University News
അസന്റ് മാനേജ്മെന്റ് മീറ്റ് ഒക്ടോബർ 26, 27 തിയതികളിൽ കാമ്പസിൽ
കോമേഴ്സ് ആൻഡ് മാനേജ്മെന്റ് സ്റ്റഡീസ് പഠനവകുപ്പ് സംഘടിപ്പിക്കുന്ന 19ാമത് മാനേജ്മെന്റ് മീറ്റ് ’അസന്റ് 2016’ 26, 27 തിയതികളിൽ സർവകലാശാലാ കാമ്പസിൽ നടക്കും. പങ്കെടുക്കാൻ താൽപര്യമുള്ള ഡിഗ്രി/പിജി വിദ്യാർഥികൾ www.ascendmeet.com എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യണം. വിവരങ്ങൾക്ക്: 9995347470, 9995996815.

അന്താരാഷ്ട്ര സർവകലാശാലാ ഡിബേറ്റിൽ പങ്കെടുക്കാൻ അപേക്ഷ ക്ഷണിക്കുന്നു

ഖത്തർ ഡിബേറ്റ് സെന്റർ സംഘടിപ്പിക്കുന്ന നാലാം അന്താരാഷ്ട്ര സർവകലാശാലാ ഡിബേറ്റ് ചാമ്പ്യൻഷിപ്പിൽ കാലിക്കട്ട് സർവകലാശാലയുടെ സംഘാംഗമായി പങ്കെടുക്കുവാൻ താൽപര്യമുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. 2017 ഏപ്രിൽ ഏഴ് മുതൽ 12 വരെ ഖത്തറിൽ വച്ചായിരിക്കും മത്സരം. യാത്ര, ഭക്ഷണം, താമസം എന്നിവ സൗജന്യമായിരിക്കും. എന്നാൽ തെരഞ്ഞടുക്കപ്പെടുന്നവർ രജിസ്ട്രേഷൻ ഫീ അടക്കണം.

കാലിക്കട്ട് സർവകലാശാലയ്ക്ക് കീഴിൽ രജിസ്റ്റർ ചെയ്ത 26 വയസിൽ താഴെയുള്ള ഡിഗ്രി വിദ്യാർഥികളായിരിക്കണം. ഇംഗ്ലീഷിനു പുറമെ അറബി ഭാഷയിലും നന്നായി ആശയവിനിമയം നടത്താൻ കഴിയണം. കാലാവധി കഴിയാത്ത ഇന്ത്യൻ പാസ്പോർട്ട് ഉണ്ടായിരിക്കണം അല്ലെങ്കിൽ രണ്ടാഴ്ചയ്ക്കുള്ളിൽ പാസ്പോർട്ട് സംഘടിപ്പിക്കാൻ കഴിയണം. യാതൊരു കേസുകളിലും ഉൾപ്പെടാത്തവരും അക്കാദമിക മികവുള്ളവരുമായിരിക്കണം. മുമ്പ് സർവകലാശാലാതല ഡിബേറ്റുകളിൽ പങ്കെടുത്തവർക്ക് അറബി ഭാഷയിൽ വ്യൂൽപത്തിയുണ്ടെങ്കിൽ മുൻഗണന ലഭിക്കും. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 26. ഒരു സ്‌ഥാപനത്തിൽ നിന്നും രണ്ടുപേരുടെ രണ്ടു ടീമിനെ രജിസ്റ്റർ ചെയ്യാവുന്നതാണ്. തെരഞ്ഞടുപ്പ് വ്യക്‌തിഗത മികവിന്റെ അടിസ്‌ഥാനത്തിലായിരിക്കും. ഇ–മെയിലും ഫോൺ നമ്പറും സഹിതം അപേക്ഷിക്കേ വിലാസം. ഡോ. മൊയ്തീൻ കുട്ടി. എ.ബി, അറബി പഠനവകുപ്പ് മേധാവി, കാലിക്കട്ട് യൂനിവേഴ്സിറ്റി പി.ഒ, മലപ്പുറം 673635.

പ്രീ മാരിറ്റൽ കൗൺസലിംഗ് സെമിനാർ

ഇസ്ലാമിക് ചെയറിന്റെ ആഭിമുഖ്യത്തിൽ 30–ന് പെൺകുട്ടികൾക്കായി പ്രീ മാരിറ്റൽ കൗൺസലിംഗ് സെമിനാർ സംഘടിപ്പിക്കും. താൽപര്യമുള്ളവർ രജിസ്റ്റർ ചെയ്യണം. ഫോൺ: 8893699656, 9746904678.

ഏകദിന നാടക പഠനകളരി സംഘടിപ്പിച്ചു

സ്കൂൾ ഓഫ് ഫോക്ലോർ സ്റ്റഡീസിന്റെ ആഭിമുഖ്യത്തിൽ ഏകദിന നാടക പഠനകളരി സംഘടിപ്പിച്ചു. ഡിസംബറിൽ നടക്കുന്ന ത്രിദിന തിയേറ്റർ ഫെസ്റ്റിവലിനോടനുബന്ധിച്ചാണ് കളരി സംഘടിപ്പിച്ചത്. പഠനവകുപ്പ് മേധാവി ഡോ. കെ.എം. അനിൽ മുഖ്യപ്രഭാഷണം നടത്തി. കെ.കെ. പുരുഷോത്തമൻ ക്ലാസെടുത്തു. കെ.യു. ഹരിദാസ്, ഡോ. കെ.പി. സതീഷ് എന്നിവർക്ക് നേതൃത്വം നൽകി.

സിൻഡിക്കറ്റ് യോഗം 22–ന്

സിൻഡിക്കറ്റ് യോഗം 22–ന് രാവിലെ പത്തിന് നടക്കും.

എംഎ, എംഎസ്സി സ്പോട്ട്പെയ്മെന്റ്

വിദൂരവിദ്യാഭ്യാസം എംഎ, എംഎസ്സി (പ്രീവിയസ്, ഫൈനൽ) പരീക്ഷാ മൂല്യനിർണയത്തിന്റെ സ്പോട്ട്പെയ്മെന്റ് ക്യാമ്പ് 21–ന് സർവകലാശാലാ കാമ്പസിലെ സെമിനാർ കോംപ്ലക്സിൽ നടക്കും. എല്ലാ ചെയർമാൻമാരും ചീഫ് എക്സാമിനർമാരും പങ്കെടുക്കണമെന്ന് പരീക്ഷാ കൺട്രോളർ അറിയിച്ചു. വിവരങ്ങൾക്ക്: 9400001606, 0494 2407487.

പരീക്ഷാ അപേക്ഷ

രണ്ട ്, നാല് സെമസ്റ്റർ എംസിഎ റഗുലർ/സപ്ലിമെന്ററി പരീക്ഷകൾക്ക് നവംബർ നാല് വരെയും 150 രൂപ പിഴയോടെ നവംബർ എട്ട് വരെയും ഓൺലൈനിൽ അപേക്ഷിക്കാം.

ആറാം സെമസ്റ്റർ എംസിഎ റഗുലർ/സപ്ലിമെന്ററി പരീക്ഷകൾക്ക് പിഴകൂടാതെ 27 വരെയും 150 രൂപ പിഴയോടെ 31 വരെയും ഓൺലൈനിൽ അപേക്ഷിക്കാം.

പരീക്ഷാഫലം

2016 ജൂണിൽ നടത്തിയ നാലാം സെമസ്റ്റർ എംഎ മലയാളം, എംഎ മലയാളം വിത് ജേർണലിസം (സിയുസിഎസ്എസ്) പരീക്ഷാഫലങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്. പുനർമൂല്യനിർണയത്തിന് 28 വരെ ഓൺലൈനിൽ അപേക്ഷിക്കാം.

പുനർമൂല്യനിർണയ ഫലം

എട്ടാം സെമസ്റ്റർ ബിബിഎ–എൽഎൽബി ഒക്ടോബർ 2015 പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം വെബ്സൈറ്റിൽ ലഭ്യമാണ്. ഉത്തരക്കടലാസ് തിരിച്ചറിയാൻ ആഗ്രഹിക്കുന്നവർ 15 ദിവസത്തിനകം പരീക്ഷാഭവനുമായി ബന്ധപ്പെടുക.

തീം സെന്റേഡ് ഇന്ററാക്ഷൻ വർക്ക്ഷോപ്പ്

ലൈഫ്ലോംഗ് ലേണിംഗ് ആന്റ് എക്സ്റ്റൻഷൻ വകുപ്പ് സെമിനാർ ഹാളിൽ വച്ച് നവംബർ നാല്, അഞ്ച്, ആറ് തിയതികളിൽ തീം സെന്റേഡ് ഇന്ററാക്ഷൻ (ടിസിഐ) വർക്ക്ഷോപ്പ് സംഘടിപ്പിക്കും. ആദ്യം രജിസ്റ്റർ ചെയ്യുന്ന 20 പേർക്കാണ് അവസരം. വിവരങ്ങൾക്ക്: 9847991192, 9446405912.
More News