University News
എംഎസ്സി നഴ്സിംഗ് ഡിഗ്രി റീടോട്ടലിംഗ് ഫലം
കേരള ആരോഗ്യശാസ്ത്ര സർവകലാശാല 2016 സെപ്റ്റംബറിൽ പരീക്ഷ നടത്തി ഫലപ്രഖ്യാപനം നടത്തിയിരുന്ന രണ്ടാംവർഷ എംഎസ്സി നഴ്സിംഗ് ഡിഗ്രി റഗുലർ/ സപ്ലിമെന്ററി പരീക്ഷയുടെ റീടോട്ടലിംഗ് ഫലം വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.

ബിഎസ്എംഎസ് പരീക്ഷാഫലം

2016 സെപ്റ്റംബറിൽ നടത്തിയ ഫസ്റ്റ് പ്രഫഷണൽ ബിഎസ്എംഎസ് റഗുലർ/ സപ്ലിമെന്ററി (2013 സ്കീം) സെക്കൻഡ് പ്രഫഷണൽ ബിഎസ്എംഎസ് റഗുലർ/ സപ്ലിമെന്ററി (2013 സ്കീം) തേർഡ് പ്രഫഷണൽ ബിഎസ്എംഎസ് റഗുലർ/ സപ്ലിമെന്ററി (2013 സ്കീം) എന്നീ പരീക്ഷാഫലങ്ങൾ പ്രസിദ്ധീകരിച്ചു.

റീടോട്ടലിംഗ്, ഉത്തരക്കടലാസുകളുടെയും സ്കോർഷീറ്റിന്റെയും ഫോട്ടോകോപ്പി എന്നിവയ്ക്ക് അപേക്ഷിക്കുന്നവർ നിശ്ചിതഫീസ് സഹിതം കോളജ് പ്രിൻസിപ്പൽമാർ മുഖേന ഓൺലൈനായി ഡിസംബർ ഏഴിനകം അപേക്ഷിക്കേണ്ടതാണ്.
More News