University News
അവസാനവർഷ ബിഫാം സപ്ലിമെന്ററി പരീക്ഷാ അപേക്ഷ
കേരള ആരോഗ്യശാസ്ത്ര സർവകലാശാല 2017 ജനുവരി മൂന്നു മുതലാരംഭിക്കുന്ന അവസാനവർഷ ബിഫാം സപ്ലിമെന്ററി പരീക്ഷയ്ക്ക് ഓൺലൈനായി ഡിസംബർ 13 മുതൽ 20 വരെ രജിസ്റ്റർ ചെയ്യാം. പേപ്പറൊന്നിനു 100 രൂപ പിഴയോടുകൂടി ഡിസംബർ 23 വരെയും 300 രൂപ സൂപ്പർഫൈനോടുകൂടി ഡിസംബർ 26 വരെയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.

ഫാം ഡി– ഡിഗ്രി പരീക്ഷാ അപേക്ഷ

2017 ജനുവരി അഞ്ചു മുതലാരംഭിക്കുന്ന ഒന്നാംവർഷ ഫാം ഡി ഡിഗ്രി സപ്ലിമെന്ററി പരീക്ഷ നാലാംവർഷ ഫാം ഡി ഡിഗ്രി സപ്ലിമെന്ററി പരീക്ഷ എന്നിവയ്ക്ക് ഓൺലൈനായി ഡിസംബർ 14 മുതൽ 21 വരെ രജിസ്റ്റർ ചെയ്യാം. പേപ്പറൊന്നിന് 100 രൂപ പിഴയോടുകൂടി ഡിസംബർ 23 വരെയും 300 രൂപ സൂപ്പർഫൈനോടുകൂടി ഡിസംബർ 26 വരെയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.

2017 ജനുവരി നാലു മുതൽ ആരംഭിക്കുന്ന രണ്ടാംവർഷ ഫാം ഡി ഡിഗ്രി സപ്ലിമെന്ററി പരീക്ഷ, അഞ്ചാം വർഷ ഫാം ഡി ഡിഗ്രി സപ്ലിമെന്ററി പരീക്ഷ എന്നിവയ്ക്ക് ഓൺലൈനായി ഡിസംബർ 13 മുതൽ 20 വരെ രജിസ്റ്റർ ചെയ്യാം. പേപ്പറൊന്നിനു 100 രൂപ പിഴയോടുകൂടി ഡിസംബർ 22 വരെയും 300 രൂപ സൂപ്പർഫൈനോടുകൂടി ഡിസംബർ 26 വരെയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.

എംഎസ്സി എംഎൽടി പ്രാക്ടിക്കൽ പരീക്ഷാതീയതി

ഡിസംബർ ആറുമുതൽ ആരംഭിക്കുന്ന രണ്ടാംവർഷ എംഎസ്സി എംഎൽടി ഡിഗ്രി റഗുലർ/ സപ്ലിമെന്ററി പ്രാക്ടിക്കൽ പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

ബിപിടി ഡിഗ്രി പ്രാക്ടിക്കൽ പരീക്ഷാതീയതി

ഈമാസം 28 മുതൽ ആരംഭിക്കുന്ന ഒന്നാം വർഷ ബിപിടി ഡിഗ്രി റഗുലർ/ സപ്ലിമെന്ററി പ്രാക്ടിക്കൽ പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

ബിഎസ്സി എംഎൽടി പ്രാക്ടിക്കൽ പരീക്ഷാതീയതി

ഡിസംബർ അഞ്ചുമുതൽ ആരംഭിക്കുന്ന രണ്ടാംവർഷ ബിഎസ്സി എംഎൽടി ഡിഗ്രി റഗുലർ/ സപ്ലിമെന്ററി പ്രാക്ടിക്കൽ പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
More News