University News
യുജി, പിജി പ്രൈവറ്റ് രജിസ്ട്രേഷൻ: തിയതി നീട്ടി
പ്രൈവറ്റ് രജിസ്ട്രേഷൻ മുഖേന 2016–17 അധ്യയന വർഷത്തേക്ക് ഓൺലൈനിൽ വിവിധ യുജി കോഴ്സുകളിലേക്ക് ആയിരം രൂപ പിഴയോടെ അപേക്ഷിക്കാനുള്ള തിയതി ഡിസംബർ ആറ് വരെയും വിവിധ പിജി കോഴ്സുകളിലേക്ക് 500 രൂപ പിഴയോടെ അപേക്ഷിക്കാനുള്ള തിയതി ഒമ്പത് വരെയും നീട്ടി. അപേക്ഷാ ഫോമും ഒപ്പം സമർപ്പിക്കേണ്ട രേഖകൾ, വിദ്യാഭ്യാസ യോഗ്യത, ഫീസ് തുടങ്ങിയ വിവരങ്ങളും സർവകലാശാലാ വെബ്സൈറ്റിലെ ഹോം പേജിൽ ലഭ്യമാണ്. അക്ഷയ കേന്ദ്രങ്ങൾ/ജനസേവന കേന്ദ്രങ്ങൾ/എസ്ബിടി ഓൺലൈൻ എന്നീ രീതിയിൽ ഫീ അടക്കാം. അപേക്ഷയുടെ പ്രിന്റൗട്ട് (ഫോട്ടോ ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയത്) പ്രോസ്പെക്ടസിൽ പറഞ്ഞ രേഖകൾ സഹിതം യുജി–ഡിസംബർ എട്ടിനകവും പിജി– 19–നകവും ലഭിക്കണം.

പരീക്ഷാ അപേക്ഷ

വിദൂരവിദ്യാഭ്യാസം അഞ്ചാം സെമസ്റ്റർ ബിഎ/ബിഎസ്സി മാത്തമാറ്റിക്സ്/ബിഎസ്സി കൗൺസലിംഗ് സൈക്കോളജി/ബികോം/ബിബിഎ/ബിഎംഎംസി/ബിഎ അഫ്സൽ–ഉൽ–ഉലമ (സിസിഎസ്എസ്) സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷകൾക്ക് ആയിരം രൂപ സൂപ്പർ ഫൈനോടെ അപേക്ഷിക്കാനുള്ള തിയതി ഒമ്പത് വരെ നീട്ടി.

<ആ>]co£

വിദൂരവിദ്യാഭ്യാസം രണ്ടാം സെമസ്റ്റർ യുജി (സിസിഎസ്എസ്) സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷ 2017 ജനുവരി ഒമ്പതിന് ആരംഭിക്കും.

രണ്ടാം സെമസ്റ്റർ ബിഎഡ് ഹിയറിംഗ് ഇംപയേർഡ് (2015 മുതൽ പ്രവേശനം) റഗുലർ പരീക്ഷ 15–ന് ആരംഭിക്കും.
വിദൂരവിദ്യാഭ്യാസം എംബിഎ (സിയുസിഎസ്എസ്, 2013 മുതൽ പ്രവേശനം) ഒന്നാം സെമസ്റ്റർ റഗുലർ/സപ്ലിമെന്ററി പരീക്ഷ ഡിസംബർ 16–ന് ആരംഭിക്കും.
നാലാം സെമസ്റ്റർ ബിഐഡി പരീക്ഷ ഡിസംബർ 14–ന് ആരംഭിക്കും.

ആറാം സെമസ്റ്റർ യുജി പുനർമൂല്യനിർണയ ഫലം

വിദൂരവിദ്യാഭ്യാസം ആറാം സെമസ്റ്റർ ബിഎ/ബിഎസ്സി/ബികോം/ബിബിഎ (സിസിഎസ്എസ്) ഏപ്രിൽ 2016 പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം വെബ്സൈറ്റിൽ ലഭ്യമാണ്.

<ആ>]co£m^ew

2016 മേയ്, ഏപ്രിൽ മാസങ്ങളിൽ നടത്തിയ പ്രീവിയസ്, ഫൈനൽ എംഎ പൊളിറ്റിക്കൽ സയൻസ് റഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് (നോൺ സെമസ്റ്റർ) പരീക്ഷാഫലം വെബ്സൈറ്റിൽ ലഭ്യമാണ്. പുനർമൂല്യനിർണയത്തിന് ഡിസംബർ പത്ത് വരെ ഓൺലൈനിൽ അപേക്ഷിക്കാം.

രണ്ടാം സെമസ്റ്റർ ബിഎ ഇസ്ലാമിക് സ്റ്റഡീസ്/ഫംഗ്ഷണൽ ഇംഗ്ലീഷ്/ഉറുദു ലാംഗ്വേജ് ആൻ്ഡ് ലിറ്ററേച്ചർ/ഉറുദു വിത്ത് കംപ്യൂട്ടർ അപ്ലിക്കേഷൻ ആന്റ് മൾട്ടി ലിംഗ്വൽ ഡിടിപി, ബിടിടിഎം (സിയുസിബിസിഎസ്എസ്) ഏപ്രിൽ 2015 പരീക്ഷാഫലം വെബ്സൈറ്റിൽ ലഭ്യമാണ്. പുനർമൂല്യനിർണയ തിയതി പിന്നീട് അറിയിക്കും.

2016 ജനുവരിയിൽ നടത്തിയ രണ്ടാം സെമസ്റ്റർ എംഫിൽ ജേർണലിസം ആൻഡ് മാസ് കമ്യൂണിക്കേഷൻ പരീക്ഷാഫലം വെബ്സൈറ്റിൽ ലഭ്യമാണ്.

ബിഎഡ് ഹിയറിംഗ് ഇംപയേർഡ് ഇന്റേണൽ മാർക്ക്

ഒന്നാം സെമസ്റ്റർ ബിഎഡ് ഹിയറിംഗ് ഇംപയേർഡ് (2015 പ്രവേശനം) റഗുലർ പരീക്ഷയുടെ ഇന്റേണൽ മാർക്ക് അപ്ലോഡ് ചെയ്യാനുള്ള ലിങ്ക് 13 വരെ ലഭ്യമാവും.
More News