University News
ബിടെക് പരീക്ഷകൾ മാറ്റി വച്ചു
കണ്ണൂർ സർവകലാശാലയുടെ 20ന് നടത്തേണ്ടിയിരുന്ന എട്ടാം സെമസ്റ്റർ ബിടെക് സപ്ലിമെന്ററി പരീക്ഷയുടെ 2007 അഡ്മിഷൻ പേപ്പറായ റഫ്രിജറേഷൻ ആൻഡ് എയർകണ്ടീഷനിംഗ്, 2006 ഉം അതിനു മുൻപുമുള്ള അഡ്മിഷൻ പേപ്പറുകളായ ഒപ്റ്റിക്കൽ കമ്യൂണിക്കേഷൻ, ഇൻഡസ്ട്രിയൽ ഡ്രൈവ്സ്, തെർമൽ എൻജിനിയറിംഗ് എന്നീ പരീക്ഷകൾ മാറ്റിവച്ചു. പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കും. ഈ ദിവസങ്ങളിൽ നടക്കേണ്ട മറ്റു എട്ടാം സെമസ്റ്റർ ബിടെക് പരീക്ഷകൾക്കു മാറ്റമില്ല.

അസിസ്റ്റന്റ് പ്രഫസറെ നിയമിക്കുന്നു

കണ്ണൂർ സർവകലാശാലയുടെ മാങ്ങാട്ടുപറമ്പ് കാമ്പസിൽ പ്രവർത്തിക്കുന്ന സ്കൂൾ ഓഫ് ബിഹേവിയറൽ സയൻസിൽ കരാർ വ്യവസ്‌ഥയിൽ അസിസ്റ്റന്റ് പ്രഫസറെ നിയമിക്കുന്നതിനായി സർവകലാശാലയുടെ താവക്കര കാമ്പസിൽ 21ന് ഉച്ചകഴിഞ്ഞ് രണ്ടിന് വാക് ഇൻ ഇന്റർവ്യൂ നടത്തും. അപേക്ഷാഫോമും വിശദവിവരങ്ങളും സർവകലാശാലയുടെ ംംം.സമിിൗൃൗിശ്ലൃശെ്യേ.മര.ശി എന്ന വെബ്സൈറ്റിൽ ലഭിക്കും.

ഇന്റർവ്യൂ 21ന്

കണ്ണൂർ സർവകലാശാലയുടെ നീലേശ്വരം കാമ്പസിൽ പ്രവർത്തിക്കുന്ന ഇൻഫർമേഷൻ ടെക്നോളജി എഡ്യുക്കേഷൻ സെന്ററിലേക്ക് കരാറടിസ്‌ഥാനത്തിൽ അസിസ്റ്റന്റ് പ്രഫസർമാരെ നിയമിക്കുന്നതിനായി താവക്കര ആസ്‌ഥാനത്ത് 21ന് ഉച്ചകഴിഞ്ഞ് 2.30ന് വാക് ഇൻ ഇന്റർവ്യൂ നടത്തും. അപേക്ഷാഫോമും വിശദവിവരങ്ങളും സർവകലാശാലയുടെ www.kannuruniversity.ac.in എന്ന വെബ്സൈറ്റിൽ ലഭിക്കും.