University News
എംബിഎ പ്രവേശനത്തിന് കെമാറ്റ് കേരള പരീക്ഷ
കൊമേഴ്സ് ആൻഡ് മാനേജ്മെന്റ് വകുപ്പുവഴി സർവകലാശാല നേരിട്ട് നടത്തുന്ന സ്കൂൾ ഓഫ് മാനേജ്മെന്റ് സ്റ്റഡീസ് (വടകര, കോഴിക്കോട്, കുറ്റിപ്പുറം, തിരൂർ (തൃശൂർ), തൃശൂർ ഡോ.ജോൺ മത്തായി സെന്റർ, പാലക്കാട് എന്നീ സെന്ററുകൾ), അഫിലിയേറ്റഡ് മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ടുകൾ എന്നിവിടങ്ങളിലേക്ക് 2017–18 അധ്യയന വർഷത്തെ എംബിഎ പ്രവേശനത്തിന് അപേക്ഷിക്കാനാഗ്രഹിക്കുന്നവർ അഡ്മിഷൻ സൂപ്പർവൈസറി കമ്മറ്റി നടത്തുന്ന കെമാറ്റ് കേരള (നവംബർ ആറ്, 2017 ഫെബ്രുവരി രണ്ട്) പരീക്ഷ പാസാകണം. ഡിഗ്രി പാസായവർക്കും ഇപ്പോൾ അവസാന സെമസ്റ്ററിന് തയാറെടുക്കുന്നവർക്കും പരീക്ഷ എഴുതാം. വിവരങ്ങൾ www.asckerala.org വെബ്സൈറ്റിൽ.

എസ്ഡിഇ–യുജി മൂന്നാം സെമസ്റ്റർ പുനപ്രവേശനം

വിദൂരവിദ്യാഭ്യാസത്തിനു കീഴിൽ ബിഎ/ബികോം/ബിഎസ്സി (മാത്തമാറ്റിക്സ്)/ബിബിഎ (സിസിഎസ്എസ്/സിയുസിബിസിഎസ്എസ്) കോഴ്സുകൾക്ക് 2011, 2012, 2013, 2014 വർഷങ്ങളിൽ പ്രവേശനം നേടി ഒന്ന്, രണ്ട് സെമസ്റ്റർ പരീക്ഷകൾക്ക് അപേക്ഷിച്ച ശേഷം തുടർപഠനം നടത്താനാവാത്ത എസ്ഡിഇ വിദ്യാർഥികൾക്ക് മൂന്നാം സെമസ്റ്ററിലേക്ക് പുനഃപ്രവേശനത്തിനു നവംബർ അഞ്ച് വരെ ഓൺലൈനിൽ അപേക്ഷിക്കാം. ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ അപേക്ഷയുടെ പ്രിന്റൗട്ട്, ചലാൻ, രണ്ടാം സെമസ്റ്ററിന്റെ ഹാൾടിക്കറ്റിന്റെ പകർപ്പ്, എസ്ഡിഇ ഐഡി കാർഡ്/ടിസി എന്നിവ സഹിതം എസ്ഡിഇയിൽ ലഭിക്കേണ്ട അവസാന തിയതി നവംബർ പത്ത്. വിവരങ്ങൾ സർവകലാശാലാ വെബ്സൈറ്റിൽ. ഫോൺ: 0494 2407356.

പിജി സീറ്റ് ഒഴിവ്

ജിയോളജി പഠനവകുപ്പിൽ എംഎസ്സി അപ്ലൈഡ് ജിയോളജിക്ക് ഒഴിവുള്ള സീറ്റുകളിലേക്ക് നാളെ സ്പോട്ട് അഡ്മിഷൻ നടത്തും. താത്പര്യമുള്ളവർ സർട്ടിഫിക്കറ്റുകൾ സഹിതം പഠനവകുപ്പിൽ ഹാജരാകണം. ഫോൺ: 9791073714, 9037216561.

പൊളിറ്റിക്കൽ സയൻസ് പഠനവകുപ്പിൽ എംഎ പൊളിറ്റിക്കൽ സയൻസിന് എസ്ടി വിഭാഗത്തിൽ ഒരു സീറ്റ് ഒഴിവുണ്ട്. യോഗ്യരായവർ ഓൺലൈൻ അപേക്ഷയുടെ പ്രിന്റൗട്ടും സർട്ടിഫിക്കറ്റുകളും സഹിതം നാളെ ഉച്ചയ്ക്ക് 12.30–ന് മുമ്പായി പഠനവകുപ്പിൽ ഹാജരാകണം. ഫോൺ: 0494 2407388.

കെമിസ്ട്രി പഠനവകുപ്പിൽ എംഎസ്സി അപ്ലൈഡ് കെമിസ്ട്രിക്ക് എസ്ടി വിഭാഗത്തിൽ രണ്ട് ഒഴിവുണ്ട്. ഓൺലൈൻ അപേക്ഷയുടെ പ്രിന്റൗട്ടും സർട്ടിഫിക്കറ്റുകളും സഹിതം നാളെ 12.30–നകം പഠനവകുപ്പിൽ ഹാജരാകണം. ഫോൺ: 0494 2407413.

സ്റ്റാറ്റിസ്റ്റിക്സ് പഠനവകുപ്പിൽ എംഎസ്സി സ്റ്റാറ്റിസ്റ്റിക്സിന് എസ്ടി വിഭാഗത്തിൽ രണ്ട് സീറ്റുകൾ ഒഴിവുണ്ട്. ഓൺലൈനായി രജിസ്റ്റർ ചെയ്ത എസ്ടി വിഭാഗം വിദ്യാർഥികൾ നാളെ 12നകം സർട്ടിഫിക്കറ്റുകൾ സഹിതം പഠനവകുപ്പിൽ ഹാജരാകണം.

വിമൻസ് സ്റ്റഡീസ് പഠനവകുപ്പിൽ എംഎ വിമൻസ് സ്റ്റഡീസിന് ഓപ്പൺ (നാല്), എസ്സി (ഒന്ന്), എസ്ടി (രണ്ട്), സ്പോർട്സ് ക്വാട്ട (ഒന്ന്) വിഭാഗങ്ങളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് നാളെ സ്പോട്ട് അഡ്മിഷൻ നടത്തും. ഓൺലൈൻ രജിസ്ട്രേഷനുള്ള വിദ്യാർഥികൾ 12.30–നകം സർട്ടിഫിക്കറ്റുകളും ഫീസും സഹിതം പഠനവകുപ്പിൽ ഹാജരാകണം. ഫോൺ: 0494 2407366.

പരീക്ഷാ അപേക്ഷ: തിയതി നീട്ടി

വിദൂരവിദ്യാഭ്യാസം അഞ്ചാം സെമസ്റ്റർ ബിഎ/ബിഎസ്സി മാത്തമാറ്റിക്സ്/ബിഎസ്സി കൗൺസലിംഗ് സൈക്കോളജി/ബികോം/ബിബിഎ/ബിഎംഎംസി/ബിഎ അഫ്സൽ–ഉൽ–ഉലമ (സിയുസിബിസിഎസ്എസ്) റഗുലർ പരീക്ഷകൾക്ക് ആയിരം രൂപ സൂപ്പർ ഫൈനോടെ ഓൺലൈനിൽ രജിസ്റ്റർ ചെയ്യാനുള്ള അവസാന തിയതി 27 വരെ നീട്ടി.

വിദൂരവിദ്യാഭ്യാസം ഒന്ന്, രണ്ട് സെമസ്റ്റർ ബിഎ/ബിഎസ്സി മാത്തമാറ്റിക്സ്/ബിഎസ്സി കൗൺസലിംഗ് സൈക്കോളജി/ബികോം/ബിബിഎ/ബിഎംഎംസി/ബിഎ അഫ്സൽ–ഉൽ–ഉലമ (സിസിഎസ്എസ്) സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷകൾക്ക് 150 രൂപ ഫൈനോടെ ഓൺലൈനിൽ രജിസ്റ്റർ ചെയ്യാനുള്ള അവസാന തിയതി 31 വരെ നീട്ടി.

പരീക്ഷാ അപേക്ഷ

ബിവോക് ഫാർമസ്യൂട്ടിക്കൽ കെമിസ്ട്രി (2015 പ്രവേശനം) ഒന്നാം സെമസ്റ്റർ (നവംബർ 2015), രണ്ടാം സെമസ്റ്റർ (ഏപ്രിൽ 2016) റഗുലർ പരീക്ഷകൾക്ക് നാളെ മുതൽ 28 വരെ അപേക്ഷിക്കാം.

ബിവോക് (2014 പ്രവേശനം) മൂന്നാം സെമസ്റ്റർ (നവംബർ 2015), നാലാം സെമസ്റ്റർ (ഏപ്രിൽ 2016) റഗുലർ പരീക്ഷകൾക്ക് നാളെ മുതൽ 28 വരെ അപേക്ഷിക്കാം.

പരീക്ഷാഫലം

2015 ഡിസംബറിൽ നടത്തിയ ഒന്നാം സെമസ്റ്റർ എംഎ ഇംഗ്ലീഷ് (സിയുസിഎസ്എസ്) പരീക്ഷാഫലം വെബ്സൈറ്റിൽ ലഭ്യമാണ്. പുനർമൂല്യനിർണയത്തിന് നവംബർ ഏഴ് വരെ ഓൺലൈനിൽ അപേക്ഷിക്കാം.

2016 ഏപ്രിലിൽ നടത്തിയ അഞ്ചാം സെമസ്റ്റർ എംസിഎ (സിയുസിഎസ്എസ്) പരീക്ഷാഫലം വെബ്സൈറ്റിൽ ലഭ്യമാണ്. പുനർമൂല്യനിർണയത്തിന് നവംബർ നാല് വരെ ഓൺലൈനിൽ അപേക്ഷിക്കാം.

വിദരൂവിദ്യാഭ്യാസം മൂന്നാം സെമസ്റ്റർ ബികോം/ബിബിഎ (സിസിഎസ്എസ്) നവംബർ 2015 സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷാഫലങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്.

2016 ജൂണിൽ നടത്തിയ നാലാം സെമസ്റ്റർ എംടിടിഎം (സിയുസിഎസ്എസ്) പരീക്ഷാഫലം വെബ്സൈറ്റിൽ ലഭ്യമാണ്. പുനർമൂല്യനിർണയത്തിന് നവംബർ അഞ്ച് വരെ ഓൺലൈനിൽ അപേക്ഷിക്കാം.
More News