University News
ബികോം പ്രൈവറ്റ് പരീക്ഷാ കേന്ദ്രത്തിനു മാറ്റം
നാളെ തുടങ്ങുന്ന ഒന്നും രണ്ടും സെമസ്റ്റർ ബികോം (സിബിസിഎസ്എസ് പ്രൈവറ്റ് രജിസ്ട്രേഷൻ) ഡിഗ്രി പരീക്ഷകൾക്കു തൃപ്പൂണിത്തുറ ഗവൺമെന്റ് ആർട്സ് കോളജ് പരീക്ഷാകേന്ദ്രമായി തെരഞ്ഞെടുത്തവർ അവിടെനിന്നു ഹാൾ ടിക്കറ്റ് വാങ്ങി രജിസ്റ്റർ നമ്പർ 150050023801 മുതൽ 23844 വരെയുള്ളവർ പൂത്തോട്ട എസ്എഎം കോളജ് ഓഫ് എഡ്യുക്കേഷനിൽ പരീക്ഷ എഴുതണം.

പ്രാക്ടിക്കൽ പരീക്ഷ

രണ്ടാം സെമസ്റ്റർ എംഎസ്സി സുവോളജി (സിഎസ്എസ്) ഡിഗ്രി പരീക്ഷയുടെ പ്രാക്ടിക്കൽ 26 മുതൽ അതതു കോളജുകളിൽ നടത്തും. പരീക്ഷയുടെ എല്ലാ ബോർഡ് എക്സാമിനർമാരുടെയും മീറ്റിംഗ് 24ന് രാവിലെ 11നു പുതിയ പരീക്ഷാ ഭവനിലെ കോൺഫറൻസ് ഹാളിൽ നടത്തും.

പ്രോജക്ട് ഇവാലുവേഷൻ, വൈവാവോസി

ആറാം സെമസ്റ്റർ ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്മെന്റ് ഡിഗ്രി കോഴ്സിന്റെ പ്രോജക്ട് ഇവാലുവേഷനും വൈവാവോസിക്കും പിഴകൂടാതെ നവംബർ മൂന്നു വരെയും 50 രൂപ പിഴയോടെ നാലു വരെയും 500 രൂപ സൂപ്പർഫൈനോടെ ഏഴു വരെയും അപേക്ഷിക്കാം.

സീറ്റൊഴിവ്

പത്തനംതിട്ട സ്കൂൾ ഓഫ് അപ്ലൈഡ് ലൈഫ് സയൻസിൽ എംഎസ്സി ഫിഷറി ബയോളജി ആൻഡ് അക്വാകൾച്ചർ കോഴ്സിന് എസ്സി –ഒന്ന് എസ്ടി–ഒന്ന്, മുസ്ലിം–രണ്ട്, എൽസി–ഒന്ന് എന്നീ സീറ്റുകൾ ഒഴിവുണ്ട്. ഫോൺ 0468–2323957, 9446705344.