University News
എംഡി ഹോമിയോ സപ്ലിമെന്ററി പരീക്ഷാഫലം
കേരള ആരോഗ്യ ശാസ്ത്ര സർവകലാശാല 2016 ഒക്ടോബറിൽ നടത്തിയ എം.ഡി. ഹോമിയോ പാർട്ട് 2 സപ്ലിമെന്ററി (2012 സ്കീം) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

റീടോട്ടലിംഗ്, ഉത്തരക്കടലാസിന്റേയും സ്കോർഷീറ്റിന്റേയും ഫോട്ടോ കോപ്പി എന്നിവയ്ക്ക് അപേക്ഷിക്കുന്നവർ നിശ്ചിതഫീസ് സഹിതം കോളജ് പ്രിൻസിപ്പൽമാർ മുഖേന ഓൺലൈനായി 15നകം അപേക്ഷിക്കേണ്ടതാണ്.

രണ്ടാംവർഷ എംഎസ്സി എംഎൽടി ഡിഗ്രി പ്രാക്ടിക്കൽ പരീക്ഷാതീയതി

ഏഴു മുതൽ ആരംഭിക്കുന്ന രണ്ടാംവർഷ എംഎസ്സി എംഎൽടി ഡിഗ്രി പ്രാക്ടിക്കൽ റഗുലർ/ സപ്ലിമെന്ററി പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

മെഡിക്കൽ പിജി ഡിഗ്രി (എംഡി/എംഎസ്)സപ്ലിമെന്ററി പ്രാക്ടിക്കൽ പരീക്ഷാതീയതി

19 മുതൽ ആരംഭിക്കുന്ന മെഡിക്കൽ പിജി ഡിഗ്രി (എംഡി/എംഎസ് സപ്ലിമെന്ററി), പ്രാക്ടിക്കൽ പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

ബിയുഎംഎസ് പ്രാക്ടിക്കൽ പരീക്ഷാ തീയതി

14 മുതൽ ആരംഭിക്കുന്ന ഫസ്റ്റ് പ്രഫഷണൽ ബിയുഎംഎസ് (2015–16) പ്രാക്ടിക്കൽ ആൻഡ് വൈവാ പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
More News