University News
യുജി സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷാ അപേക്ഷ
അഫിലിയേറ്റഡ് കോളജുകളിലെ മൂന്നാം സെമസ്റ്റർ ബിഎ/ബിഎസ്സി/ബിഎസ്സി ഇൻ ആൾട്ടർനേറ്റ് പാറ്റേൺ/ബികോം/ബിബിഎ/ബിഎംഎംസി/ബിസിഎ/ബിഎസ്ഡബ്ല്യൂ/ബിടിഎച്ച്എം/ബിവിസി/ബിഎച്ച്എ/ബിഎ അഫ്സൽ–ഉൽ–ഉലമ (സിയുസി.ബിസിഎസ്എസ്, 2014 പ്രവേശനം മാത്രം) സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷകൾക്ക് പിഴകൂടാതെ ഒമ്പത് വരെയും 150 രൂപ പിഴയോടെ 14 വരെയും ഓൺലൈനിൽ അപേക്ഷിക്കാം

പരീക്ഷാഫലം

2016 മെയ്, ഏപ്രിൽ മാസങ്ങളിൽ നടത്തിയ എംഎ സംസ്കൃതം ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ (ജനറൽ) പ്രീവിയസ്, ഫൈനൽ റഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് (നോൺ സെമസ്റ്റർ) പരീക്ഷാഫലം വെബ്സൈറ്റിൽ ലഭ്യമാണ്. പുനർമൂല്യനിർണയത്തിന് 14 വരെ ഓൺലൈനിൽ അപേക്ഷിക്കാം.

2016 ഏപ്രിലിൽ നടത്തിയ എംഎ മലയാളം ഫൈനൽ റഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് (നോൺ സെമസ്റ്റർ) പരീക്ഷാഫലം വെബ്സൈറ്റിൽ ലഭ്യമാണ്. പുനർമൂല്യനിർണയത്തിന് 13 വരെ ഓൺലൈനിൽ അപേക്ഷിക്കാം. വിദൂരവിദ്യാഭ്യാസം 2016 ഏപ്രിലിൽ നടത്തിയ എംഎ അറബിക് മൂന്ന്, നാല് സെമസ്റ്റർ/ഫൈനൽ റഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് (നോൺ സെമസ്റ്റർ) പരീക്ഷാഫലം വെബ്സൈറ്റിൽ ലഭ്യമാണ്. പുനർമൂല്യനിർണയത്തിന് 14 വരെ ഓൺലൈനിൽ അപേക്ഷിക്കാം.

2016 ജൂണിൽ നടത്തിയ രണ്ടാം സെമസ്റ്റർ എംകോം (സിസിഎസ്എസ്) പരീക്ഷാഫലം വെബ്സൈറ്റിൽ ലഭ്യമാണ്. 2016 ഏപ്രിലിൽ നടത്തിയ എംഎസ്.സി മാത്തമാറ്റിക്സ് ഫൈനൽ റഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് (നോൺ സെമസ്റ്റർ) പരീക്ഷാഫലം വെബ്സൈറ്റിൽ ലഭ്യമാണ്. പുനർമൂല്യനിർണയത്തിന് 14 വരെ ഓൺലൈനിൽ അപേക്ഷിക്കാം.
More News