University News
ഡിഗ്രി പരീക്ഷ: പുതുക്കിയ തീയതി
അഞ്ച്, ഏഴ്, ഒമ്പത് തീയതികളിൽ നടത്താനിരുന്ന അഞ്ചാം സെമസ്റ്റർ ബിഎ/ബിഎസ്സി/ ബികോം സിബിസിഎസ്എസ് 2013 മുതലുള്ള അഡ്മിഷൻ), അഞ്ചാം സെമസ്റ്റർ ബിഎ/ബിഎസ്സി/ബികോം/ബിബിഎ/ബിസിഎ/ബിപിഎ/ ബിഎസ്ഡബ്ലിയു/ ബിവോക് (കരിയർ റിലേറ്റഡ് സിബിസിഎസ്എസ് – 2013 മുതലുള്ള അഡ്മിഷൻ) പരീക്ഷകൾ യഥാക്രമം 20, 21, 22 തീയതികളിൽ ഉച്ചയ്ക്ക് 1.30 മുതൽ 4.30 വരെ നടത്തും. പരീക്ഷാകേന്ദ്രങ്ങൾക്ക് മാറ്റമില്ല.

എംബിഎ പരീക്ഷാഫീസ്

ജനുവരി ആറ്, ഒമ്പത് തീയതികളിൽ തുടങ്ങുന്ന മൂന്ന്, ഒന്ന് സെമസ്റ്റർ (2015–17 * 2016–18) എംബിഎ (സിഎസ്എസ്) പരീക്ഷകൾക്ക് ഏഴ് (50 രൂപ പിഴയോടെ 13, 250 രൂപ പിഴയോടെ 15) വരെ ഫീസ് അടയ്ക്കാം.

എംഎസ്സി ജിയോളജി പ്രാക്ടിക്കൽ

ഓഗസ്റ്റിൽ നടത്തിയ രണ്ടാം സെമസ്റ്റർ എംഎസ്സി ജിയോളജി പരീക്ഷയുടെ പ്രാക്ടിക്കൽ ആറ്, ഏഴ് തീയതികളിൽ രാവിലെ 10 മണിമുതൽ രണ്ട് മണിവരെ അതത് കോളജുകളിൽ നടത്തും. ടൈംടേബിൾ വെബ്സൈറ്റിൽ.

എൽഎൽബി മേഴ്സി ചാൻസ് പരീക്ഷ 14–ന് തുടങ്ങും

എട്ടിന് നടത്താനിരുന്ന നാലാം സെമസ്റ്റർ (ത്രിവത്സരം), എട്ടാം സെമസ്റ്റർ (പഞ്ചവത്സരം) (2011–12–ന് മുമ്പുള്ള അഡ്മിഷൻ – കോമൺ ഫോർ മേഴ്സി ചാൻസ്) എൽഎൽബി പരീക്ഷകൾ മാറ്റിവെച്ചു. പരീക്ഷകൾ 14–ന് തുടങ്ങും.

ബികോം കൊമേഴ്സ് വിത്ത് കംപ്യൂട്ടർ ആപ്ലിക്കേഷൻ ഫലം

ജനുവരിയിൽ നടത്തിയ ഒന്നാം സെമസ്റ്റർ ബികോം കൊമേഴ്സ് വിത്ത് കംപ്യൂട്ടർ ആപ്ലിക്കേഷൻ (ഇംപ്രൂവ്മെന്റ് – 2014 അഡ്മിഷൻ) പരീക്ഷയെഴുതിയ ശ്രീ അയ്യപ്പാ കോളജ് വിദ്യാർഥികളുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധ്യ്ക്കും ഒമ്പത് വരെ അപേക്ഷിക്കാം.

ബിടെക് ഫലം

ഏപ്രിലിൽ നടത്തിയ ആറാം സെമസ്റ്റർ ബിടെക് (പാർട്ട് ടൈം–റീസ്ട്രക്ച്ചേർഡ് – 2008 സ്കീം –റെഗുലർ/ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി) പരീക്ഷാഫലം വെബ്സൈറ്റിൽ.

മാസ്റ്റർ ഓഫ് വിഷ്വൽ ആർട്സ് ഫലം

മാർച്ചിൽ നടത്തിയ ഒന്നാം സെമസ്റ്റർ മാസ്റ്റർ ഓഫ് വിഷ്വൽ ആർട്സ് (എംവിഎ) പരീക്ഷാഫലം വെബ്സൈറ്റിൽ.
സൂക്ഷ്മപരിശോധനയ്ക്ക് ജനുവരി 15 വരെ ഓൺലൈനായി അപേക്ഷിക്കാം.