University News
പിജി ഏകജാലക പ്രവേശനം: സപ്ലിമെന്ററി അലോട്ട്മെന്റ് ഓപ്ഷൻ രജിസ്ട്രേഷൻ ഇന്നുകൂടി
എംജി സർവകലാശാലയുടെ ഏകജാലകം വഴിയുള്ള പിജി പ്രവേശനത്തിനുള്ള സപ്ലിമെന്ററി അലോട്ട്മെന്റിന് ഇന്നുകൂടി പുതുതായി ഓപ്ഷൻ നൽകാം. നിലവിൽ അപേക്ഷ സമർപ്പിക്കാത്തവർക്കും മുൻ അലോട്ട്മെന്റുകളിൽ പ്രവേശനം ലഭിച്ചവർ ഉൾപ്പെടെ എല്ലാ വിഭാഗം അപേക്ഷകർക്കും പങ്കെടുക്കാം. അപേക്ഷകൻ ഓൺലൈൻ അപേക്ഷയിൽ വരുത്തിയ തെറ്റ് മൂലം അലോട്ട്മെന്റിന് പരിഗണിക്കപ്പെടാത്തവർക്കും അലോട്ട്മെന്റിലൂടെ ലഭിച്ച പ്രവേശനം റദ്ദാക്കിയവർക്കും പ്രത്യേകമായി ഫീസ് ഒടുക്കാതെ നിലവിലുള്ള ആപ്ലിക്കേഷൻ നമ്പരും പാസ് വേഡും ഉപയോഗിച്ച് ംംം.രമു.ാഴൗ.മര.ശി എന്ന വെബ് സൈറ്റിൽ അക്കൗണ്ട് ക്രിയേഷൻ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുമ്പോൾ ലഭിക്കുന്ന പുതിയ ആപ്ലിക്കേഷൻ നമ്പരും പഴയ പാസ് വേർഡും ഉപയോഗിച്ചു ലോഗിൻ ചെയ്ത് ഓപ്ഷനുകൾ പുതുതായി നൽകാം. ലോഗിൻ ചെയ്തശേഷം നേരത്തെ നൽകിയ അപേക്ഷയിൽ തെറ്റുകൾ ഉണ്ടെങ്കിൽ തിരുത്താവുന്നതും പുതുതായി ഓപ്ഷനുകൾ നൽകാവുന്നതുമാണ്. മേൽ വിഭാഗത്തിൽപ്പെടാത്തവർക്ക് പുതുതായി ഫീസൊടുക്കി സപ്ലിമെന്ററി അലോട്ട്മെന്റിൽ പങ്കെടുക്കാം. സപ്ലിമെന്ററി അലോട്ട്മെന്റിൽ പങ്കെടുക്കുന്ന എല്ലാ അപേക്ഷകരും പുതുതായി ഓപ്ഷനുകൾ നൽകണം. ഓപ്ഷനുകൾ നൽകിയശേഷം അപേക്ഷ സേവ് ചെയ്ത് ഓൺലൈനായി സമർപ്പിക്കുക. അപേക്ഷയുടെയോ ഓപ്ഷനുകളുടെയോ പ്രിന്റ് ഔട്ട് സർവകലാശാലയിൽ സമർപ്പിക്കേണ്ടതില്ല. വിവിധ കോളജുകളിലെ ഒഴിവുള്ള പ്രോഗ്രാമുകളുടെ വിശദവിവരങ്ങൾ സർവകലാശാല വെബ് സൈറ്റിൽ ലഭിക്കും. സപ്ലിമെന്ററി അലോട്ട്മെന്റ് 24നു പ്രസിദ്ധീകരിക്കും.
www.cap.mgu.ac.inഎന്ന സൈറ്റിൽ ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.

ഒന്നും രണ്ടും സെമസ്റ്റർ ബിഎ, ബികോം പരീക്ഷ

ഒന്നും രണ്ടും സെമസ്റ്റർ ബിഎ, ബികോം (സിബിസിഎസ്എസ് പ്രൈവറ്റ് രജിസ്ട്രേഷൻ) ഡിഗ്രി പരീക്ഷകൾ 21ന് ആരംഭിക്കും.

എംഎസ്ഡബ്ല്യു പ്രവേശന പരീക്ഷ 23ന്

എംജി സർവകലാശാലയുടെ കീഴിലുള്ള വിവിധ അഫിലിയേറ്റഡ് കോളജുകളിലെ സോഷ്യൽ വർക്ക് (എംഎസ്ഡബ്ല്യു) പ്രോഗ്രാമിലേക്കുള്ള പ്രവേശന പരീക്ഷ 23നു രാവിലെ 11നു കോട്ടയം സിഎംഎസ് കോളജിൽ നടത്തും. എല്ലാ അപേക്ഷകർക്കും അഡ്മിറ്റ് കാർഡുകൾ തപാലിൽ അയച്ചിട്ടുണ്ട്. തപാലിൽ അഡ്മിറ്റ് കാർഡ് ലഭിക്കാൻ കാലതാമസം വരുന്നപക്ഷം വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള അഡ്മിറ്റ് കാർഡിന്റെ മാതൃക ഡൗൺലോഡ് ചെയ്ത് പ്രിന്റെടുത്ത് ഫോട്ടോ പതിച്ച് പരീക്ഷാ ഹാളിൽ ഹാജരാകാവുന്നതാണ്. ഫോൺ 0481–6555562.

പരീക്ഷാത്തീയതി

അഞ്ചാം സെമസ്റ്റർ ബിഎ കോർപ്പറേറ്റ് ഇക്കണോമിക്സ് (സിബിസിഎസ്എസ്) ഓപ്പൺ കോഴ്സിന്റെ ഇംഗ്ലീഷ് ഫോർ കരിയർസ് ആപ്ലിക്കബിൾ മാത്തമാറ്റിക്സ് പേപ്പറിന്റെ പരീക്ഷ 21ന് നടത്തും. പരീക്ഷാ കേന്ദ്രത്തിനും സമയത്തിനും മാറ്റമില്ല.

ഓൺലൈൻ രജിസ്ട്രേഷൻ നീട്ടി

ഒന്നാം സെമസ്റ്റർ സിബിസിഎസ്എസ് ബിരുദ പരീക്ഷകളുടെ (2015–16 അഡ്മിഷൻ) ഓൺലൈൻ രജിസ്ട്രേഷനുള്ള സമയപരിധി 25നു വൈകുന്നേരം അഞ്ചു വരെയായി ദീർഘിപ്പിച്ചു. പരീക്ഷാ ഫീസ് അടയ്ക്കുന്നതിന് മുമ്പു നിശ്ചയിച്ച തീയതികളിൽ മാറ്റമില്ല.

പ്രാക്ടിക്കൽ പരീക്ഷ

രണ്ടാം സെമസ്റ്റർ എംഎസ്സി മെറ്റീരിയൽ സയൻസ് ഡിഗ്രി പരീക്ഷയുടെ പ്രാക്ടിക്കൽ പത്തനംതിട്ട കാതോലിക്കേറ്റ് കോളജിൽ 27, 28 തീയതികളിൽ നടത്തും. വിശദമായ ടൈംടേബിൾ സർവകലാശാലാ വെബ്സൈറ്റിൽ.

വൈവാവോസി പരീക്ഷ

2016 ജൂൺ, ജൂലൈ മാസങ്ങളിൽ നടത്തിയ എംകോം പ്രൈവറ്റ് (റെഗുലർ, സപ്ലിമെന്ററി, മേഴ്സി ചാൻസ്) ഡിഗ്രി പരീക്ഷകളുടെ വൈവാ വോസി പരീക്ഷ 21 മുതൽ തെരഞ്ഞെടുത്ത പരീക്ഷാ കേന്ദ്രങ്ങളിൽ നടത്തും. വിശദമായ ടൈംടേബിൾ സർവകലാശാലാ വെബ്സൈറ്റിൽ.

പരീക്ഷാ ഫലം

2015 ഡിസംബറിൽ നടത്തിയ മൂന്നാം സെമസ്റ്റർ എംഎസ്സി എൻവയോൺമെന്റ സയൻസ് ആൻഡ് മാനേജ്മെന്റ് (പിജിസിഎസ്എസ്) ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കുമുള്ള അപേക്ഷകൾ നവംബർ ഒന്നു വരെ സ്വീകരിക്കും.

2016 ജൂണിൽ നടത്തിയ നാലാം സെമസ്റ്റർ എംഎസ്സി എൻവയോൺമെന്റ സയൻസ് ആൻഡ് മാനേജ്മെന്റ് (പിജിസിഎസ്എസ്) ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

2015 സെപ്റ്റംബറിൽ നടത്തിയ ഒന്നും രണ്ടും സെമസ്റ്റർ എംഎ അറബിക് പ്രൈവറ്റ്, പ്രൈവറ്റ് സപ്ലിമെന്ററി, രണ്ടാം സെമസ്റ്റർ റെഗുലർ സപ്ലിമെന്ററി ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കുമുള്ള അപേക്ഷകൾ 31 വരെ സ്വീകരിക്കും.

ബിഎസ്സി നഴ്സിംഗ്, എംഎൽടി നഴ്സിംഗ് കൗൺസലിംഗ്

എംജി സർവകലാശാല സ്കൂൾ ഓഫ് മെഡിക്കൽ എജ്യൂക്കേഷനിൽ എസ്സി വിഭാഗത്തിൽ ബിഎസ്സി നഴ്സിംഗ്, എംഎൽടിയിൽ (റാങ്ക് നമ്പർ 1501 മുതൽ 1680 വരെ) ഒഴിവുള്ള സീറ്റുകളിലേക്ക് 24നു രാവിലെ 11നു കൗൺസലിംഗ് നടത്തും. പ്രസ്തുത റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള താത്പര്യമുള്ള വിദ്യാർഥികൾ റ്റി.സി ഒഴികെയുള്ള എല്ലാ അസൽ സർട്ടിഫിക്കറ്റുകളും നിശ്ചിത ഫീസുമായി രക്ഷിതാക്കളോടൊപ്പം കോട്ടയം ഗാന്ധിനഗറിലുള്ള എസ്എംഇ ഡയറക്ടറുടെ ഓഫീസിൽ എത്തിച്ചേരണം. വിശദ വിവരങ്ങൾക്ക്: ഫോൺ 0481–6061014, 6061012, വെബ് സൈറ്റ് www.sme.edu.in.

ബിഎൽഐഎസ്സി: എസ്ടി സീറ്റൊഴിവ്

ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് ഡിപ്പാർട്ട്മെന്റിൽ 2016–17 വർഷത്തെ ബിഎൽഐഎസ്സി കോഴ്സിനു എസ്ടി വിഭാഗം സീറ്റൊഴിവിലേക്കു 21ന് സ്പോട്ട് അഡ്മിഷൻ നടത്തും. താൽപര്യമുള്ളവർ രാവിലെ 10നു ഡിപ്പാർട്ട്മെന്റിൽ അസൽ സർട്ടിഫിക്കറ്റുകളും ഫീസുമായി നേരിട്ട് ഹാജരാകണം. 40 ശതമാനത്തിൽ കുറയാതെയുള്ള ബിരുദമാണ് അടിസ്‌ഥാന യോഗ്യത. ഫോൺ 0481–2732948, 9747581437.

അക്കാദമിക് കൗൺസിൽ മീറ്റിംഗ്

അക്കാദമിക് കൗൺസിൽ മീറ്റിംഗ് നവംബർ 19നു രാവിലെ 10നു സെനറ്റ് ഹാളിൽ നടത്തും. പ്രസ്തുത മീറ്റിംഗിൽ അവതരിപ്പിക്കുന്നതിനുള്ള പ്രമേയങ്ങളുടെ കോപ്പികൾ 28നു മുമ്പു രജിസ്ട്രാർക്ക് ലഭ്യമാക്കണം.