University News
എംഎ ഫിലോസഫി പരീക്ഷാഫലം
കണ്ണൂർ സർവകലാശാലയുടെ നാലാം സെമസ്റ്റർ എംഎ ഫിലോസഫി (റഗുലർ–മാർച്ച് 2016) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. നാലാം സെമസ്റ്റർ ഗ്രേഡ് കാർഡ് കോളജുകളിൽനിന്നും വിതരണം ചെയ്യും. എല്ലാ സെമസ്റ്ററുകളും പാസായ വിദ്യാർഥികൾ കൺസോളിഡേറ്റഡ് ഗ്രേഡ് കാർഡിനും പ്രൊവിഷണൽ സർട്ടിഫിക്കറ്റിനും വേണ്ടിയുള്ള അപേക്ഷകൾ 380 രൂപ ഫീസിനത്തിൽ അടച്ച ചലാനും സ്വന്തം മേൽവിലാസം എഴുതിയ സ്റ്റാമ്പ് പതിച്ച കവറും സഹിതം സർവകലാശാലയിൽ സമർപ്പിക്കണം. 21ന് ശേഷം പ്രൊവിഷണൽ സർട്ടിഫിക്കറ്റും കൺസോളിഡേറ്റഡ് ഗ്രേഡ് കാർഡും തപാലിൽ അയയ്ക്കും.

ഒന്നാം സെമസ്റ്റർ എംടെക് പ്രായോഗിക പരീക്ഷ

കണ്ണൂർ സർവകലാശാലയുടെ ഒന്നാം സെമസ്റ്റർ എംടെക് (സപ്ലിമെന്ററി– ഏപ്രിൽ 2016–സിഎസ്ഇ ബ്രാഞ്ച്) പ്രായോഗിക പരീക്ഷകൾ 12ന് അഞ്ചരക്കണ്ടിയിലെ മലബാർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലും 14ന് ചെമ്പേരിയിലെ വിമൽജ്യോതി എൻജിനിയറിംഗ് കോളജിലും നടക്കും. രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ അതത് പരീക്ഷാ കേന്ദ്രവുമായി ബന്ധപ്പെടണം.