University News
എംഎസ്സി മാത്തമാറ്റിക്സ് പരീക്ഷാഫലം
കണ്ണൂർ സർവകലാശാലയുടെ നാലാം സെമസ്റ്റർ എംഎസ്സി മാത്തമാറ്റിക്സ് (സിസിഎസ്എസ് –ഏപ്രിൽ 2016) ഡിഗ്രി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.

കോൺടാക്ട് ക്ലാസുകൾ

കണ്ണൂർ സർവകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗം മൂന്നാം വർഷ ബിരുദ വിദ്യാർഥികളുടെ കോൺടാക്ട് ക്ലാസുകൾ 22, 23 തിയതികളിൽ രാവിലെ 10.മുതൽ വൈകുന്നേരം നാലു വരെ എസ്എൻ കോളജ് കണ്ണൂർ, എൻഎഎസ് കോളജ,് കാഞ്ഞങ്ങാട് എന്നീ സെന്ററുകളിൽ നടക്കും. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക.

കണ്ണൂർ സർവകലാശാല വിദൂരവിദ്യാഭ്യാസ വിഭാഗം മൂന്നാം വർഷ ബിരുദ വിദ്യാർഥികളുടെ കോൺടാക്ട് ക്ലാസുകൾ മാനന്തവാടി ഗവ: കോളജിൽ 22, 23 തീയതികളിൽ രാവിലെ 10 മുതൽ വൈകുന്നേരം നാലു വരെ നടക്കും