University News
ഡിഗ്രി ഹാൾടിക്കറ്റ് വിതരണം
ഏഴിന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ ബികോം/ബിബിഎ/ ബിബിഎ(ടിടിഎം)/ബിബിഎ(ആർടിഎം) (റഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് നവംബർ 2016), പരീക്ഷകളുടെ ഹാൾടിക്കറ്റുകൾ/നോമിനൽറോളുകൾ സർവ൹കലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. വിദ്യാർഥികൾ ഹാൾടിക്കറ്റുകൾ ഡൗൺലോഡ് ചെയ്തെടുത്ത് ഫോട്ടോ പതിപ്പിച്ച് പ്രിൻസിപ്പൽ/ഗസറ്റഡ് ഓഫീസറെക്കൊണ്ട് അറ്റസ്റ്റ് ചെയ്ത് പരീക്ഷക്ക് ഹാജരാകണം.

എംഎസ്സി മോളിക്യുലർ ബയോളജി പരീക്ഷാഫലം

നാലാം സെമസ്റ്റർ എംഎസ്സി മോളിക്യുലർ ബയോളജി (സിസി എസ്എസ് – ഏപ്രിൽ 2016) ഡിഗ്രി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.

എൻഡോവ്മെന്റ് സ്കോളർഷിപ്പിന് അപേക്ഷിക്കാം

2016–17 അധ്യയനവർഷത്തേക്കുള്ള സുധാകൃഷ്ണൻ എൻഡോവ്മെന്റ് സ്കോളർഷിപ്പിനായി കണ്ണൂർ സർവകലാശാല അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗവ./എയ്ഡഡ് കോളജുകളിൽ പഠിക്കുന്ന ഒന്നും രണ്ടും സെമസ്റ്റർ ഡിഗ്രി വിദ്യാർഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന മത്സ്യതൊഴിലാളി കുടുംബങ്ങളിൽ നിന്നുള്ള സമർഥരായ വിദ്യാർഥികൾക്കായി വി. കൃഷ്ണൻ അദ്ദേഹത്തിന്റെ ഭാര്യ സുധാകൃഷ്ണന്റെ പേരിൽ ഏർപ്പെടുത്തിയിട്ടുള്ള സ്കോളർഷിപ്പാണിത്. വിശദവിവരങ്ങൾ സർവകലാശാലയുടെ വെബ്സൈറ്റ് കാണുക. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി നാലാണ്.

മൂന്നാം സെമസ്റ്റർ എംഎസ്ഡബ്ല്യു (റഗുലർ/സപ്ലിമെന്ററി – ഡിസംബർ 2016) ഡിഗ്രി പരീക്ഷകൾ 21ന്

കണ്ണൂർ സർവകലാശാലയുടെ മൂന്നാം സെമസ്റ്റർ എംഎസ്ഡബ്ല്യു (റഗുലർ/സപ്ലിമെന്ററി – ഡിസംബർ 2016) ഡിഗ്രി പരീക്ഷകൾ 21ന് ആരംഭിക്കും. അപേക്ഷകൾ പിഴ കൂടാതെ എട്ടു വരെയും 130 രൂപ പിഴയോടെ 13 വരെയും സമർപ്പിക്കാവുന്നതാണ്. അപേക്ഷയോടൊപ്പം എപിസി, ചലാൻ എന്നിവ 14നകം സർവകലാശാലയിൽ എത്തിക്കേണ്ടതാണ്.