University News
വിദൂരവിദ്യാഭ്യാസ വിഭാഗം പഠനക്കുറിപ്പ് വിതരണം
കണ്ണൂർ സർവകലാശാല വിദൂരവിദ്യാഭ്യാസ വിഭാഗത്തിൽ രണ്ടാംവർഷ ബിരുദ വിദ്യാർഥികളുടെ പഠനക്കുറിപ്പുകൾ 26, 27, 28, തീയതികളിൽ രാവിലെ 11 മുതൽ ഉച്ചകഴിഞ്ഞ് 3.30 വരെ താഴെപറയും പ്രകാരം വിവിധകേന്ദ്രങ്ങളിൽ വിതരണം ചെയ്യും. മാനന്തവാടി ഗവ. കോളജ് പരീക്ഷാകേന്ദ്രമായി തെരഞ്ഞെടുത്ത വിദ്യാർഥികൾക്ക് 26 ന് ഇവിടെനിന്നുതന്നെ വിതരണം ചെയ്യും.

പയ്യന്നൂർ കോളജ്, മാടായി സിഎഎസ് കോളജ്, തളിപ്പറമ്പ് സർസയിദ് കോളജ്്, ശ്രീകണ്ഠപുരം എസ്ഇഎസ് കോളജ്, പിലാത്തറ സെന്റ് ജോസഫ് കോളജ് എന്നിവ പരീക്ഷാകേന്ദ്രമായി തെരഞ്ഞെടുത്ത വിദ്യാർഥികൾക്ക് 27 ന് മാങ്ങാട്ടുപറമ്പ് കാമ്പസിൽനിന്നും വിതരണം ചെയ്യും. ഗവ. കോളജ് മഞ്ചേശ്വരം, കാസർഗോഡ് ഗവ. കോളജ്, കാഞ്ഞങ്ങാട് എൻഎഎസ് കോളജ്, എളേരിത്തട്ട് ഇ.കെ. നായനാർ മെമ്മോറിയൽ ഗവ. കോളജ്, രാജപുരം സെന്റ് പയസ് ടെൻത് കോളജ് എന്നിവ പരീക്ഷാകേന്ദ്രമായി തെരഞ്ഞെടുത്ത വിദ്യാർഥികൾക്കു 28 ന് കാഞ്ഞങ്ങാട് എൻഎഎസ് കോളജിൽനിന്നും വിതരണം ചെയ്യും.

കണ്ണൂർ ശ്രീനാരായണ കോളജ്, കണ്ണൂർ കെഎംഎം ഗവ. വിമൻസ് കോളജ്, തലശേരി ഗവ. ബ്രണ്ണൻ കോളജ്, കൂത്തുപറമ്പ് നിർമലഗിരി കോളജ്, മട്ടന്നൂർ പിആർഎൻഎസ്എസ് കോളജ്, ഇരിട്ടി എംജി കോളജ് എന്നിവ പരീക്ഷാകേന്ദ്രമായി തെരഞ്ഞെടുത്ത വിദ്യാർഥികൾക്ക് കണ്ണൂർ സർവകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗത്തിൽനിന്നും 26 മുതൽ എല്ലാ പ്രവൃത്തിദിവസങ്ങളിലും വിതരണം ചെയ്യും. ഇതുവരെ ചലാൻ ഹാജരാക്കാത്ത വിദ്യാർഥികൾ ഫീസടച്ച് ചലാൻ സർവകലാശാലയിലോ അല്ലെങ്കിൽ വിതരണ ദിവസം വിതരണകേന്ദ്രത്തിലോ നിർബന്ധമായും സമർപ്പിക്കണം. പഠനക്കുറിപ്പുകൾ വാങ്ങാൻ വരുന്ന വിദ്യാർഥികൾ നിർബന്ധമായും തിരിച്ചറിയൽ കാർഡ് ഹാജരാക്കണം.

രണ്ടാം സെമസ്റ്റർ പിജിഡിസിപി പരീക്ഷാഫലം

കണ്ണൂർ സർവകലാശാലയുടെ രണ്ടാം സെമസ്റ്റർ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ കൗൺസിലിംഗ് ആൻഡ് സൈക്കോതെറാപ്പി (പിജിഡിസിപി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.