University News
എംഎ/എംഎസ്സി പരീക്ഷാഫലങ്ങൾ
കണ്ണൂർ സർവകലാശാലയുടെ നാലാം സെമസ്റ്റർ എംഎസ്സി സുവോളജി, കെമിസ്ട്രി (റഗുലർ– മാർച്ച൹് 2016), എംഎ ഇക്കണോമിക്സ്/ ഡെവലപ്മെന്റ് ഇക്കണോമിക്സ്/ അപ്ലൈഡ് ഇക്കണോമിക്സ് (റഗുലർ/ സപ്ലിമെന്ററി – മാർച്ച൹് 2016) പരീക്ഷാഫലങ്ങൾ പ്രസിദ്ധീകരിച്ചു.ഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. നാലാം സെമസ്റ്റർ ഗ്രേഡ് കാർഡ് കോളജുകളിൽനിന്നും വിതരണം ചെയ്യും. എല്ലാ സെമസ്റ്ററുകളും പാസായ വിദ്യാർഥികൾ കൺസോളിഡേറ്റഡ് ഗ്രേഡ് കാർഡിനും പ്രൊവിഷണൽ സർട്ടിഫിക്കറ്റിനും വേണ്ടിയുള്ള അപേക്ഷകൾ 380 രൂപ ഫീസിനത്തിൽ അടച്ച൹ ചലാനും സ്വന്തം മേൽവിലാസം എഴുതിയ സ്റ്റാമ്പ് ഒട്ടിച്ച൹ കവറും സഹിതം സർവകലാശാലയിൽ സമർപ്പിക്കണം. 21നുശേഷം പ്രൊവിഷണൽ സർട്ടിഫിക്കറ്റും കൺസോളിഡേറ്റഡ് ഗ്രേഡ് കാർഡും തപാലിൽ അയയ്ക്കും.

എംഎസ്സി ബയോടേക്നോളജി പരീക്ഷാഫലം

കണ്ണൂർ സർവകലാശാലയുടെ നാലാം സെമസ്റ്റർ എംഎസ്സി ബയോടെക്നോളജി (റഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ്) മാർച്ച് 2016 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. നാലാം സെമസ്റ്റർ ഗ്രേഡ് കാർഡ് കോളജുകളിൽനിന്നും വിതരണം ചെയ്യും. എല്ലാ സെമസ്റ്ററുകളും പാസായ വിദ്യാർഥികൾ കൺസോളിഡേറ്റഡ് ഗ്രേഡ് കാർഡിനും പ്രൊവിഷണൽ സർട്ടിഫിക്കറ്റിനും വേണ്ടിയുള്ള അപേക്ഷകൾ 440 രൂപ ഫീസിനത്തിൽ അടച്ച൹ചലാനും സ്വന്തം മേൽവിലാസം എഴുതിയ 42 രൂപയുടെ സ്റ്റാമ്പ് ഒട്ടിച്ച 4 സൈസ് കവറും സഹിതം സർവകലാശാലയിൽ സമർപ്പിക്കണം. 21 ന് ശേഷം പ്രൊവിഷണൽ സർട്ടിഫിക്കറ്റും കൺസോളിഡേറ്റഡ് ഗ്രേഡ് കാർഡും തപാലിൽ അയയ്ക്കും.