University News
ബിആർക് ടൈംടേബിൾ
അഞ്ചാം സെമസ്റ്റർ ബിആർക് (റഗുലർ * സപ്ലിമെന്ററി – 2013 സ്കീം) ടൈംടേബിൾ വെബ്സൈറ്റിൽ.

എംഫിൽ ഫലം

2015–16 ബാച്ച് എംഫിൽ ബോട്ടണി (കാര്യവട്ടം), മലയാളം (യൂണിവേഴ്സിറ്റി കോളജ്), ഫിലോസഫി (കാര്യവട്ടം), എഡ്യൂക്കേഷൻ (തൈക്കാട് എഡ്യൂക്കേഷൻ പഠന വകുപ്പ്), ഫിസിക്സ് (യൂണിവേഴ്സിറ്റി കോളജ്), ഡെമോഗ്രഫി (കാര്യവട്ടം) പരീക്ഷകളുടെ ഫലം വെബ്സൈറ്റിൽ.

ബിഎ ഓണേഴ്സ് : പുതുക്കിയ തീയതി

അഞ്ച്, ഏഴ്, ഒമ്പത് തീയതികളിൽ നടത്താനിരുന്ന അഞ്ചാം സെമസ്റ്റർ ബിഎ ഓണേഴ്സ് (ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ) (2013 * 2014 അഡ്മിഷൻ) പരീക്ഷകൾ യഥാക്രമം 19, 20, 21 തീയതികളിൽ ഉച്ചയ്ക്ക് 1.30 മുതൽ 4.30 വരെ നടത്തും. പരീക്ഷാകേന്ദ്രങ്ങൾക്ക് മാറ്റമില്ല.

ബിടെക് പരീക്ഷ 19–ന് തുടങ്ങും

അഞ്ച്, ഏഴ് സെമസ്റ്റർ ബിടെക് (2013 സ്കീം, റഗുലർ – പാർട്ട് ടൈം) പരീക്ഷ 19–ന് തുടങ്ങും.