രണ്ടാം സെമസ്റ്റർ എംഎസ്സി മെഡിക്കൽ ലാബോറട്ടറി ടെക്നോളജി
രണ്ടാം സെമസ്റ്റർ എംഎസ്സി മെഡിക്കൽ ലാബോറട്ടറി ടെക്നോളജി (എംഎൽടി) (സെപ്റ്റംബർ 2015) യുടെ പ്രായോഗിക പരീക്ഷകൾവെവ വോസി 16 മുതൽ തലശേരി കാമ്പസിലെ സ്കൂൾ ഓഫ് ഹെൽത്ത് സയൻസസിൽ നടക്കും. രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ ഡിപ്പാർട്ട്മെന്റിൽ ബന്ധപ്പെടണം.
ഇന്റർ കോളജിയറ്റ് അത്ലറ്റിക് മീറ്റ് 17 മുതൽ
കണ്ണൂർ: കണ്ണൂർ സർവകലാശാല ഇന്റർ കോളജിയറ്റ് അത്ലറ്റിക് മീറ്റ് 17, 18 തീയതികളിൽ മാങ്ങാട്ടുപറമ്പ് കാമ്പസിൽ നടക്കും. സർവകലാശാലയുടെ അഫിലിയേറ്റഡ് കോളജിൽനിന്നും ഡിപ്പാർട്ട്മെന്റിൽനിന്നും അഞ്ഞൂറിലധികം കായിക താരങ്ങൾ മത്സരങ്ങളിൽ പങ്കെടുക്കും. മീറ്റിന്റെ ഉദ്ഘാടനം 17ന് രാവിലെ ഒൻപതിന് പ്രോ– വൈസ് ചാൻസലർ ഡോ. ടി. അശോകൻ നിർവഹിക്കും. 18ന് വൈകുന്നേരം നാലിന് നടക്കുന്ന സമാപന ചടങ്ങിൽ കണ്ണൂർ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. എം.കെ. അബ്ദുൾ ഖാദർ മുഖ്യാതിഥിയായിരിക്കും.
ഓറിയന്റേഷൻ ക്ലാസുകൾ 18ന്
കണ്ണൂർ സർവകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗത്തിൽ എൻഎഎസ് കോളജ് കാഞ്ഞങ്ങാട്, ഇകെഎൻഎം കോളജ് എളേരിത്തട്ട്, സെന്റ് പയസ് ടെൻത് കോളജ് രാജപുരം എന്നിവ പരീക്ഷാകേന്ദ്രമായി സ്വീകരിച്ചിട്ടുള്ള ഒന്നാംവർഷ ബിരുദ വിദ്യാർഥികളുടെ ഓറിയന്റേഷൻ ക്ലാസുകൾ 18ന് താഴെപറയും പ്രകാരം കാഞ്ഞങ്ങാട് എൻഎഎസ് കോളജിൽ നടക്കും. അന്നേദിവസം വിദ്യാർഥികളുടെ ഐഡന്റിറ്റി കാർഡും ക്വാളിഫൈയിംഗ് സർട്ടിഫിക്കറ്റും പഠനക്കുറിപ്പുകളും വിതരണം ചെയ്യും.
ബികോം–രാവിലെ 10 മുതൽ ഉച്ചയ്ക്ക് 12 വരെ, ബിബിഎ, ബിഎ അഫ്സൽ ഉൽ ഉലമ, ബിഎസ്സി മാത്തമാറ്റിക്സ്, ബിഎ മലയാളം, ബിസിഎ, ബിഎ പൊളിറ്റിക്കൽ സയൻസ്–ഉച്ചയ്ക്ക് 12 മുതൽ ഒന്നുവരെ. ബിഎ ഹിസ്റ്ററി, ബിഎ ഇക്കണോമിക്സ്, ബിഎ ഇംഗ്ലീഷ്–ഉച്ചയ്ക്ക് 1.30 മുതൽ ഉച്ചകഴിഞ്ഞ് 3.30 വരെ. ഓറിയന്റേഷൻ ക്ലാസുകളിലെ വിദ്യാർഥികളുടെ പ്രവേശനം മേൽ സമയക്രമം അനുസരിച്ച് മാത്രമായിരിക്കും.