University News
ബിടെക് ഹാൾടിക്കറ്റുകൾ
കണ്ണൂർ സർവകലാശാലയുടെ ആറിന് ആരംഭിക്കുന്ന ഏഴാം സെമസ്റ്റർ ബിടെക് (റഗുലർ/സപ്ലിമെന്ററി–പാർട് ടൈം ഉൾപ്പെടെ) പരീക്ഷയുടെ (2007 അഡ്മിഷൻ മുതൽ) ഹാൾടിക്കറ്റുകൾ സർവകലാശാല വെബ്സൈറ്റിൽനിന്നും ഡൗൺലോഡ് ചെയ്യാം.

പരീക്ഷകൾ മാറ്റിവച്ചു

കണ്ണൂർ സർവകലാശാലയുടെ അഞ്ചിന് ആരംഭിക്കാനിരുന്ന അവസാനവർഷ എംബിബിഎസ് പാർട്ട്–രണ്ട് പരീക്ഷകൾ മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

ഡിഗ്രി ഹാൾടിക്കറ്റ് വിതരണം

ഏഴിന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ ബിഎ/ബിഎസ്സി/ബിസിഎ/ ബിബിഎം/ ബിഎസ്ഡബ്ല്യു/ ബിടിടിഎം (റഗുലർ /സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ്), ബിഎ അഫ്സൽ–ഉൽ–ഉലമ (സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് മാത്രം), നവംബർ 2016 പരീക്ഷകളുടെ ഹാൾടിക്കറ്റുകൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. വിദ്യാർഥികൾ ഹാൾടിക്കറ്റുകൾ ഡൗൺലോഡ് ചെയ്തെടുത്തു ഫോട്ടോ പതിപ്പിച്ച് അതത് പ്രിൻസിപ്പൽ/ ഗസറ്റഡ് ഓഫീസറെക്കൊണ്ട് അറ്റസ്റ്റ് ചെയ്ത്് പരീക്ഷയ്ക്കു ഹാജരാകണം.