University News
ഇന്നത്തെ ഒന്നും രണ്ടും സെമസ്റ്റർ, ഒന്നാം വർഷ പ്രൈവറ്റ് എംഎ, എംഎസ്സി, എംകോം പരീക്ഷകൾ ഡിസംബർ 13 ലേക്കു മാറ്റി
ഇന്നു നടത്തുവാൻ നിശ്ചയിച്ചിരുന്ന ഒന്നും രണ്ടും സെമസ്റ്റർ, ഒന്നാം വർഷ പ്രൈവറ്റ് എംഎ, എംഎസ്സി, എംകോം (നോൺ സിഎസ്എസ്) ഡിഗ്രി പരീക്ഷകൾ ഡിസംബർ 13ന് നടത്തും. പരീക്ഷാ കേന്ദ്രത്തിനും സമയത്തിനും മാറ്റമില്ല. മറ്റ് പരീക്ഷകൾക്ക് മാറ്റമില്ല.

ബിഎ പരീക്ഷാ കേന്ദ്രംഡിസംബർ ഒന്നിന് ആരംഭിക്കുന്ന ഒന്നും രണ്ടും മൂന്നും വർഷ മോഡൽ ഒന്ന് ബിഎ (ആനുവൽ സ്കീം) പാർട്ട് മൂന്ന് പരീക്ഷകൾക്ക് എറണാകുളം മഹാരാജാസ് കോളജ് പരീക്ഷാ കേന്ദ്രമായി തെരഞ്ഞെടുത്തവർ പിറമാടം ബിപിഎസ് കോളജിൽനിന്ന് ഹാൾടിക്കറ്റ് വാങ്ങി അവിടെ തന്നെ പരീക്ഷ എഴുതണം.

എംകോം (പ്രൈവറ്റ്) പരീക്ഷാ കേന്ദ്രം

ഒന്നും രണ്ടും സെമസ്റ്റർ, ഒന്നാം വർഷ എംകോം (പ്രൈവറ്റ്, പ്രൈവറ്റ് സപ്ലിമെന്ററി) ഡിഗ്രി പരീക്ഷകൾ ഡിസംബർ രണ്ടിന് ആരംഭിക്കും. പരീക്ഷാ കേന്ദ്രങ്ങളിൽ ചില ക്രമീകരണങ്ങൾ ചെയ്തിരിക്കുന്നു. ചങ്ങനാശേരി എൻഎസ്എസ് ഹിന്ദു കോളജ് പരീക്ഷാ കേന്ദ്രമായി തെരഞ്ഞെടുത്തിരിക്കുന്നവർ അവിടെ നിന്നും ഹാൾ ടിക്കറ്റ് വാങ്ങി രജിസ്റ്റർ നമ്പർ 1500800–15791 മുതൽ 15910 വരെയുള്ളവർ തിരുവല്ല മാക്ഫാസ്റ്റ് കോളജിലും, രജിസ്റ്റർ നമ്പർ 15911 മുതൽ 16160 വരെയുള്ളവർ ചങ്ങനാശേരി ക്രിസ്തു ജ്യോതി കോളജ് ഓഫ് മാനേജ്മെന്റ് ആൻഡ് ടെക്നോളജിയിലും, 16061 മുതൽ 16160 വരെയുള്ളവർ ചാന്നാനിക്കാട് പി.ജി. രാധാകൃഷ്ണൻ മെമ്മോറിയൽ ശ്രീ നാരായണ കോളജിലും, രജിസ്റ്റർ നമ്പർ 16161 മുതൽ 16260 വരെയുള്ളവർ കുറ്റൂർ ശ്രീ നാരായണ ആർട്സ് ആൻഡ് സയൻസ് കോളജിലും പരീക്ഷ എഴുതണം. ഒന്നും രണ്ടും സെമസ്റ്റർ സപ്ലിമെന്ററി ഉൾപ്പെടെയുള്ള മറ്റ് വിദ്യാർഥികൾ ചങ്ങനാശേരി എൻഎസ്എസ് കോളജിൽ തന്നെ പരീക്ഷ എഴുതണം. എറണാകുളം സെന്റ് ആൽബർട്സ് കോളജ് പരീക്ഷാ കേന്ദ്രമായി തെരഞ്ഞെടുത്തവർ അവിടെ നിന്നും ഹാൾടിക്കറ്റ് വാങ്ങി രജിസ്റ്റർ നമ്പർ 150080019941 മുതൽ 20040 വരെയുള്ളവർ കുന്നുകര ടി.ഒ. അബ്ദുള്ള മെമ്മോറിയൽ എംഇഎസ് കോളജിലും, രജിസ്റ്റർ നമ്പർ 20041 മുതൽ 20190 വരെയുള്ളവർ തൃക്കാക്കര കെഎംഎം കോളജ് ഓഫ് ആർട്സ് ആൻഡ് സയൻസിലും, രജിസ്റ്റർ നമ്പർ 20191 മുതൽ 20325 വരെയുള്ളവർ കളമശേരി സെന്റ് പോൾസ് കോളജിലും, രജിസ്റ്റർ നമ്പർ 20326 മുതൽ 20425 വരെയുള്ളവർ എടത്തല എംഇഎസ് കോളജ് ഫോർ അഡ്വാൻസ്ഡ് സ്റ്റഡീസിലും, രജിസ്റ്റർ നമ്പർ 20426, 20427, 19831 മുതൽ 19832 വരെയുള്ളവരും, രജിസ്റ്റർ നമ്പർ 20521, 20522, 20631 മുതൽ 20633 വരെയുള്ളവരും പുത്തൻകുരിശ് സെന്റ് തോമസ് ആർട്സ് ആൻഡ്് സയൻസ് കോളജിലും പരീക്ഷ എഴുതണം. ഒന്നും രണ്ടും സെമസ്റ്റർ എല്ലാ സപ്ലിമെന്ററി വിദ്യാർഥികളും ഐരാപുരം സിഇടി കോളജ് ഓഫ് മാനേജ്മെന്റ് സയൻസ് ആൻഡ് ടെക്നോളജിയിൽ പരീക്ഷ എഴുതണം.

പത്തനംതിട്ട കാതോലിക്കേറ്റ് കോളജ് പരീക്ഷാ കേന്ദ്രമായി തെരഞ്ഞെടുത്തവർ അവിടെ നിന്നും ഹാൾ ടിക്കറ്റ് വാങ്ങി രജിസ്റ്റർ നമ്പർ 150080012091 മുതൽ 12210 വരെയുള്ളവർ റാന്നി സെന്റ് തോമസ് കോളജിലും, രജിസ്റ്റർ നമ്പർ 12211 മുതൽ 12330 വരെയുള്ളവർ കോന്നി സെന്റ് തോമസ് കോളജിലും, 12331 മുതൽ 12430 വരെയുള്ളവർ പത്തനംതിട്ട വിശ്വബ്രാഹ്മണ കോളജിലും പരീക്ഷ എഴുതണം. രജിസ്റ്റർ നമ്പർ 150080012431 മുതൽ 12527 വരെയുള്ളവരും, ബെറ്റർമെന്റ് ഉൾപ്പെടെയുള്ള എല്ലാ ഒന്നും രണ്ടും സെമസ്റ്റർ സപ്ലിമെന്ററി വിദ്യാർഥികളും പത്തനംതിട്ട കാതോലിക്കേറ്റ് കോളജിൽ പരീക്ഷ എഴുതണം.മറ്റെല്ലാ വിദ്യാർഥികളും അവരവർ തെരഞ്ഞെടുത്ത കേന്ദ്രങ്ങളിൽ തന്നെ പരീക്ഷ എഴുതണം.

പ്രാക്ടിക്കൽ പരീക്ഷ

രണ്ടാം വർഷ ബിഎസ്സി മെഡിക്കൽ മൈക്രോബയോളജി (2014 അഡ്മിഷൻ റെഗുലർ, 2014നു മുമ്പുള്ള അഡ്മിഷൻ സപ്ലിമെന്ററി) ഡിഗ്രി പ്രാക്ടിക്കൽ, വൈവാ വോസി പരീക്ഷകൾ ഡിസംബർ രണ്ടു മുതൽ ഒമ്പതു വരെ കോട്ടയം യൂണിവേഴ്സിറ്റി കോളജ് ഓഫ് മെഡിക്കൽ എജ്യൂക്കേഷനിൽ നടത്തും. ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭിക്കും.

ആറാം സെമസ്റ്റർ എംഎസ്സി മെഡിക്കൽ ബയോകെമിസ്ട്രി (2013 അഡ്മിഷൻ റെഗുലർ, 2013നു മുമ്പുള്ള അഡ്മിഷൻ സപ്ലിമെന്ററി) ഡിഗ്രി പ്രാക്ടിക്കൽ പരീക്ഷകൾ നാളെ മുതൽ ഗാന്ധിനഗർ സ്കൂൾ ഓഫ് മെഡിക്കൽ എജ്യൂക്കേഷനിൽ നടത്തും.

ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭിക്കും.
ഒക്ടോബറിൽ നടന്ന അഞ്ചാം സെമസ്റ്റർ സിബിസിഎസ്എസ് ബിഎസ്സി ഫിസിക്സ് പരീക്ഷയുടെ സപ്ലിമെന്ററി പ്രാക്ടിക്കൽ, 2009–2010 അഡ്മിഷൻ വിദ്യാർഥികൾക്ക് ഉഴവൂർ സെന്റ് സ്റ്റീഫൻസ് കോളജിലും, 2011–2012 അഡ്മിഷൻ വിദ്യാർഥികൾക്ക് അതാത് കോളജുകളിൽ ഡിസംബർ ആറിനും നടത്തും.
ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭിക്കും.

പരീക്ഷാ ഫലം

2016 സെപ്റ്റംബറിൽ നടത്തിയ രണ്ടും നാലും സെമസ്റ്റർ ബിഎസ്സി ഇലക്ട്രോണിക്സ് (മേഴ്സി ചാൻസ്) ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഉള്ള അപേക്ഷകൾ ഡിസംബർ ഒമ്പതു വരെ സ്വീകരിക്കും.

ഉത്തരക്കടലാസുകൾ എത്തിക്കണം

2016 ഒക്ടോബറിൽ നടന്ന ബിഎഡ് (ദ്വിവൽസര) മൂന്നാം സെമസ്റ്റർ പരീക്ഷയുടെ ഉത്തരക്കടലാസുകൾ കോട്ടയം മേഖലയിലുള്ള കോളജുകൾ നാളെ തന്നെ കഞ്ഞിക്കുഴി മൗണ്ട് കാർമൽ കോളജ് ഓഫ് ടീച്ചർ എഡ്യൂക്കേഷനിലെ വാല്യുവേഷൻ ക്യാമ്പിൽ എത്തിക്കണം. ഫോൺ 9447817020.

അന്തർദേശീയ കോൺഫറൻസ്

ഇന്റർ നാഷണൽ യൂണിറ്റ് ഓൺ മാക്രോമോളിക്യുലർ സയൻസ് ആൻഡ് എൻജിനീയറിംഗിന്റെ ആഭിമുഖ്യത്തിൽ അന്തർദേശീയ കോൺഫറൻസ് ഡിസംബർ ഒമ്പതു മുതൽ 11 വരെ സ്കൂൾ ഓഫ് കെമിക്കൽ സയൻസ് ഓഡിറ്റോറിയത്തിൽ നടത്തും. പോളിമർ പ്രോസസിംഗ് ആൻഡ് ക്യാരക്ടറൈസേഷൻ എന്ന വിഷയത്തെ ആധാരമാക്കി സംഘടിപ്പിക്കുന്ന ശില്പശാല പോളിമർ നിർമാണത്തിലെ നൂതന സാധ്യതകളെയും, വെല്ലുവിളികളെയും ശാസ്ത്രസമൂഹത്തിന്റെ ചർച്ചക്കായി സമർപ്പിക്കും. ഇരുനൂറോളം പോളിമർ ശാസ്ത്രജ്‌ഞർ പങ്കെടുക്കുന്ന അന്താരാഷ്ട്ര ശില്പശാല വൈസ് ചാൻസലർ ഡോ. ബാബു സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്യും.

പ്രഫ. സാബു തോമസ്, ഡോ. നന്ദകുമാർ കളരിക്കൽ എന്നിവർ നേതൃത്വം നൽകും. പ്രഭാഷണങ്ങൾ, ഷോർട്ട് ലക്ചേഴ്സ്, പോസ്റ്റർ പ്രദർശനം, ബ്രയിൻ സ്ടോമിംഗ് സെഷനുകൾ, ശാസ്ത്രജ്‌ഞരും വ്യവസായികളുമായുള്ള സംവാദങ്ങൾ മുതലായവ ശില്പശാലയുടെ പ്രത്യേകതകളാണ്. രജിസ്ട്രേഷനും, വിവരങ്ങൾക്കും ഫോൺ 9747099541. ഇമെയിൽ [email protected].