University News
എംഎസ്സി ബയോടെക്നോളജി, മൈക്രോബയോളജി പരീക്ഷകൾ
കണ്ണൂർ സർവകലാശാലയുടെ നാലാം സെമസ്റ്റർ എംഎസ്സി ബയോടെക്നോളജി/മൈക്രോബയോളജി (സിസിഎസ്എസ്–റഗുലർ/സപ്ലിമെന്ററി –ഏപ്രിൽ 2016) ഡിഗ്രി പരീക്ഷകൾ 28ന് ആരംഭിക്കും. അപേക്ഷകൾ പിഴകൂടാതെ 22 വരെയും 130 രൂപ പിഴയോടെ ഏപ്രിൽ 24 വരെയും സമർപ്പിക്കാം. അപേക്ഷയോടൊപ്പം എപിസി, ചലാൻ എന്നിവ 24 നകം സർവകലാശാലയിൽ എത്തിക്കണം.

മൂന്നും ഒന്നും സെമസ്റ്റർ ഡിഗ്രി പരീക്ഷകൾ പുനഃക്രമീകരിച്ചു

നവംബർ 16, ഡിസംബർ ഒന്ന് തീയതികളിൽ ആരംഭിക്കാനിരുന്ന മൂന്നും ഒന്നും സെമസ്റ്റർ ബിഎ/ബിഎസ്സി/ബികോം/ബിബിഎ/എംബിഎ–ടിടിഎം/ബിബിഎ–ആർടിഎം/ബിബിഎം/ബിസിഎ/ബിഎസ്ഡബ്ല്യു/ബിഎ അഫ്സൽ–ഉൽ–ഉലമ ഡിഗ്രി (സിബിസിഎസ്എസ്– റഗുലർ/സിസിഎസ്എസ് സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്–നവംബർ 2016) പരീക്ഷകൾ യഥാക്രമം നവംബർ 22, ഡിസംബർ ഏഴ് തീയതികളിൽ ആരംഭിക്കുന്ന വിധത്തിൽ പുനഃക്രമീകരിച്ചു.

തുറന്ന സംവാദം 28ന്

മാനേജ്മെന്റ് സ്റ്റഡീസിൽ ഗവേഷണം നടത്തുന്ന എസ്.എം. ഉണ്ണിക്കൃഷ്ണൻ എന്ന വിദ്യാർഥി പിഎച്ച്ഡി ബിരുദത്തിനായി സമർപ്പിച്ച൹പ്രബന്ധത്തിൻമേലുള്ള തുറന്ന സംവാദം 28 ന് രാവിലെ 10.30ന് തലശേരി (പാലയാട്) കാമ്പസിലെ മാനേജ്മെന്റ് സ്റ്റഡീസ് വിഭാഗത്തിൽ നടത്തും. പ്രസ്തുത പ്രബന്ധം സെമിനാറിനു മൂന്നുദിവസം മുമ്പുമുതൽ തലശേരി കാമ്പസിലെ മാനേജ്മെന്റ് സ്റ്റഡീസ് വിഭാഗം ലൈബ്രറിയിൽ പരിശോധനയ്ക്കു ലഭ്യമായിരിക്കും.