University News
ഒന്നാം സെമസ്റ്റർ ബിഎസ്സി മാത്തമാറ്റിക്സ് ഓണേഴ്സ് പരീക്ഷ
കണ്ണൂർ സർവകലാശാലയുടെ ഡിസംബർ ഒൻപതിനു നടത്താതെ മാറ്റിവച്ച ഒന്നാം സെമസ്റ്റർ ബിഎസ്സി മാത്തമാറ്റിക്സ് (ഓണേഴ്സ്) ഡിഗ്രിയുടെ കമ്യൂണിക്കേറ്റീവ് ഗ്രാമർ ആൻഡ് റൈറ്റിംഗ് സ്കിൽസ് പരീക്ഷ 23 ന് നടക്കും. പരീക്ഷാസമയത്തിൽ മാറ്റമില്ല.

എംഎസ്സി സ്റ്റാറ്റിസ്റ്റിക്സ് പരീക്ഷാഫലം

നാലാം സെമസ്റ്റർ എംഎസ്സി സ്റ്റാറ്റിസ്റ്റിക്സ് (റഗുലർ,സപ്ലിമെന്ററി– മാർച്ച് 2016) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. നാലാം സെമസ്റ്റർ ഗ്രേഡ്കാർഡ് കോളജുകളിൽനിന്നും വിതരണം ചെയ്യും. എല്ലാ സെമസ്റ്ററുകളും പാസായ വിദ്യാർഥികൾ കൺസോളിഡേറ്റഡ് ഗ്രേഡ് കാർഡിനും പ്രൊവിഷണൽ സർട്ടിഫിക്കറ്റിനും വേണ്ടിയുള്ള അപേക്ഷകൾ 380 രൂപ ഫീസിനത്തിൽ അടച്ച ചലാനും സ്വന്തം മേൽവിലാസം എഴുതിയ സ്റ്റാമ്പ് ഒട്ടിച്ച൹കവറും സഹിതം സർവകലാശാലയിൽ സമർപ്പിക്കണം. 21ന് ശേഷം പ്രൊവിഷണൽ സർട്ടിഫിക്കറ്റും കൺസോളിഡേറ്റഡ് ഗ്രേഡ് കാർഡും തപാലിൽ അയയ്ക്കും.

തുറന്ന സംവാദം

ഗണിതശാസ്ത്രത്തിൽ ഗവേഷണം നടത്തുന്ന എൻ.കെ. സുദേവ് പിഎച്ച്ഡിക്കായി സമർപ്പിച്ച പ്രബന്ധത്തിന്മേലുള്ള ഓപ്പൺ ഡിഫൻസ് (തുറന്ന സംവാദം) 20ന് രാവിലെ 11ന് മാനന്തവാടിയിലെ മേരിമാതാ ആർട്സ് ആൻഡ് സയൻസ് കോളജിലെ മാത്തമാറ്റിക്സ് റിസർച്ച് സെന്ററിലും രസതന്ത്രത്തിൽ ഗവേഷണം നടത്തുന്ന സിജി സമർപ്പിച്ച പ്രബന്ധത്തിന്മേലുള്ള തുറന്ന സംവാദം കണ്ണൂർ എസ്എൻ കോളജിലെ പിജി ആൻഡ് റിസർച്ച് ഡിപ്പാർട്ട്മെന്റ് ഓഫ് കെമിസ്ട്രയിലും നടക്കും. പ്രസ്തുത പ്രബന്ധം പരിശോധനയ്ക്കു ബന്ധപ്പെട്ട കോളജുകളിൽനിന്നും ലഭിക്കും.