University News
എംബിബിഎസ് ഡിഗ്രി പരീക്ഷാ അപേക്ഷ
കേരള ആരോഗ്യശാസ്ത്ര സർവകലാശാല 2017 ഫെബ്രുവരി 1 മുതലാരംഭിക്കുന്ന തേർഡ് പ്രഫഷണൽ എംബിബിഎസ് ഡിഗ്രി പാർട്ട് 1 റഗുലർ/സപ്ലിമെന്ററി പരീക്ഷയ്ക്കും ഫസ്റ്റ് പ്രഫഷണൽ എംബിബിഎസ് ഡിഗ്രി സപ്ലിമെന്ററി പരീക്ഷയ്ക്കും ഓൺലൈൻ രജിസ്ട്രേഷൻ 2017 ജനുവരി മൂന്നു മുതൽ 12 വരെയുള്ള തീയതികളിൽ നടത്താം. പേപ്പറൊന്നിന് 100 രൂപ ഫൈനോടുകൂടി ജനുവരി 17 വരെയും 300 രൂപ സൂപ്പർ ഫൈനോടുകൂടി 19 വരെയും ഓൺലൈൻ രജിസ്ട്രേഷന് അവസരമുണ്ട്.

ബിഡിഎസ് പരീക്ഷാ റാങ്ക് ജേതാക്കൾ

സർവകലാശാല 2016 ഫെബ്രുവരിയിൽ നടത്തിയ ബിഡിഎസ് (2011 ബാച്ച്) പരീക്ഷയിൽ ഒന്നാംറാങ്ക് 4550 ൽ 3412 മാർക്കോടെ വർക്കല ശ്രീശങ്കര ഡെന്റൽ കോളജിലെ പി.പി. കീർത്തന നേടി. രണ്ടാം റാങ്ക് 3370 മാർക്കു നേടി മൂവാറ്റുപുഴ അന്നൂർ ഡെന്റൽ കോളജിലെ അമൃത ഗോപിയും മൂന്നാം റാങ്ക് 3294 മാർക്കോടെ തൃശൂർ പിഎസ്എം കോളജ് ഓഫ് ഡെന്റൽ സയൻസ് ആൻഡ് റിസർച്ചിലെ ഐഷ സിത്താരയും നേടി.
More News