University News
എംഎസ്സി നഴ്സിംഗ് സീറ്റൊഴിവ്
തിരുവനന്തപുരം: എംഎസ്സി നഴ്സിംഗിനു സംസ്‌ഥാനത്തെ സർക്കാ ർ നഴ്സിംഗ് കോളജുകളിലും സ്വാശ്രയ നഴ്സിംഗ് കോളജുകളിലും മെരിറ്റ് സീറ്റുകൾ ഒഴിവുണ്ട്.

അഡ്മിറ്റ് കാർഡും മറ്റ് യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും നൂറും അതിലധികവും കിട ക്കകളുള്ള ആശുപത്രിയിൽ ഒരു വർഷം സേവനം അനുഷ്ഠിച്ചിട്ടുണ്ടെ ന്ന സർട്ടിഫിക്കറ്റും ഹാജരാക്കണം. സംസ്‌ഥാനത്തിന് പുറത്തുള്ള സർവകലാശാലകളിൽ നിന്നും യോഗ്യതാ സർട്ടിഫിക്കറ്റ് നേടിയവർ സംസ്‌ഥാനത്തെ സർവകലാശാലയിൽനിന്നു നേടിയ എലിജിബിലിറ്റി സർട്ടിഫിക്കറ്റും സംവരണ വിഭാഗത്തിലെ അപേക്ഷാർഥികൾ ജാതി, വരുമാനം തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും ഹാജരാക്കണം. അഡ്മിഷൻ ലഭിക്കുകയാണെങ്കിൽ അന്നേ ദിവസം തന്നെ ഫീസും അടയ്ക്കേണ്ടതാണ്. വിശദവിവരങ്ങൾക്ക് – www.dme.kerala.gov.in
More News