ട് 2 റഗുലർ പരീക്ഷയുടെ ഫൈനൽ ഡെസർട്ടേഷൻ പിഴ കൂടാതെ സമർപ്പിക്കുന്നതിനുള്ള അവസാനതീയതി നവബർ 30. അയ്യായിരം രൂപ പിഴയൊടുക്കികൊണ്ട് ഡിസംബർ 15 വരെയും ഡെസർട്ടേഷൻ സമർപ്പിക്കാം.
More News