University News
ബിഎ ഇംഗ്ലീഷ് പരീക്ഷ മാറ്റി
ഡിസംബർ ഒന്നിന് നടത്താനിരുന്ന അഞ്ചാം സെമസ്റ്റർ ബിഎ ഇംഗ്ലീഷ് (സിബിസിഎസ്എസ് സ്ട്രീം) പേപ്പർ ഇ.എൻ 1542 – ഇന്ത്യൻ ലിറ്ററേച്ചർ ഇൻ ഇംഗ്ലീഷ് പരീക്ഷ മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട്.

കമ്യൂണിക്കേഷൻ ആൻഡ് ജേർണലിസം ഫലം

ജൂലൈയിൽ നടത്തിയ കമ്യൂണിക്കേഷൻ ആൻഡ് ജേർണലിസം (2014–16 ബാച്ച് – സിഎസ്എസ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സി. അശ്വജിത്ത് ഒന്നാം റാങ്ക് നേടി.

എംഫിൽ വൈവ

രണ്ടാം സെമസ്റ്റർ എംഫിൽ (2015–16 ബാച്ച്) ഫിസിക്കൽ എഡ്യൂക്കേഷൻ വൈവ ഡിസംബർ ഒന്നിന് കാര്യവട്ടം എൽഎൻസിപിഇ–യിൽ നടക്കും.
ടൈംടേബിൾ വെബ്സൈറ്റിൽ.

ബിബിഎ (എസ്ഡിഇ) ക്ലാസ്

വിദൂരവിദ്യാഭ്യാസ വിഭാഗം നടത്തുന്ന അഞ്ചാം സെമസ്റ്റർ ബിബിഎ (2014 ബാച്ച്) ക്ലാസുകൾ പാളയം എസ്ഡിഇ–യിൽ ഡിസംബർ 11 രാവിലെ 10 നു തുടങ്ങും.

എംഫിൽ ഫലം

രണ്ടാം സെമസ്റ്റർ എംഫിൽ (2015–16 ബാച്ച്) ഇംഗ്ലീഷ് (പാളയം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷ്), ലിംഗ്വിസ്റ്റിക്സ് (കാര്യവട്ടം), തിയറ്റർ ആർട്സ് ആൻഡ് ഫിലിം ഏസ്തെറ്റിക്സ് ഫോർ എഡ്യൂക്കേഷൻ (കാര്യവട്ടം സെന്റർ ഫോർ പെർഫോമിംഗ് ആൻഡ് വിഷ്വൽ ആർട്സ്), കെമിസ്ട്രി (യൂണിവേഴ്സിറ്റി കോളജ്), പൊളിറ്റിക്കൽ സയൻസ് (കാര്യവട്ടം) പരീക്ഷകളുടെ ഫലം വെബ്സൈറ്റിൽ.

എംഫിൽ എസ്സി/എസ്ടി സീറ്റൊഴിവ്

കാര്യവട്ടം തമിഴ് പഠനവകുപ്പിലെ എംഫിൽ പ്രോഗ്രാമിൽ എസ്സി/എസ്ടി വിഭാഗത്തിൽ ഒരു സീറ്റ് ഒഴിവുണ്ട്. താൽപര്യമുള്ളവർ ഡിസംബർ മൂന്ന് രാവിലെ 10.30–ന് അതത് പഠനവകുപ്പിൽ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം.