University News
ആരോഗ്യസർവകലാശാല പരീക്ഷകൾ മാറ്റിവച്ചു
തൃശൂർ: കേരള ആരോഗ്യശാസ്ത്ര സർവകലാശാല 28–ന് നടത്താൻ നിശ്ചയിച്ചിരുന്ന ഫസ്റ്റ് ബിയുഎംഎസ് റഗുലർ പരീക്ഷ, മെഡിക്കൽ പിജി ഡിപ്ലോമ പരീക്ഷ, ഒന്നാംവർഷ ബിഎസ്സി മെഡിക്കൽ മൈക്രോബയോളജി റഗുലർ/സപ്ലിമെന്ററി പരീക്ഷ, ഒന്നാംവർഷ ബിഎസ്സി മെഡിക്കൽ ബയോകെമിസ്ട്രി റഗുലർ/സപ്ലിമെന്ററി പരീക്ഷ എന്നിവ ഹർത്താൽ പ്രഖ്യാപിച്ചിട്ടുള്ള സാഹചര്യത്തിൽ 29 ലേക്കു മാറ്റിവച്ചു. പരീക്ഷാസമയത്തിൽ മാറ്റമില്ല.

ബിപിടി ഡിഗ്രി പ്രാക്ടിക്കൽ പരീക്ഷാതിയതി

തൃശൂർ: കേരള ആരോഗ്യശാസ്ത്ര സർവകലാശാല ഡിസംബർ ഒന്നുമുതലാരംഭിക്കുന്ന ഒന്നാംവർഷ ബിപിടി ഡിഗ്രി റഗുലർ/ സപ്ലിമെന്ററി പ്രാക്ടിക്കൽ പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
More News