University News
എൽഎൽബി പരീക്ഷാ അപേക്ഷ: തിയതി നീട്ടി
താഴെ പറയുന്ന പരീക്ഷകൾക്ക് ഓൺലൈനിൽ അപേക്ഷിക്കാനുള്ള തിയതി പിഴകൂടാതെ 13 വരെയും 150 രൂപ പിഴയോടെ 20 വരെയും നീട്ടി. എൽഎൽബി (2008 മുതൽ പ്രവേശനം) എട്ട്, ആറ്, നാല്, രണ്ട് സെമസ്റ്റർ, ബിബിഎ–എൽഎൽബി (2011 മുതൽ പ്രവേശനം) എട്ട്, ആറ്, നാല്, രണ്ട് സെമസ്റ്റർ, എൽഎൽബി (ത്രിവത്സരം, 2008 സ്കീം, 2010 മുതൽ പ്രവേശനം) രണ്ട്, നാല് സെമസ്റ്റർ, എൽഎൽബി യൂണിറ്ററി ഡിഗ്രി രണ്ടാം സെമസ്റ്റർ (ത്രിവത്സരം, 2015 സ്കീം).

പരീക്ഷാ അപേക്ഷ

നാലാം വർഷ ബിഎസ്സി മെഡിക്കൽ ലബോറട്ടറി ടെക്നോളജി (2012, 2011 ഉം അതിന് മുമ്പുള്ള പ്രവേശനം) പരീക്ഷയ്ക്ക് പിഴകൂടാതെ 13 വരെയും 150 രൂപ പിഴയോടെ 15 വരെയും ഓൺലൈനിൽ അപേക്ഷിക്കാം.

ഹിന്ദി പിജി ഡിപ്ലോമ ഇൻ ട്രാൻസ്ലേഷൻ ആൻഡ് സെക്രട്ടേറിയൽ പ്രാക്ടീസ് പരീക്ഷയ്ക്ക് പിഴകൂടാതെ 13 വരെയും 150 രൂപ പിഴയോടെ 15 വരെയും ഓൺലൈനിൽ അപേക്ഷിക്കാം.

രണ്ടാം വർഷ പിജി പുനപ്രവേശനം

വിദൂരവിദ്യാഭ്യാസത്തിനു കീഴിൽ രണ്ടാം വർഷ എംഎ/എംഎസ്സി മാത്സ് പുനപ്രവേശനത്തിന് അപേക്ഷ 500 രൂപ പിഴയോടെ 13 വരെ ഡയറക്ടർ, സ്കൂൾ ഓഫ് ഡിസ്റ്റൻസ് എഡ്യൂക്കേഷൻ, യൂണിവേഴ്സിറ്റി ഓഫ് കാലിക്കട്ട്, മലപ്പുറം–673 635 എന്ന വിലാസത്തിൽ സ്വീകരിക്കും. വിവരങ്ങൾ വെബ്സൈറ്റിൽ.

പരീക്ഷ

മൂന്നാം സെമസ്റ്റർ എംടെക് നാനോ സയൻസ് ആൻഡ് ടെക്നോളജി റഗുലർ/സപ്ലിമെന്ററി പരീക്ഷ 14–ന് ആരംഭിക്കും.

നാലാം സെമസ്റ്റർ ബിഎച്ച്എ (സിയുസിബിസിഎസ്എസ്, 2014 പ്രവേശനം) റഗുലർ പരീക്ഷ 19–ന് രാവിലെ 9.30–ന് ആരംഭിക്കും.

പരീക്ഷാഫലം

2015 ഡിസംബറിൽ നടത്തിയ മൂന്നാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എംഎൽഐഎസ്സി (സിയുസിഎസ്എസ്) പരീക്ഷാഫലം വെബ്സൈറ്റിൽ ലഭ്യമാണ്. പുനർമൂല്യനിർണയത്തിന് 15 വരെ ഓൺലൈനിൽ അപേക്ഷിക്കാം.

2016 ഏപ്രിലിൽ നടത്തിയ ഫൈനൽ എംഎ ഹിസ്റ്ററി റഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് (നോൺ സെമസ്റ്റർ) പരീക്ഷാഫലം വെബ്സൈറ്റിൽ ലഭ്യമാണ്. പുനർമൂല്യനിർണയത്തിന് 20 വരെ ഓൺലൈനിൽ അപേക്ഷിക്കാം.

ബിഎംഎംസി പ്രാക്ടിക്കൽ പരീക്ഷ

വിദൂരവിദ്യാഭ്യാസം മൂന്ന്, നാല് സെമസ്റ്റർ ബിഎംഎംസി (സിയുസിബിസിഎസ്എസ്, 2014 പ്രവേശനം) പ്രാക്ടിക്കൽ പരീക്ഷ അഞ്ചിന് ആരംഭിക്കും.
More News