University News
ഹാൻഡ്ബോൾ പ്രോമിസിംഗ് യംഗ്സ്റ്റേഴ്സ് കോച്ചിംഗ് ക്യാമ്പ്
കായിക പഠനവകുപ്പിന് കീഴിൽ നടത്തുന്ന പുരുഷ വിഭാഗം ഹാൻഡ്ബോൾ പ്രോമിസിംഗ് യംഗ്സ്റ്റേഴ്സ് പരിശീലന ക്യാമ്പ് 24 മുതൽ 30 വരെ സർവകലാശാലാ സ്റ്റേഡിയത്തിൽ നടക്കും. ഒന്നാം വർഷ ഡിഗ്രി പ്രവേശനം ലഭിച്ചവർക്ക് സെലക്ഷൻ ട്രയലിൽ പങ്കെടുക്കാം. താത്പര്യമുള്ളവർ 24ന് രാവിലെ ഒമ്പതിന് സർവകലാശാലാ സ്റ്റേഡിയത്തിൽ പ്രിൻസിപ്പലിന്റെ കത്തും സ്പോർട്സ് കിറ്റും സഹിതം ഹാജരാകണം.

ലക്ഷദ്വീപ് കേന്ദ്രങ്ങളിൽ പ്രിൻസിപ്പൽ, ലക്ചറർ നിയമനം

ആന്ത്രോത്ത് പി.എം. സയ്യിദ് കാലിക്കട്ട് യൂണിവേഴ്സിറ്റി കേന്ദ്രത്തിലേക്കും കടമത്ത് കാലിക്കട്ട് യൂണിവേഴ്സിറ്റി കേന്ദ്രത്തിലേക്കും പ്രിൻസിപ്പൽ, ലക്ചറർ (ഫിസിക്കൽ എഡ്യുക്കേഷൻ) തസ്തികകളിൽ കരാർ/ ഡെപ്യൂട്ടേഷൻ നിയമനത്തിന് ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. അവസാന തീയതി നവംബർ ഏഴ്. പ്രായം: 2016 ജൂൺ ഒന്നിന് 65 വയസ് കവിയരുത്. പ്രതിമാസ മൊത്ത വേതനം പ്രിൻസിപ്പൽ 86,900 രൂപ, ലക്ചറർ 40,700 രൂപ. വിവരങ്ങൾ വെബ്സൈറ്റിൽ.

എംസിഎ പ്രവേശന പരീക്ഷാ റാങ്ക് ലിസ്റ്റ് പ്രിസിദ്ധീകരിച്ചു

15ന് നടത്തിയ എംസിഎ പ്രവേശന പരീക്ഷാ റാങ്ക് ലിസ്റ്റ് പ്രിസിദ്ധീകരിച്ചു. ലിസ്റ്റിൽ ഉൾപ്പെട്ടവർ ആവശ്യമായ സർട്ടിഫിക്കറ്റ്/രേഖകൾ സഹിതം 24ന് രാവിലെ 11ന് കാമ്പസിലെ സിസിഎസ്ഐടിയിൽ ഹാജരാകണം. വിവരങ്ങൾ വെബ്സൈറ്റിൽ. ഫോൺ: 0494 2407422.

എംഎസ്സി മാത്തമാറ്റിക്സ് സീറ്റ് ഒഴിവ്

മാത്തമാറ്റിക്സ് പഠനവകുപ്പിൽ എംഎസ്സി മാത്തമാറ്റിക്സിന് എസ്ടി വിഭാഗത്തിൽ സീറ്റ് ഒഴിവുണ്ട്. യോഗ്യരായവർ 24ന് രാവിലെ 10.30ന് എല്ലാ സർട്ടിഫിക്കറ്റുകളും സഹിതം പഠനവകുപ്പിൽ ഹാജരാകണം. ഫോൺ: 0494 2407428.

പരീക്ഷ

രണ്ടാം സെമസ്റ്റർ എംഎസ്സി റേഡിയേഷൻ ഫിസിക്സ് റഗുലർ/ സപ്ലിമെന്ററി പരീക്ഷ 28ന് രാവിലെ 9.30ന് സർവകലാശാലാ ഫിസിക്സ് പഠനവകുപ്പിൽ ആരംഭിക്കും.
രണ്ടാം സെമസ്റ്റർ ബിഐഡി റഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് പരീക്ഷ നവംബർ ഒമ്പതിന് ആരംഭിക്കും.

പുനർമൂല്യനിർണയ ഫലം

ആറാം സെമസ്റ്റർ ബിഎസ്സി/ ബിസിഎ (സിസിഎസ്എസ്) ഏപ്രിൽ 2016 പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം വെബ്സൈറ്റിൽ ലഭ്യമാണ്.

എംഎഡ് സപ്ലിമെന്ററി പരീക്ഷാ കേന്ദ്രങ്ങൾ

26ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ എംഎഡ് (2013, 2014 പ്രവേശനം) സപ്ലിമെന്ററി പരീക്ഷകൾക്ക് പാലക്കാട്, തൃശൂർ ജില്ലയിലെ കോളജുകളിൽ അപേക്ഷിച്ചവർ തൃശൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ് സ്റ്റഡി ഇൻ എഡ്യുക്കേഷനിലും മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലെ കോളജുകളിൽ അപേക്ഷിച്ചവർ സർവകലാശാലാ കാമ്പസിലെ എഡ്യുക്കേഷൻ ഡിപ്പാർട്ടുമെന്റിലും പരീക്ഷയ്ക്ക് ഹാജരാകണം.

ബിഎസ്സി പ്രിന്റിംഗ് ടെക്നോളജി കോൺടാക്ട് ക്ലാസ്

വിദൂരവിദ്യാഭ്യാസം ബിഎസ്സി പ്രിന്റിംഗ് ടെക്നോളജി 2014–15 പ്രവേശനം കോൺടാക്ട് ക്ലാസ് 22, 23 തിയതികളിൽ രാവിലെ പത്ത് മുതൽ പ്രിന്റിംഗ് ടെക്നോളജി കേന്ദ്രത്തിൽ നടക്കും. ഫോൺ: 9747056463.

രണ്ടാം സെമസ്റ്റർ യുജി ഇന്റേണൽ മാർക്ക്

അഫിലിയേറ്റഡ് കോളജുകളിലെ രണ്ടാം സെമസ്റ്റർ ബിഎ/ ബിഎസ്സി/ ബിഎസ്സി ഇൻ ആൾട്ടർനേറ്റ് പാറ്റേൺ/ ബികോം/ ബിബിഎ/ ബിഎംഎംസി/ ബിസിഎ/ ബിഎസ്ഡബ്ല്യൂ/ ബിടിഎച്ച്എം/ ബിവിസി/ ബിഎച്ച്എ/ ബിടിഎഫ്പി/ ബിവോക്/ ബിഎ അഫ്സൽ–ഉൽ–ഉലമ (സിയുസിബിസിഎസ്എസ്)/ബികോം ഓണേഴ്സ് (സിസിഎസ്എസ്) പരീക്ഷകളുടെ ഇന്റേണൽ മാർക്ക് നവംബർ 30 വരെ അപ്ലോഡ് ചെയ്യാം.
More News