University News
അർധവാർഷിക ഐടി പരീക്ഷ: ചോദ്യ പാറ്റേണിൽ മാറ്റം
തിരുവനന്തപുരം: ഈ വർഷത്തെ എട്ട്, ഒമ്പത്, പത്ത്, ക്ലാസുകളിലേക്കുള്ള അർധവാർഷിക ഐടി പരീക്ഷ 26 മുതൽ നവംബർ 26 വരെ നടക്കും.

പരീക്ഷയുമായി ബന്ധപ്പെട്ട് ഈ വർഷം മുതൽ ചോദ്യ പാറ്റേണിൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.

ഇനിമുതൽ തിയറി പരീക്ഷയ്ക്കുള്ള ചോദ്യങ്ങൾ രണ്ടുവിഭാഗം മാത്രമായിരിക്കും. വിഭാഗം ഒന്നിലെ ചോദ്യങ്ങളുടെ എണ്ണം എട്ടിൽ നിന്നു പത്തും, വിഭാഗം രണ്ടിലെ ചോദ്യങ്ങളുടെ എണ്ണം നാലിൽ നിന്ന് അഞ്ചും ആക്കി വർധിപ്പിച്ചിട്ടുണ്ട്. രണ്ടാമത്തെ വിഭാഗം ചോദ്യത്തിന്റെ ഓപ്ഷനുകൾ നാലിൽ നിന്ന് അഞ്ച് ആക്കിയിട്ടുമുണ്ട്.

പരീക്ഷയുടെ ആകെ സ്കോർ, പരീക്ഷാ സമയം, പ്രാക്ടിക്കൽ വിഭാഗം എന്നിവയിൽ നിലവിലുള്ള മാതൃക തുടരും. പരീക്ഷാ സർക്കുലർ വിദ്യാഭ്യാസ വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പരീക്ഷയുടെ മാതൃകാ ചോദ്യങ്ങൾ ഉടൻ പ്രസിദ്ധീകരിക്കുമെന്ന് ഐടി * സ്കൂൾ എക്സിക്യൂട്ടീവ് ഡയറക്ടർ കെ. അൻവർ സാദത്ത് അറിയിച്ചു.
More News