University News
ഒന്നു മുതൽ നാലു വരെ സെമസ്റ്റർ എംഎ ഇംഗ്ലീഷ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു
2016 ഏപ്രിലിൽ നടത്തിയ ഒന്ന് മുതൽ നാല് വരെ സെമസ്റ്റർ എംഎ ഇംഗ്ലീഷ് (ഓഫ് കാമ്പസ് – റെഗുലർ, സപ്ലിമെന്ററി) ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 16 വരെ അപേ ക്ഷിക്കാം.

എംബിഎ പ്രവേശനപരീക്ഷ

എംബിഎ യോഗ്യതാ പ്രവേശനപരീക്ഷ 2017–18 അക്കാദമിക വർഷം മുതൽ കെമാറ്റ്, കാറ്റ്, സിമാറ്റ് അടിസ്‌ഥാനത്തിലായിരിക്കും.

എംബിഎ റാങ്ക് ലിസ്റ്റ്

2013 സെപ്റ്റംബറിൽ നടത്തിയ എംബിഎ ഡിഗ്രി പരീക്ഷയുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ചങ്ങനാശേരി എസ്ബി കോളജിലെ ഷെറി റിത്ത ആന്റണി (2944), കുട്ടിക്കാനം മരിയൻ ഇന്റർ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിലെ നീനു റാണി ജോസഫ് (2937), കാലടി ആദി ശങ്കര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിയറിംഗ് ആൻഡ് ടെക്നോളജിയിലെ കെ. രേണു (2924) എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും റാങ്കുകൾ നേടി.

പ്രാക്ടിക്കൽ പരീക്ഷ

മൂന്നാം സെമസ്റ്റർ ബിഎസ്സി അപ്പാരൽ ആൻഡ് ഫാഷൻ ഡിസൈൻ ആൻഡ് ബിഎഫ്ടി (സിബിസിഎസ്എസ് – 2013 മുതലുള്ള അഡ്മിഷൻ – റെഗുലർ) ഡിഗ്രി പ്രാക്ടിക്കൽ പരീക്ഷ ആറു മുതൽ അതത് കോളജുകളിൽ നടത്തും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ് സൈറ്റിൽ ലഭിക്കും

അറബിക്: ഗസ്റ്റ് ലക്ചറർ ഒഴിവ്

ഈരാറ്റുപേട്ട ബിഎഡ് സെന്ററിൽ അറബിക് വിഭാഗത്തിൽ പാർട്ട് ടൈം ഗസ്റ്റ് ലക്ചററുടെ (അഡ്ഹോക് ബേസിസ്) ഒഴിവിലേക്ക് വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ 14ന് രാവിലെ 11നു അസൽ സർട്ടിഫിക്കറ്റുകളുമായി കോളജ് ഓഫീസിൽ എത്തിച്ചേരണം. ഫോൺ 04822–275781.