University News
എംഎസ്സി മാത്തമാറ്റിക്സ് പരീക്ഷ: അപേക്ഷാതീയതി നീട്ടി
കണ്ണൂർ സർവകലാശാലയുടെ ഒന്നാം സെമസ്റ്റർ എംഎസ്സി മാത്തമാറ്റിക്സ് (റഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ്–നവംബർ 2016) ഡിഗ്രി പരീക്ഷകളുടെ അപേക്ഷാതീയതി പിഴയില്ലാതെ 24 വരെ സമർപ്പിക്കാം.

മൂന്നാം സെമസ്റ്റർ എംഎസ്ഡബ്ല്യു പരീക്ഷാഫലം

മൂന്നാം സെമസ്റ്റർ എംഎസ്ഡബ്ല്യു (റഗുലർ/സപ്ലിമെന്ററി–ഡിസംബർ 2015) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.

ഒന്നാം സെമസ്റ്റർ ഡിപ്ലോമ ഇൻ നാനോ ടെക്നോളജി പരീക്ഷാഫലം

ഒന്നാം സെമസ്റ്റർ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ നാനോ ടെക്നോളജി (റഗുലർ/സപ്ലിമെന്ററി–മാർച്ച് 2015) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.