University News
നാലാം സെമസ്റ്റർ എംഎസ്സി അപ്ലൈഡ് ഇലക്ട്രോണിക്സ് പരീക്ഷകൾ 16ന്
നാലാം സെമസ്റ്റർ എംഎസ്സി അപ്ലൈഡ് ഇലക്ട്രോണിക്സ് (പുതിയ സ്കീം – 2014 അഡ്മിഷൻ റെഗുലർ) ഡിഗ്രി പരീക്ഷകൾ 16ന് ആരംഭിക്കും. അപേക്ഷകൾ പിഴയോടെ രണ്ടു വരെയും 500 രൂപ സൂപ്പർഫൈനോടെ ആറു വരെയും സ്വീകരിക്കും. റെഗുലർ അപേക്ഷകർ 100 രൂപ പ്രൊവിഷണൽ ഡിഗ്രി സർട്ടിഫിക്കറ്റിനായി അടയ്ക്കണം.<യൃ><യൃ>അഫിലിയേറ്റഡ് കോളജുകളിലെ മൂന്നാം സെമസ്റ്റർ എംഎ, എംഎസ്സി, എംകോം, എംസിജെ, എംഎംഎച്ച്, എംഎസ്ഡബ്ല്യു, എംടിഎ (സിഎസ്എസ് – 2015 അഡ്മിഷൻ റെഗുലർ) ഡിഗ്രി പരീക്ഷകൾക്ക് അപേക്ഷകൾ എട്ടു വരെയും 50 രൂപ പിഴയോടെ ഒമ്പതു വരെയും 500 രൂപ സൂപ്പർഫൈനോടെ 14 വരെയും സ്വീകരിക്കും. പരീക്ഷാ തീയതി പിന്നീട്. അപേക്ഷകർ 150 രൂപ സിവി ക്യാമ്പ് ഫീസായി നിശ്ചിത പരീക്ഷാ ഫീസിന് പുറമെ അടയ്ക്കണം. അപേക്ഷകൾ ബന്ധപ്പെട്ട അസിസ്റ്റന്റ് രജിസ്ട്രാർ (എക്സാം ബ്രാഞ്ച്) ന് നേരിട്ട് സമർപ്പിക്കണം. നിശ്ചിത തീയതിയ്ക്ക് ശേഷം ലഭിക്കുന്ന അപേക്ഷകളും ഫീസും സ്വീകരിക്കുന്നതല്ല. മൂന്നാം സെമസ്റ്റർ (2015ന് മുമ്പുള്ള അഡ്മിഷൻ – സിഎസ്എസ്, 2012ന് മുമ്പുള്ള അഡ്മിഷൻ നോൺ സിഎസ്എസ്, 2001 മുതലുള്ള അഡ്മിഷൻ മേഴ്സി ചാൻസ് – റഗുലർ സ്റ്റഡി) അപേക്ഷാ തീയതി പിന്നീട്. <യൃ><യൃ>രണ്ടാം സെമസ്റ്റർ ബിവോക് (2015 അഡ്മിഷൻ – റെഗുലർ/2014 അഡ്മിഷൻ സപ്ലിമെന്ററി) ഡിഗ്രി പരീക്ഷകൾ 13ന് ആരംഭിക്കും. അപേക്ഷകൾ നാളെ വരെയും 50 രൂപ പിഴയോടെ അഞ്ചു വരെയും 500 രൂപ സൂപ്പർഫൈനോടെ 13 വരെയും സ്വീകരിക്കും.<യൃ><യൃ><ആ>പ്രാക്ടിക്കൽ പരീക്ഷ<യൃ><യൃ>രണ്ടാം സെമസ്റ്റർ എംഎസ്സി മെഡിക്കൽ ബയോകെമിസ്ട്രി (പുതിയ സ്കീം 2015 അഡ്മിഷൻ റഗുലർ, 2015ന് മുമ്പുള്ള അഡ്മിഷൻ സപ്ലിമെന്ററി) ഡിഗ്രി പരീക്ഷകളുടെ പ്രാക്ടിക്കൽ എഴു മുതൽ ഗാന്ധിനഗർ സ്കൂൾ ഓഫ് മെഡിക്കൽ എജ്യൂക്കേഷനിൽ നടത്തും. വിശദമായ ടൈംടേബിൾ യൂണിവേഴ്സിറ്റി വെബ്സൈറ്റിൽ ലഭിക്കും.<യൃ><യൃ><ആ>പ്രോജക്ട് ഇവാലുവേഷൻ, വൈവാ വോസി<യൃ><യൃ>നാലാം സെമസ്റ്റർ കംപ്യൂട്ടർ എൻജിനീയറിംഗ് ആൻഡ് നെറ്റ് വർക്ക് ടെക്നോളജിയുടെ പ്രോജ്ക്ട് ഇവാലുവേഷനും വൈവാ വോസിയും 15ന് രാവിലെ 10 മുതൽ നാലു വരെ പുല്ലരിക്കുന്നിലുള്ള സ്കൂൾ ഓഫ് ടെക്നോളജി ആൻഡ് അപ്ലൈഡ് സയൻസ് (സ്റ്റാസ്) റീജിയണൽ കേന്ദ്രത്തിൽ നടത്തും. <യൃ><യൃ><ആ>പരീക്ഷാ ഫലം<യൃ><യൃ>2016 ജൂൺ മാസം നടത്തിയ നാലാം സെമസ്റ്റർ എംഎ ആനിമേഷൻ, ഗ്രാഫിക് ഡിസൈൻ, സിനിമ ആൻഡ് ടെലിവിഷൻ, മൾട്ടിമീഡിയ (പിജിസിഎസ്എസ് – റെഗുലർ, സപ്ലിമെന്ററി,ബെറ്റർമെന്റ്) ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കുമുള്ള അപേക്ഷകൾ 15 വരെ സ്വീകരിക്കും.<യൃ><യൃ>2015 ഡിസംബർ, 2016 ജൂൺ മാസങ്ങളിൽ നടത്തിയ മൂന്നും നാലും സെമസ്റ്റർ എംഎസ്സി ക്ലിനിക്കൽ ന്യൂട്രീഷൻ ആൻഡ് ഡയറ്റെറ്റിക്സ് (പിജിസിഎസ്എസ്) ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കുമുള്ള അപേക്ഷകൾ13 വരെ സ്വീകരിക്കും.<യൃ><യൃ>2015 ഡിസംബർ മാസം നടത്തിയ മൂന്നാം സെമസ്റ്റർ എംഎസ്സി ഫാർമസ്യൂട്ടിക്കൽ കെമിസ്ട്രി (സിഎസ്എസ് – റെഗുലർ, സപ്ലിമെന്ററി) ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കുമുള്ള അപേക്ഷകൾ 13 വരെ സ്വീകരിക്കും.<യൃ><യൃ><ആ>ട്രേഡ്സ്മാൻ: വാക്ക് ഇൻ ഇന്റർവ്യൂ<യൃ><യൃ>മുട്ടം യൂണിവേഴ്സിറ്റി കോളജ് ഓഫ് എൻജിനീയറിംഗിൽ ട്രേഡ്സ്മാൻ തസ്തികയിലേക്ക് 400 രൂപ ദിവസ വേതനത്തിൽ (താത്കാലികാടിസ്‌ഥാനത്തിൽ) 179 ദിവസത്തേയ്ക്ക് നിയമിക്കുവാൻ വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. അപേക്ഷകർ ഐടിഐ, ടിഎച്ച്എസ്എൽസി, വിഎച്ച്എസ്ഇ പോളിമർ കെമിസ്ട്രി, ബിഎസ്സി കെമിസ്ട്രിയോ തത്തുല്യ പരീക്ഷയോ പാസായിരിക്കണം. പ്രായം 18നും 40നും മധ്യേ. താൽപര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി അഞ്ചിന് രാവിലെ 10ന് കോളജ് ഓഫീസിൽ എത്തിച്ചേരണം. ഫോൺ 04862–2 56222/256534.<യൃ><യൃ><ആ>യുജി അഡ്മിഷൻ കൗൺസിലിംഗ്<യൃ><യൃ>സ്കൂൾ ഓഫ് മെഡിക്കൽ എജ്യൂക്കേഷനിൽ ബിഎസ്സി എംഎൽടി (ജനറൽ വിഭാഗം) സീറ്റൊഴിവ്. റാങ്ക് ലിസ്റ്റിൽ 1201 മുതൽ ഉൾപ്പെട്ടിട്ടുള്ള താത്പര്യമുള്ള വിദ്യാർഥികൾ അസൽ സർട്ടിഫിക്കറ്റുകളും നിശ്ചിത ഫീസുമായി രക്ഷിതാക്കളോടൊപ്പം ഏഴിന് രാവിലെ 11ന് കോട്ടയം ഗാന്ധിനഗറിലുള്ള എസ്എംഇ ഡയറക്ടറുടെ ഓഫീസിൽ എത്തിച്ചേരണം. വിശദ വിവരങ്ങൾ ംംം.ൊല.ലറൗ.ശി എന്ന വെബ്സൈറ്റിൽ ലഭിക്കും. ഫോൺ 0481–6061014, 6061012.<യൃ><യൃ><ആ>പിഎച്ച്ഡി നൽകി<യൃ><യൃ>മെൽവി ചാണ്ടി, രാജഗോപാലൻ എം, രജനി ജേക്കബ്, വിജി വിദ്യാധരൻ, വിജി വിദ്യാധരൻ (ഫിസിക്സ്), ബിന്ദു ജോസഫ്, കെ.ജി.ശ്രീരാജ്, ശങ്കരനാരായണൻ പാലിരി, അജയകുമാർ ജി, മുബി കെ. മുഹമ്മദലി, എൻ. രാജേഷ് (എജ്യുക്കേഷൻ), റോഷ്മി തോമസ്, ഷബാനാമോൾ എസ്, ജാസിം ബി (മൈക്രോബയോളജി), പ്രിയദർശിനി എസ്, കെ.എൻ.അഞ്ജു , ജിഷാമോൾ അലക്സ്, റോസോ ജുജു ജോസഫ് സി (ഇംഗ്ലീഷ്), സൗമ്യ മുരളി, ടി.ആർ. രശ്മി (ബോട്ടണി), സിമിലി പി. ചാക്കോ, മിനി മാത്യു (സെപ്ഷൽ എജ്യൂക്കേഷൻ), കെ.ആർ. ആഷാ രാജ് (സുവോളജി), സാജു വൈ (സോഷ്യോളജി), സോയാ സദാനന്ദൻ (ബിഹേവിയറൽ സയൻസ്), ബീന തോമസ് സാജൻ ജോസ് (ഫാർമസി), വേണു എസ് (കെമിസ്ട്രി), ശൈലേഷ് വി (ഹിന്ദി), വി. ധന്യ (ബയോടെക്നോളജി), എം.എസ്.മീര്, സിന്ധു ജോസഫ്, എം ആർ. കൃഷ്ണകുമാരി (മാനേജ്മെന്റ് സ്റ്റഡീസ്), മിനി തോമസ്, സ്റ്റാലിൻ റാഫേൽ (ഫിസിക്കൽ എജ്യൂക്കേഷൻ), യു.കെ.ദിവ്യ (ബയോടെക്നോളജി), ശ്രീനീവാസറാവു യരഗല്ല (നാനോസയൻസ് ആൻഡ് നാനോ ടെക്നോളജി), സുജ ഈപ്പൻ (മാത്തമാറ്റിക്സ്), ജി.ആർ. ചഞ്ചൽ രാജ് (സോഷ്യോളജി), സുബ്രഹ്മണ്യൻ പി. റ്റി, ബെൻദാസ് ഡി. എസ് (ഫിലോസഫി), മിനു എം. കുമാർ, മീരാ ഇ. എച്ച് (സോഷ്യൽ വർക്ക്), ഷാജു എം. ജെ, യു. അബൂബക്കർ, പി.എസ്.ബിജുമോൻ (ഇക്കണോമിക്സ്), അൻവർ എ, മോളിക്കുട്ടി തോമസ്, സുനിൽ ജോസ്, സണ്ണി സെബാസ്റ്റ്യൻ, സ്വപ്ന ശ്രീനിവാസൻ, ഷീബ കെ. ജോൺ, സുമി ജോയ് ഒലിയപുറം (മലയാളം), വർഗീസ് ഫിലിപ്പോസ് (ഇന്റർനാഷണൽ റിലേഷൻസ്), ഫിലിപ്പ് മാത്യു (പൊളിറ്റിക്സ്), സി.എ. വിശാലാക്ഷി, മിനിമോൾ കെ. സേവ്യർ, ബാബു സെബാസ്റ്റ്യൻ (കൊമേഴ്സ്), എം.എസ്.അജയകുമാർ് (സംസ്കൃതം), മരിയ ചെറിൽ മോറിസ് (ഡവലപ്മെന്റ് സ്റ്റഡീസ്), അജിത് എസ്. ഭരതൻ, ബി. സന്ധ്യ (ഹിന്ദി) എന്നിവർക്ക് പിഎച്ച്ഡി ബിരുദം നൽകി.<യൃ><യൃ><ആ>ഔദ്യോഗിക ഭാഷാ ശില്പശാല <യൃ><യൃ>ഔദ്യോഗിക ഭരണ ഭാഷ മലയാളം ആക്കുന്നതിന്റെ ഭാഗമായി ജീവനക്കാർക്കുള്ള പരിശീലന പരിപാടി സ്കൂൾ ഓഫ് പ്യൂർ ആൻഡ് അപ്ലൈഡ് ഫിസിക്സ് സെമിനാർ ഹാളിൽ് നാളെ നടക്കും. ശില്പശാല വൈസ് ചാൻസലർ ഡോ. ബാബു സെബാസ്റ്റ്യൻ രാവിലെ 10 ന് ഉദ്ഘാടനം ചെയ്യും. സിൻഡിക്കറ്റംഗം കെ. ഷെറഫുദ്ദീൻ, രജിസ്ട്രാർ എം.ആർ. ഉണ്ണി എന്നിവർ പങ്കെടുക്കും. കേരള സർക്കാരിന്റെ ഓദ്യോഗിക ഭാഷാ വകുപ്പിലെ മലയാള ഭാഷാ വിദഗ്ധൻ ശിവകുമാർ, ഡോ. അജു കെ നാരായണൻ എന്നിവർ ശില്പശാലയ്ക്ക് നേതൃത്വം നൽകും.<യൃ><യൃ> ദ്വിദിന സോഫ്റ്റ് വെയർ മീറ്റ് <യൃ><യൃ>സ്കൂൾ ഓഫ് കംപ്യൂട്ടർ സയൻസിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ആന്വൽ സോഫ്റ്റ് വെയർ മീറ്റ് ഇന്റർഫെയ്സ് 2016–ന്റെ ഉദ്ഘാടനം ഇന്ന് രാവിലെ 9.30ന് സ്കൂൾ ഓഫ് കെമിക്കൽ സയൻസസ് ഓഡിറ്റോറിയത്തിൽ വൈസ് ചാൻസലർ ഡോ. ബാബു സെബാസ്റ്റ്യൻ നിർവഹിക്കും. ടെനിക്കൽ ടോക്ക്, പേപ്പർ പ്രസന്റേഷൻ, കോഡിംഗ്, വെബ് ഡിസൈനിംഗ്, ഐ.ടി. ക്വിസ് എന്നിവ രണ്ട് ദിവസങ്ങളിലായി നടക്കും. നടക്കും. പൂർവ വിദ്യാർഥി സംഗമം നാളെ നടത്തും. ഫോൺ 9496585128.<യൃ><യൃ><ആ>യൂണിവേഴ്സിറ്റി ഇൻഫർമേഷൻ സെന്ററിന് പുതിയ ഫോൺ നമ്പർ<യൃ><യൃ>ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിന് സമീപം യൂണിവേഴ്സിറ്റി സ്കൂൾഓഫ് അപ്ലൈഡ് സയൻസസ് (സ്റ്റാസ്) ബിൽഡിംഗിൽ എറണാകുളം ഇൻഫർമേഷൻ സെന്റർ പ്രവർത്തിക്കുന്നു. പുതിയ ഫോൺ നമ്പർ 0484–2340502.