University News
കണ്ണൂർ സർവകലാശാലയിൽ പഞ്ചവത്സര ബിഎഎൽഎൽബി കോഴ്സ്
2016–17 വർഷം കോഴ്സ് നടത്തുന്നതിന് ബാർ കൗൺസിലിന്റെ അംഗീകാരം ലഭിച്ചതിന്റെ അടിസ്‌ഥാനത്തിൽ പഞ്ചവത്സര ബിഎഎൽഎൽബി കോഴ്സ് ആരംഭിക്കുന്നതിനു വൈസ് ചാൻസലർ ഡോ. എം.കെ. അബ്ദുൾ ഖാദറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനമായി. നേരത്തെ നടന്നുവന്നിരുന്ന കോഴ്സിന് അംഗീകാരം ലഭ്യമായിരുന്നില്ലെന്നു നാക് പരിശോധനാ സംഘമാണു ശ്രദ്ധയിൽപ്പെടുത്തിയിരുന്നത്. തുടർന്നു പ്രശ്നം ബാർ കൗൺസിലിന്റെ ശ്രദ്ധയിൽ കൊണ്ടുവരികയും അംഗീകാരം ലഭിക്കുന്നതിനുള്ള നടപടികൾ കൈക്കൊള്ളുകയും ചെയ്തിരുന്നു. 2016–17 വർഷം കോഴ്സ് നടത്തുന്നതിനുള്ള അംഗീകാരം സംബന്ധിച്ച അറിയിപ്പ് കഴിഞ്ഞദിവസം സർവകലാശാലയിൽ ലഭിച്ചു.

കോഴ്സിനു ചേരുന്നതിനുള്ള അപേക്ഷകൾ ഡിപ്പാർട്ട്മെന്റ് തലവൻ, സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസ്, കണ്ണൂർ യൂണിവേഴ്സിറ്റി, പാലയാട് കാമ്പസ്, തലശേരി എന്ന വിലാസത്തിൽ ഡിസംബർ 16 ന് അഞ്ചുവരെ സ്വീകരിക്കും. പ്രവേശനപരീക്ഷ ഡിസംബർ 20 ന് 10.30 ന് നടക്കും. പ്രവേശനപരീക്ഷയുടെ ഫലം 22 ന് പ്രസിദ്ധീകരിക്കും. ഡിസംബർ 29 ന് ഇന്റർവ്യൂവും തുടർന്ന് ക്ലാസുകൾ 2017 ജനുവരി മൂന്നിനും ആരംഭിക്കും.

യോഗത്തിൽ പ്രോ വൈസ്ചാൻസലർ ഡോ. ടി. അശോകൻ, രജിസ്ട്രാർ ഡോ. ബാലചന്ദ്രൻ കീഴോത്ത്, ലീഗൽ സ്റ്റഡീസ് വകുപ്പ് മേധാവി കവിതാ ബാലകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.

നാലാം സെമസ്റ്റർ എംടിടിഎം പരീക്ഷാഫലം

നാലാം സെമസ്റ്റർ നാലാം സെമസ്റ്റർ മാസ്റ്റർ ഓഫ് ടൂറിസം ആൻഡ് ട്രാവൽ മാനേജ്മെന്റ് (റഗുലർ–ഏപ്രിൽ 2016) ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. ഫലം സർവകലാശാല വെബ്സറ്റിൽ ലഭ്യമാണ്. നാലാം സെമസ്റ്റർ ഗ്രേഡ് കാർഡ് കോളജുകളിൽ നിന്നും വിതരണം ചെയ്യും. എംടിടിഎം പ്രോഗ്രാമിന്റെ എല്ലാ സെമസ്റ്ററുകളും പാസായ വിദ്യാർഥികൾ കൺസൊളിഡേറ്റഡ് ഗ്രേഡ് കാർഡിനും പ്രൊവിഷണൽ സർട്ടിഫിക്കറ്റിനുമുള്ള അപേക്ഷകൾ 380 രൂപ ഫീസടച്ച ചലാനും സ്വന്തം മേൽവിലാസം എഴുതിയ സ്റ്റാമ്പ് ഒട്ടിച്ച കവറും സഹിതം സർവകലാശാലയിൽ സമർപ്പിക്കേണ്ടതാണ്. ഡിസംബർ 21ന് ശേഷം പ്രൊവിഷണൽ സർട്ടിഫിക്കറ്റും കൺസൊലിഡേറ്റഡ് ഗ്രേഡ് കാർഡും വിതരണം ചെയ്യും.

നാലാം സെമസ്റ്റർ എംഎ മലയാളം പരീക്ഷാഫലം

നാലാം സെമസ്റ്റർ എംഎ മലയാളം (റഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ്–മാർച്ച് 2016) ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. ഫലം സർവകലാശാല വെബ്സറ്റിൽ ലഭ്യമാണ്. നാലാം സെമസ്റ്റർ ഗ്രേഡ് കാർഡ് കോളജുകളിൽ നിന്നും വിതരണം ചെയ്യും. എംഎ മലയാളം പ്രോഗ്രാമിന്റെ എല്ലാ സെമസ്റ്ററുകളും പാസായ വിദ്യാർഥികൾ കൺസൊളിഡേറ്റഡ്് ഗ്രേഡ് കാർഡിനും പ്രൊവിഷണൽ സർട്ടിഫിക്കറ്റിനുമുള്ള അപേക്ഷകൾ 380 രൂപ ഫീസടച്ച ചലാനും സ്വന്തം മേൽവിലാസം എഴുതിയ സ്റ്റാമ്പ് ഒട്ടിച്ച കവറും സഹിതം സർവകലാശാലയിൽ സമർപ്പിക്കേണ്ടതാണ്. ഡിസംബർ 21ന് ശേഷം പ്രൊവിഷണൽ സർട്ടിഫിക്കറ്റും കൺസൊലിഡേറ്റഡ് ഗ്രേഡ് കാർഡും വിതരണം ചെയ്യും.

മൂന്നാം സെമസ്റ്റർ എംഎസ്സി മാത്തമാറ്റിക്സ് പരീക്ഷാഫലം

മൂന്നാം സെമസ്റ്റർ എംഎസ്സി. മാത്തമാറ്റിക്സ് (റഗുലർ/സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്–നവംബർ 2015) ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. ഫലം സർവകലാശാല വെബ്സറ്റിൽ ലഭ്യമാണ്.

ഫൈനൽ ബിഡിഎസ് പരീക്ഷാഫലം

ഫൈനൽ ബിഡിഎസ് പാർട്ട് രണ്ട് (സപ്ലിമെന്ററി–മേയ് 2016) ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. ഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. പുന: പരിശോധനയ്ക്കുള്ള അപേക്ഷകൾ ഡിസംബർ ഒൻപതുവരെ സ്വീകരിക്കും.