മൂന്നാം സെമസ്റ്റർ ബിടെക് പരീക്ഷകൾ നവംബർ ഏഴിന് ആരംഭിക്കും
മൂന്നാം സെമസ്റ്റർ ബിടെക് (2015 മുതലുള്ള അഡ്മിഷൻ – റെഗുലർ)ഡിഗ്രി പരീക്ഷകൾ നവംബർ ഏഴിന് ആരംഭിക്കും. അപേക്ഷകൾ 25 വരെയും 50 രൂപ പിഴയോടെ 26 വരെയും 500 രൂപ സൂപ്പർഫൈനോടെ 28 വരെയും സ്വീകരിക്കും. ഓരോ സെമസ്റ്ററിനും 200 രൂപ വീതം സിവി ക്യാമ്പ് ഫീസായി നിശ്ചിത പരീക്ഷാഫീസിനു പുറമെ അടയ്ക്കണം.
രണ്ടാം വർഷ എംഎസ്സി മെഡിക്കൽ അനാട്ടമി (സപ്ലിമെന്ററി) ഡിഗ്രി പരീക്ഷകൾ നവംബർ 11ന് ആരംഭിക്കും. അപേക്ഷകൾ 26 വരെയും 50 രൂപ പിഴയോടെ 27 വരെയും 500 രൂപ സൂപ്പർഫൈനോടെ 31 വരെയും സ്വീകരിക്കും.
രണ്ടാം സെമസ്റ്റർ എംഎസ്സി മെഡിക്കൽ ബയോകെമിസ്ട്രി (പുതിയ സ്കീം – 2015 അഡ്മിഷൻ റെഗുലർ, 2015നു മുമ്പുള്ള അഡ്മിഷൻ സപ്ലിമെന്ററി) ഡിഗ്രി പരീക്ഷകൾ നവംബർ 11ന് ആരംഭിക്കും.
അപേക്ഷകൾ 26 വരെയും 50 രൂപ പിഴയോടെ 27 വരെയും 500 രൂപ സൂപ്പർഫൈനോടെ 31 വരെയും സ്വീകരിക്കും.
മൂന്നും നാലും സെമസ്റ്റർ എംബിഎ (പഴയ സ്കീം – 2010, 2011 അഡ്മിഷൻ – മേഴ്സി ചാൻസ്) ഡിഗ്രി പരീക്ഷകൾ 26 മുതൽ കളമശേരി രാജഗിരി കോളജ് ഓഫ് സോഷ്യൽ സയൻസസിൽ നടത്തും. പരീക്ഷാ തീയതിക്കും സമയത്തിനും മാറ്റമില്ല.
എംഎസ്ഡബ്ല്യു: പ്രവേശന പരീക്ഷ
അഫിലിയേറ്റഡ് കോളജുകളിലെ മാസ്റ്റർ ഓഫ് സോഷ്യൽ വർക്ക് പ്രോഗ്രാമിലേക്കുള്ള പ്രവേശന പരീക്ഷ 23നു രാവിലെ 11നു കോട്ടയം സിഎംഎസ് കോളജിൽ നടക്കും. എല്ലാ അപേക്ഷകർക്കും അഡ്മിറ്റ് കാർഡുകൾ തപാലിൽ അയച്ചിട്ടുണ്ട്. തപാലിൽ അഡ്മിറ്റ് കാർഡ് ലഭിക്കാൻ കാലതാമസം വരുന്നപക്ഷം സർവകലാശാലയുടെ വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള അഡ്മിറ്റ് കാർഡിന്റെ മാതൃക ഡൗൺ ലോഡ് ചെയ്ത് പ്രിന്റെടുത്ത് ഫോട്ടോ പതിച്ച് പരീക്ഷാ ഹാളിൽ ഹാജരാകണം. ഫോൺ 0481–6555562.
പ്രോജക്ട് ഇവാലുവേഷനും വൈവാവോസിയും
നാലാം സെമസ്റ്റർ എംഎസ്സി മാത്തമാറ്റിക്സ് (പ്രൈവറ്റ് സ്റ്റഡി – റെഗുലർ, സപ്ലിമെന്ററി) ഡിഗ്രി പരീക്ഷയുടെ പ്രോജക്ട് ഇവാലുവേഷനും വൈവാവോസിയും 28 മുതൽ നവംബർ രണ്ടു വരെ. വിദ്യാർഥികൾ ഹാൾ ടിക്കറ്റും തിരിച്ചറിയൽ രേഖയുമായി പരീക്ഷാ കേന്ദ്രത്തിൽ ഹാജരാകണം. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭിക്കും.
പ്രാക്ടിക്കൽ പരീക്ഷ
രണ്ടാം സെമസ്റ്റർ എംഎസ്സി ബോട്ടണി (സിഎസ്എസ്) ഡിഗ്രി പരീക്ഷയുട പ്രാക്ടിക്കൽ അതത് കോളജുകളിൽ 24 മുതൽ.
രണ്ടാം സെമസ്റ്റർ എംഎസ്സി അപ്ലൈഡ് ഫിസിക്സ് ഡിഗ്രി പരീക്ഷയുടെ പ്രാക്ടിക്കൽ 24, 25 തീയതികളിൽ കോട്ടയം സിഎംഎസ് കോളജിൽ.
രണ്ടാം സെമസ്റ്റർ എംഎസ്സി മൈക്രോബയോളജി (സിഎസ്എസ് – 2015 അഡ്മിഷൻ റെഗുലർ, 2012 മു തലുള്ള അഡ്മിഷൻ സപ്ലിമെന്ററി, മേഴ്സി ചാൻസ്) ഡിഗ്രി പരീക്ഷകൾ 25ന് വിവിധ കേന്ദ്രങ്ങളിൽ ആരംഭിക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ.
രണ്ടാം സെമസ്റ്റർ എംഎസ്സി ഫുഡ് ടെക്നോളജി ആൻഡ് ക്വാളിറ്റി അഷ്വറൻസ്, ഫുഡ് സയൻസ് ആൻഡ് ക്വാളിറ്റി കൺട്രോൾ, ഫുഡ് സയൻസ് ആൻഡ് ടെക്നോളജി (സിഎസ്എസ് – റെഗുലർ സ്റ്റഡി – 2015) ഡിഗ്രി പരീക്ഷകളുടെ പ്രാക്ടിക്കൽ 27 മുതൽ നവംബർ 16 വരെ വിവിധ കേന്ദ്രങ്ങളിൽ നടത്തും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ.
നാലാം സെമസ്റ്റർ എംഎസ്സി ഫുഡ് ആൻഡ് ഇൻഡസ്ട്രിയൽ മൈക്രോബയോളജി (സിഎസ്എസ് – 2013 അഡ്മിഷൻ – റെഗുലർ – യുജിസി സ്പോൺസേർഡ്) ഡിഗ്രി പ്രാക്ടിക്കൽ പരീക്ഷകൾ 27 മുതൽ നവംബർ മൂന്നു വരെ അമലഗിരി ബികെ കോളജിൽ.
പരീക്ഷാഫലം
2016 ഫെബ്രുവരിയിൽ സ്കൂൾ ഓഫ് പെഡഗോഗിക്കൽ സയൻസസൽ ക്രെഡിറ്റ് ആൻഡ് സെമസ്റ്റർ രീതിയിൽ നടത്തിയ ഒന്നാം സെമസ്റ്റർ എംഫിൽ എഡ്യൂക്കേഷൻ ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി.
സംവരണ സീറ്റൊഴിവ്
എംജി സർവകലാശാലയുടെ പത്തനംതിട്ട സ്കൂൾ ഓഫ് അപ്ലൈഡ് ലൈഫ് സയൻസസിൽ എംഎസ്സി ഫിഷറി ബയോളജി ആൻഡ് അക്വാകൾച്ചർ കോഴ്സിൽ എസ്സി–ഒന്ന്, എസ്ടി–ഒന്ന്, എൽസി–ഒന്ന്, മുസ്ലിം–രണ്ട് എന്നീ വിഭാഗങ്ങളിൽ സീറ്റുകൾ ഒഴിവുണ്ട്. ഫോൺ 0468–2323957, 9446705344.
കോളജ് അധികൃതരുടെ ശ്രദ്ധയ്ക്ക്
ഒന്നാം സെമസ്റ്റർ സിബിസിഎസ്എസ് നവംബർ 2015 പരീക്ഷയുടെ ഉത്തരക്കടലാസുകൾ സ്റ്റോക്ക് ഫൈനലൈസേഷൻ നടത്താത്ത കോളജുകൾ 22നു വൈകുന്നേരം അഞ്ചിനു മുമ്പു ജോലികൾ പൂർത്തിയാക്കണം. സ്റ്റോക്ക് ഫൈനലൈസേഷൻ നടത്താത്ത കോളജുകളുടെ ഫലം തടഞ്ഞുവയ്ക്കുകയും പിഴ ഈടാക്കുകയും ചെയ്യും.