ഇന്റർ കൊളീജിയറ്റ് ഗാന്ധി ക്വിസ് മത്സരം 22ന്
കാലിക്കട്ട് സർവകലാശാലാ ചെയർ ഫോർ ഗാന്ധിയൻ സ്റ്റഡീസ് ആന്റ് റിസർച്ച് സംഘടിപ്പിക്കുന്ന ഇന്റർ കൊളീജിയറ്റ് ഗാന്ധി ക്വിസ് മത്സരം 22ന് രാവിലെ പത്തിന് സർവകലാശാലാ ടാഗോർ നികേതനിൽ നടക്കും. പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ടീമുകൾ രാവിലെ പത്തിനകം ഹാജരാകണം.
ഡിടിപി പരിശീലനം
ഇസ്ലാമിക് ചെയറിന്റെ ആഭിമുഖ്യത്തിൽ അറബിക്, ഇംഗ്ലീഷ്, മലയാളം എന്നീ ഭാഷകളിൽ മൂന്ന് മാസത്തെ ഡിടിപി പരിശീലന കോഴ്സ് ആരംഭിക്കുന്നു. ഫോൺ: 8893699656,
പബ്ലിക് റിലേഷൻസ് ഓഫീസർ നിയമനം: അപേക്ഷ ക്ഷണിച്ചു
പബ്ലിക് റിലേഷൻസ് ഓഫീസറെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നതിന് ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. പരമാവധി ഒരു വർഷത്തേക്കോ, പകരം സംവിധാനം ഒരുക്കുന്നത് വരെയോ ആയിരിക്കും നിയമന കാലയളവ്. അവസാന തിയതി 31. പ്രതിമാസ മൊത്തവേതനം: 20,000 രൂപ. യോഗ്യത: ഒന്ന്/രണ്ടാം ക്ലാസ് പിജിയും ഒരു പ്രമുഖ ദേശീയ ദിനപത്രത്തിൽ ഒരു വർഷത്തിൽ കുറയാത്ത പത്രപ്രവർത്തന പരിചയവും. അഭികാമ്യ യോഗ്യത: ഡിഗ്രി/ഡിപ്ലോമ ഇൻ ജേർണലിസം. പ്രായം: 2016 ജനുവരി ഒന്നിന് 36 വയസ് കവിയരുത്. വിവരങ്ങൾ വെബ്സൈറ്റിൽ.
രണ്ടാം സെമസ്റ്റർ യുജി പരീക്ഷ മാറ്റി
അഫിലിയേറ്റഡ് കോളജുകളിൽ ഇന്ന് നടത്താനിരുന്ന രണ്ടാം സെമസ്റ്റർ ബിഎ/ബിഎസ്സി/ബിഎസ്സി ഇൻ ആൾട്ടർനേറ്റ് പാറ്റേൺ/ബികോം/ബിബിഎ/ബിസിഎ/ബിഎംഎംസി/ബിഎസ്ഡബ്ല്യൂ/ബിടിഎച്ച്.എം/ബിടിഎ/ബിഎച്ച്എ/ബിഎ അഫ്സൽ–ഉൽ–ഉലമ (സിസിഎസ്എസ്, 2009–13 പ്രവേശനം) സപ്ലിമെന്ററി പരീക്ഷകൾ നവംബർ ഏഴിലേക്ക് മാറ്റി. 21 മുതൽ നടത്തുന്ന മറ്റ് പരീക്ഷകൾക്ക് മാറ്റമില്ല.
പരീക്ഷാഫലം
വിദൂരവിദ്യാഭ്യാസം മൂന്നാം സെമസ്റ്റർ ബിഎ/ബിഎ അഫ്സൽ–ഉൽ–ഉലമ/ബിഎസ്സി (സിസിഎസ്എസ്) സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷാഫലങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്.
2015 ഡിസംബറിൽ നടത്തിയ ഒന്നാം സെമസ്റ്റർ എംഎൽഐഎസ്സി (സിസിഎസ്എസ്) പരീക്ഷാഫലം വെബ്സൈറ്റിൽ ലഭ്യമാണ്.
2015 ഡിസംബറിൽ നടത്തിയ മൂന്നാം സെമസ്റ്റർ എംഎസ്സി സൈക്കോളജി (സിയുസിഎസ്എസ്) പരീക്ഷാഫലം വെബ്സൈറ്റിൽ ലഭ്യമാണ്. പുനർമൂല്യനിർണയത്തിന് നവംബർ ഒന്ന് വരെ ഓൺലൈനിൽ അപേക്ഷിക്കാം.
പുനർമൂല്യനിർണയ ഫലം
ഒന്ന്, രണ്ട്, മൂന്ന്, നാല് വർഷ ബിഎസ്സി നഴ്സിംഗ് ഒക്ടോബർ 2015 പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം വെബ്സൈറ്റിൽ ലഭ്യമാണ്. ഉത്തരക്കടലാസ് തിരിച്ചറിയാൻ ആഗ്രഹിക്കുന്നവർ 15 ദിവസത്തിനകം പരീക്ഷാഭവനുമായി ബന്ധപ്പെടണം
സൗജന്യ പൂക്കൾ, പാവനിർമ്മാണ കോഴ്സ്
ലൈഫ്ലോംഗ് ലേണിംഗ് പഠനവകുപ്പ് സ്ത്രീകൾക്കായി പത്ത് ദിവസത്തെ സൗജന്യ പൂക്കൾ, പാവനിർമ്മാണ കോഴ്സ് ആരംഭിക്കുന്നു. വിവരങ്ങൾക്ക്: 0494 2407360.