University News
സോഷ്യോളജി ഗസ്റ്റ് ലക്ചറർ: വാക്–ഇൻ–ഇന്റർവ്യൂ
സോഷ്യോളജി പഠനവകുപ്പിൽ ഗസ്റ്റ് ലക്ചർ നിയമനത്തിന് ഡിസംബർ അഞ്ചിന് ഉച്ചക്ക് രണ്ടിന് വാക്–ഇന്റർവ്യൂ നടത്തും. താൽപര്യമുള്ളവർ സർട്ടിഫിക്കറ്റുകൾ സഹിതം 1.30–നകം പഠനവകുപ്പിൽ ഹാജരാകണം. ഫോൺ: 9847553763.

അഞ്ചാം സെമസ്റ്റർ എസ്ഡിഇ–യുജി ഓപ്പൺ കോഴ്സ് പരീക്ഷ

വിദൂരവിദ്യാഭ്യാസം യുജി അഞ്ചാം സെമസ്റ്റർ (സിയുസിബിസിഎസ്എസ്) ഓപ്പൺ കോഴ്സായ ഹ്യൂമൻ റൈറ്റ്സ് ഇൻ ഇന്ത്യ പരീക്ഷ ഡിസംബർ ഒന്നിനും ബാക്കിവരുന്ന എല്ലാ ഓപ്പൺ കോഴ്സ് പരീക്ഷകൾ നവംബർ 30–നും നടത്തും. നേരത്തെ പ്രസിദ്ധീകരിച്ച എസ്ഡിഇ (സിയുസിബിസിഎസ്എസ്) ഓപ്പൺ കോഴ്സ് ടൈംടേബിളിൽ മാറ്റം ഇല്ല.

എസ്ഡിഇ–എംബിഎ കോൺടാക്ട് ക്ലാസ്

നവംബർ 19 മുതൽ നടത്തേണ്ടിയിരുന്ന വിദൂരവിദ്യാഭ്യാസം 2013 പ്രവേശനം എംബിഎ നാലാം സെമസ്റ്റർ കോൺടാക്ട് ക്ലാസുകൾ ഡിസംബർ മൂന്ന് മുതൽ നടത്തും. രജിസ്റ്റർ ചെയ്തവർ രാവിലെ പത്തിന് അതത് സെന്ററുകളിൽ (കാലിക്കട്ട് സർവകലാശാലാ കൊമേഴ്സ് പഠനവകുപ്പ്/തൃശൂർ ജോൺ മത്തായി സെന്റർ) ഹാജരാകണം.

എംബിഎ പരീക്ഷാ അപേക്ഷ: തിയതി നീട്ടി

എംബിഎ മൂന്നാം സെമസ്റ്റർ (ഫുൾടൈം, പാർട്ട്ടൈം), അഞ്ചാം സെമസ്റ്റർ (പാർട്ട്ടൈം), ഒന്നാം സെമസ്റ്റർ എംബിഎ (ഫുൾടൈം, പാർട്ട്ടൈം) റഗുലർ/സപ്ലിമെന്ററി (സിയുസിഎസ്എസ്) പരീക്ഷകൾക്ക് 150 രൂപ പിഴയോടെ അപേക്ഷിക്കാനുള്ള തിയതി ഡിസംബർ മൂന്ന് വരെ നീട്ടി.

പരീക്ഷ

വിദൂരവിദ്യാഭ്യാസം ഒന്നാം സെമസ്റ്റർ യുജി (സിസിഎസ്എസ്) സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷ ഡിസംബർ 21–ന് ആരംഭിക്കും.

പരീക്ഷാഫലം

ഒന്ന്, രണ്ട് സെമസ്റ്റർ ബിടെക്/പാർട്ട് ടൈം ബിടെക് (09 സ്കീം, 14 സ്കീം) ഏപ്രിൽ 2016 പരീക്ഷാഫലം വെബ്സൈറ്റിൽ ലഭ്യമാണ്. പുനർമൂല്യനിർണയത്തിന് ഡിസംബർ 17 വരെ ഓൺലൈനിൽ അപേക്ഷിക്കാം.

2016 ജൂണിൽ നടത്തിയ നാലാം സെമസ്റ്റർ എംഎസ്സി ഫിഷ് പ്രോസസിംഗ് ടെക്നോളജി ആൻഡ് ക്വാളിറ്റി കൺട്രോൾ (സിയുസിഎസ്എസ്) പരീക്ഷാഫലം വെബ്സൈറ്റിൽ ലഭ്യമാണ്. പുനർമൂല്യനിർണയത്തിന് ഡിസംബർ 13 വരെ ഓൺലൈനിൽ അപേക്ഷിക്കാം.

നാല്, ആറ് സെമസ്റ്റർ ബാച്ച്ലർ ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷൻ ആൻഡ് ബാച്ച്ലർ ഓഫ് ലോ (ഓണേഴ്സ്) പരീക്ഷാഫലം (നവംബർ 2015) വെബ്സൈറ്റിൽ ലഭ്യമാണ്. പുനർമൂല്യനിർണയത്തിന് ഡിസംബർ 13 വരെ ഓൺലൈനിൽ അപേക്ഷിക്കാം.

സ്ത്രീകൾക്കായി ബ്യൂട്ടീഷൻ കോഴ്സ്

ലൈഫ്ലോംഗ് ലേണിംഗ് ആൻഡ് എക്സ്റ്റൻഷനിൽ ഡിസംബർ ഏഴിന് ആരംഭിക്കുന്ന സ്ത്രീകൾക്കായുള്ള മൂന്ന് മാസത്തെ ബ്യൂട്ടീഷൻ കോഴ്സിന് ഏതാനും സീറ്റുകൾ ഒഴിവുണ്ട്. വിവരങ്ങൾക്ക്: 0494 2407360.
More News