University News
42 പേർക്ക് പിഎച്ച്ഡി
കേരള സർവകലാശാല മറിയം ഫർഹാംഗ് (സൈക്കോളജി), റെയ്ച്ചി ഏബ്രഹാം, ഷർളി .കെ. തോമസ്, കെ.വി.സജ്ന , ജെ.ബി. ദിവ്യ , സി.കെ. ദീപ , രഞ്ജുഷ മേനോൻ (ബയോടെക്നോളജി), എം. ശ്രീകുമാർ (അക്വാട്ടിക് ബയോളജി ആൻഡ് ഫിഷറീസ്), എ.എസ്. ഷഹ്സാദ് , എം.ജെ. ജയശ്രീ (ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ), ഡി .കല (ഫാർമസ്യൂട്ടിക്കൽ സയൻസസ്), ആർ.എം. ഫ്രിൻസി (ജിയോളജി), പി.എസ് .ഇന്ദു (മെഡിസിൻ), ഡി.എസ്.വൈശാഖൻ തമ്പി , വിപിൻ .സി. ബോസ് (ഫിസിക്സ്), എസ് .ശീതൾ ലാൽ (എൻവയോൺമെന്റൽ സയൻസസ്), ജെ. ഫൗസിയ (സുവോളജി), വി.എസ്.നീരജ ്, ബി. ധന്യ (ഹിന്ദി), സ്മിത ജോസ് പനയ്ക്കൽ (മാനേജ്മെന്റ് സ്റ്റഡീസ്), അംബു .ആർ. നായർ, ജോസ്ന രാജൻ (ഇംഗ്ലീഷ്), എസ്.എസ്.ധർമ രാജൻ , ഡി. രമ്യ , ജയ്സിമോൾ അഗസ്റ്റിൻ (മലയാളം), ആർ. മുംതാസ് (സംസ്കൃതം), ഹോജാത്തള്ള സലാരി, കെ. ശ്രീദേവി , കെ. ഹരി (കൊമേഴ്സ്), ബി. ബാലഗോപാൽ (പബ്ലിക് അഡ്മിനിസ്ട്രേഷൻ), എസ്.എൽ. പ്രതാപൻ (ബോട്ടണി), നീന തോമസ്, ഡി. മിനി കുമാരി , ആർ.ഒ.സീന , ലക്ഷ്മി നടരാജൻ, എൻ.അപർണ (എഡ്യൂക്കേഷൻ), പി.എസ്.അനീഷ് , എം.ശാന്തിൽ (കെമിസ്ട്രി), പി.ആർ. ഷിദ്ധി (ബയോഇൻഫർമാറ്റിക്സ്), വി.പി.സി. ഉബൈദ് , എൽ.ബി .രമ്യ (ലിംഗ്വിസ്റ്റിക്സ്), കെ.കെ.രഞ്ജിത്ത് (ഫിലോസഫി) എന്നിവർക്ക് പിഎച്ച്ഡി നൽകാൻ സിൻഡിക്കേറ്റ് യോഗം തീരുമാനിച്ചു.

എംബിഎ പരീക്ഷ

വിദൂരവിദ്യാഭ്യാസ വിഭാഗം നവംബർ 23ന് തുടങ്ങുന്ന ഒന്നാം സെമസ്റ്റർ എംബിഎ സപ്ലിമെന്ററി പരീക്ഷയ്ക്ക് 26വരെ (50 രൂപ പിഴയോടെ ഒക്ടോബർ 28, 250 രൂപ പിഴയോടെ ഒക്ടോബർ 31) അപേക്ഷിക്കാം. വിശദവിവരം വെബ്സൈറ്റിൽ (www.keralauniverstiy.ac.in) ലഭിക്കും.

പിജിഡിസിഎ ലാബ്, വൈവ

വിദൂരവിദ്യാഭ്യാസ വിഭാഗം ഓഗസ്റ്റ്/സെപ്റ്റംബറിൽ നടത്തിയ ഒന്ന്, രണ്ട ്, മൂന്ന് സെമസ്റ്റർ പിജിഡിസിഎ പരീക്ഷകളുടെ സോഫ്റ്റ്വെയർ ലാബും പ്രോജക്ട് വൈവയും നവംബർ എട്ട്, ഒമ്പത്, 10 തീയതികളിൽ കാര്യവട്ടം കാമ്പസിലെ കംപ്യൂട്ടിംഗ് ഫെസിലിറ്റിയിൽ (സിസിഎഫ്) നടത്തും. വിശദവിവരം വെബ്സൈറ്റിൽ (www.keralauniverstiy.ac.in) ലഭിക്കും.

എംഎ മലയാളം വൈവ

വിദൂരവിദ്യാഭ്യാസ വിഭാഗം ജൂലൈ/ഓഗസ്റ്റിൽ നടത്തിയ അവസാന വർഷ എംഎ മലയാളം പരീക്ഷയുടെ വൈവ നവംബർ എട്ടു മുതൽ നടത്തും. ടൈംടേബിൾ വെബ്സൈറ്റിൽ (www.keralauniverstiy.ac.in) ലഭിക്കും.

എംഫിൽ വൈവ

ഹിസ്റ്ററി പഠനവകുപ്പിലെ എംഫിൽ വൈവ 28നു രാവിലെ 10ന് പഠനവകുപ്പിൽ നടത്തും.

എംഎഡ് പരീക്ഷ

നവംബർ ഒമ്പതിന് തുടങ്ങുന്ന ഒന്നാം സെമസ്റ്റർ എംഎഡ് (ദ്വിവത്സരം – 2016–18 ബാച്ച് – റഗുലർ ആൻഡ് സപ്ലിമെന്ററി) പരീക്ഷയ്ക്ക് 28വരെ(50 രൂപ പിഴയോടെ നവംബർ ഒന്ന്, 250 രൂപ പിഴയോടെ നവംബർ രണ്ട്) അടയ്ക്കാം.

എംഎ ഹിസ്റ്ററി വൈവ

കാര്യവട്ടം ഹിസ്റ്ററി പഠനവകുപ്പിലെ നാലാം സെമസ്റ്റർ എംഎ (സിഎസ്എസ്) വൈവ 26നു രാവിലെ 10ന് പഠനവകുപ്പിൽ നടത്തും.

സീറ്റൊഴിവ്

കാര്യവട്ടം നിയമ പഠനവകുപ്പ് നടത്തുന്ന പോസ്റ്റ് ഗ്രാജുവവേറ്റ് ഡിപ്ലോമ ഇൻ മെഡിക്കൽ ലോ എത്തിക്സ് ആൻഡ് ഹ്യൂമൻ റൈറ്റ്സ് കോഴ്സിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് അടിസ്‌ഥാന യോഗ്യത. എട്ടു മാസം ദൈർഘ്യമുള്ള കോഴ്സിന് 5000/– രൂപയാണ് ഫീസ്. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 28. ഫോൺ. 0471–2308936.

ബിടെക് ഫലം

കാര്യവട്ടം യൂണിവേഴ്സിറ്റി കോളേജ് ഓഫ് എൻജിനിയറിംഗ് ജൂണിൽ നടത്തിയ കമ്പയിൻഡ് ഒന്ന്, രണ്ട് സെമസ്റ്റർ ബിടെക് (2015 അഡ്മിഷൻ) പരീക്ഷാഫലം വെബ്സൈറ്റിൽ (www.keralauniverstiy.ac.in) ലഭിക്കും.