കേരള ആരോഗ്യ ശാസ്ത്ര സർവകലാശാല 2016 ഒക്ടോബറിൽ നടത്തിയ ഫസ്റ്റ് പ്രഫഷണൽ ബിഎച്ച്എഎംസ് റഗുലർ (2015 സ്കീം), 2016 സെപ്റ്റംബറിൽ നടത്തിയ സെക്കൻഡ് ബിഎച്ച്എംഎസ് സപ്ലിമെന്ററി (2010 സ്കീം), തേർഡ് ബിഎച്ച്എംഎസ് സപ്ലിമെന്ററി (2010 സ്കീം). ഫൈനൽ ബിഎച്ച്എംഎസ് സപ്ലിമെന്ററി (2010 സ്കീം) എന്നീ പരീക്ഷാഫലങ്ങൾ പ്രസിദ്ധീകരിച്ചു.
റീടോട്ടലിംഗ്, ഉത്തരക്കടലാസിന്റെയും സ്കോർഷീറ്റിന്റേയും ഫോട്ടോകോപ്പി എന്നിവയ്ക്ക് അപേക്ഷിക്കുന്നവർ നിശ്ചിത ഫീസ് സഹിതം കോളജ് പ്രിൻസിപ്പൽമാർ മുഖേന ഓൺലൈനായി ഡിസംബർ ഏഴിനകം അപേക്ഷിക്കേണ്ടതാണ്.
എംഡി (ഹോമിയോ) പാർട്ട് –1 സപ്ലിമെന്ററി പരീക്ഷാഫലം
2016 ഒക്ടോബറിൽ നടന്ന എംഡി (ഹോമിയോ) പാർട്ട് –1 സപ്ലിമെന്ററി (2012 സ്കീം) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
റീടോട്ടലിംഗ്, ഉത്തരക്കടലാസിന്റേയും സ്കോർഷീറ്റിന്റേയും ഫോട്ടോകോപ്പി എന്നിവയ്ക്ക് അപേക്ഷിക്കുന്നവർ നിശ്ചിതഫീസ് സഹിതം കോളജ് പ്രിൻസിപ്പൽമാർ മുഖേന ഓൺലൈനായി ഡിസംബർ ഏഴിനകം അപേക്ഷിക്കേണ്ടതാണ്.
ബിഫാം ഡിഗ്രി സപ്ലിമെന്റ് പരീക്ഷാ അപേക്ഷ
2017 ജനുവരി 3 മുതൽ ആരംഭിക്കുന്ന രണ്ടാംവർഷ ബിഫാം ഡിഗ്രി സപ്ലിമെന്ററി (2010 * 2012 സ്കീം) പരീക്ഷയ്ക്ക് ഓൺലൈനായി ഡിസംബർ 13 മുതൽ 20 വരെ രജിസ്റ്റർ ചെയ്യാം. പേപ്പറൊന്നിനു 100 രൂപ ഫൈനോടുകൂടി ഡിസംബർ 23 വരെയും 300 രൂപ സൂപ്പർ ഫൈനോടുകൂടി 26 വരെയും ഓൺലൈൻ രജിസ്ട്രേഷന് അവസരമുണ്ട്.
ഒന്നാംവർഷ ബിഎസ്സി നഴ്സിംഗ് പ്രാക്ടിക്കൽ പരീക്ഷാ തീയതി
2017 ജനുവരി രണ്ടു മുതൽ ആരംഭിക്കുന്ന ഒന്നാംവർഷ ബിഎസ്സി നഴ്സിംഗ് റഗുലർ/സപ്ലിമെന്ററി പ്രാക്ടിക്കൽ പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.